ഗയാനയിലെ ജോർജ്ടൗണിലെ ചരിത്രപ്രസിദ്ധമായ പ്രൊമെനേഡ് ഗാർഡനിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. മാനവികതയെ നയിക്കുന്ന സമാധാനത്തിന്റെയും അഹിംസയുടെയും ബാപ്പുവിന്റെ ശാശ്വതമായ മൂല്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു. 1969-ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണു പ്രതിമ സ്ഥാപിച്ചത്.
സമീപത്തുള്ള ആര്യസമാജ് സ്മാരകത്തിലും പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. 2011-ൽ ഗയാനയിലെ ആര്യസമാജ പ്രസ്ഥാനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സ്മാരകം അനാച്ഛാദനം ചെയ്തത്.
Paid homage to Mahatma Gandhi at his statue in Georgetown, Guyana. His timeless values give strength and hope to the entire humankind. His thoughts provide many solutions towards making our planet better and more sustainable. pic.twitter.com/xA0NqiLpGq
— Narendra Modi (@narendramodi) November 21, 2024