പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിൽ ജാം സാഹെബിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനകളെയാണു പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നതെന്നു ശ്രീ മോദി പറഞ്ഞു. പോളണ്ടിലെ വാർസോയിലുള്ള നവനഗർ സ്മാരകത്തിലെ ജാം സാഹെബിൽ പുഷ്പചക്രം അർപ്പിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“നീതിയും സമാധാനവും നിറഞ്ഞ ലോകത്തിന്റെ സുപ്രധാന അടിത്തറയാണു മനുഷ്യത്വവും അനുകമ്പയും. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനയെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നു. പോളണ്ടിൽ ജാം സാഹിബിനെ സ്നേഹപൂർവം വിളിക്കുന്നത് ഡോബ്രി മഹാരാജാ എന്നാണ്.
സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചില ദൃശ്യങ്ങൾ ഇതാ.”
Humanity and compassion are vital foundations of a just and peaceful world. The Jam Saheb of Nawanagar Memorial in Warsaw highlights the humanitarian contribution of Jam Saheb Digvijaysinhji Ranjitsinhji Jadeja, who ensured shelter as well as care to Polish children left homeless… pic.twitter.com/v4XrcCFipG
— Narendra Modi (@narendramodi) August 21, 2024