ഡോ. ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിർവാണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ബഹുമാന്യനായ ബാബ സാഹേബ്, ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നതിനൊപ്പം, ചൂഷണത്തിനിരയായവരുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിനായി തന്റെ ജീവിതം സമർപ്പിച്ച സാമൂഹിക സൗഹാർദ്ദത്തിന്റെ വക്താവ് കൂടെയായിരുന്നു. അദ്ദേഹത്തിന്റെ മഹാപരിനിർവാണ ദിനമായ ഇന്ന് അദ്ദേഹത്തിന് എന്റെ ആദരപൂർവമായ പ്രണാമം."
पूज्य बाबासाहेब भारतीय संविधान के शिल्पकार होने के साथ-साथ सामाजिक समरसता के अमर पुरोधा थे, जिन्होंने शोषितों और वंचितों के कल्याण के लिए अपना जीवन समर्पित कर दिया। आज उनके महापरिनिर्वाण दिवस पर उन्हें मेरा सादर नमन।
— Narendra Modi (@narendramodi) December 6, 2023