സ്വാതന്ത്ര്യ സമര സേനാനികളായ ലോകമാന്യ തിലകിനും ചന്ദ്രശേഖര്‍ ആസാദിനും അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകമാന്യ തിലകിനെയും ചന്ദ്രശേഖര്‍ ആസാദിനെയും കുറിച്ച് സംസാരിച്ച മന്‍ കി ബാത്തിന്റെ ഒരു ഉദ്ധരണിയും ശ്രീ മോദി പങ്കിട്ടു. ലോകമാന്യ തിലകുമായി അടുത്ത ബന്ധമുള്ള ലോകമാന്യ സേവാ സംഘ് സന്ദര്‍ശിച്ച മുംബൈ സന്ദര്‍ശനങ്ങളുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചു.
ട്വീറ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ഭാരതാംബയുടെ ശ്രേഷ്ഠ മക്കളായ ലോകമാന്യ തിലകിനെയും ചന്ദ്രശേഖര്‍ ആസാദിനെയും അവരുടെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ വണങ്ങുന്നു. ഈ രണ്ട് മഹാരഥന്മാരും ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് #MannKiBaat-ല്‍ അവരെ കുറിച്ച് ഞാന്‍ സംസാരിച്ചത് പങ്കുവെക്കുന്നു.'
'ലോകമാന്യതിലകിന്റെ ശാശ്വതമായ പൈതൃകങ്ങളിലൊന്നാണ് വന്‍തോതിലുള്ള ഗണേശ ഉത്സവങ്ങള്‍, അത് ജനങ്ങളുടെ ഇടയില്‍ സാംസ്‌കാരിക ബോധത്തിന്റെ ആവേശം ആളിക്കത്തിച്ചു. എന്റെ ഒരു മുംബൈ സന്ദര്‍ശന വേളയില്‍, ലോകമാന്യ തിലകുമായി അടുത്ത ബന്ധമുള്ള ലോകമാന്യ സേവാ സംഘ് ഞാന്‍ സന്ദര്‍ശിച്ചു.'
I bow to two greats sons of Maa Bharti, Lokmanya Tilak and Chandra Shekhar Azad on their birth anniversary. These two stalwarts epitomise courage and patriotism. Sharing what I had spoken about them during #MannKiBaat a few years ago. pic.twitter.com/GuhXVxWZfa
— Narendra Modi (@narendramodi) July 23, 2022
One of the everlasting legacies of Lokmanya Tilak is the large scale Ganesh Utsavs, which ignited a spirit of cultural consciousness among the people. During one of my Mumbai visits, I visited the Lokmanya Seva Sangh, which has a close association with Lokmanya Tilak. pic.twitter.com/AwtYpkpc1E
— Narendra Modi (@narendramodi) July 23, 2022