ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ഗ്രാമങ്ങളുടെയും ആദിവാസി മേഖലകളുടെയും വികസനത്തിനായി നാനാജി ദേശ്മുഖ് തന്റെ ജീവിതം സമർപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സേവനത്തിന്റെയും മനോഭാവം ഓരോ തലമുറയ്ക്കും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും, ശ്രീ മോദി കൂട്ടിച്ചേർത്തു.
“ഭാരതരത്ന നാനാജി ദേശ്മുഖിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ ശ്രദ്ധാഞ്ജലി. രാജ്യത്തെ ഗ്രാമങ്ങളുടെയും ആദിവാസി മേഖലകളുടെയും വികസനത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സേവനത്തിന്റെയും മനോഭാവം എല്ലാ തലമുറയ്ക്കും പ്രചോദനമായി നിലനിൽക്കും."
भारत रत्न नानाजी देशमुख को उनकी जन्म-जयंती पर मेरी आदरपूर्ण श्रद्धांजलि। उन्होंने देश के गांवों और जनजातीय क्षेत्रों के विकास के लिए अपना जीवन समर्पित कर दिया। उनका त्याग और सेवा भाव हर पीढ़ी के लिए प्रेरणास्रोत बना रहेगा।
— Narendra Modi (@narendramodi) October 11, 2023