പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി
അർപ്പിക്കുന്നു. രാജ്യ പുരോഗതിക്കും പാവപ്പെട്ടവരെ സേവിക്കുന്നതിനുമായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ നാം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വികസനത്തിന്റെ ഫലങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും അധഃസ്ഥിതരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു."
I pay homage to Pandit Deendayal Upadhyaya Ji on his Punya Tithi. We will never forget his efforts for national progress and serving the poor. Inspired by his vision, we are working round the clock to ensure the fruits of development reach the marginalised and the downtrodden.
— Narendra Modi (@narendramodi) February 11, 2023