അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട്  (ഐപിഇഎഫ്)  സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി  കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത  രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള   നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു. 

ഐപിഇഎഫിനുള്ളിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രധാന ഘടകങ്ങൾ എടുത്തുകാണിക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി.

ഇൻഡോ-പസഫിക് മേഖലയിലെ പ്രതിരോധശേഷി, സുസ്ഥിരത, ഉൾക്കൊള്ളൽ, സാമ്പത്തിക വളർച്ച, നീതി, മത്സരക്ഷമത എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അംഗ  രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ഐപിഇഎഫ് ശ്രമിക്കും .

ഇൻഡോ-പസഫിക് മേഖലയെ ആഗോള സാമ്പത്തിക വളർച്ചയുടെ എഞ്ചിനാക്കി മാറ്റാനുള്ള കൂട്ടായ ആഗ്രഹത്തിന്റെ പ്രഖ്യാപനമാണ് ഐപിഇഎഫിന്റെ പ്രഖ്യാപനമെന്ന് ഉദ്‌ഘാടന  ചടങ്ങിനിൽ   പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ തുറമുഖം ഗുജറാത്തിലെ ലോത്തലിലുള്ള ഇന്ത്യ ചരിത്രപരമായി ഇന്ത്യ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹത്തിന്റെ കേന്ദ്രമാണ് . ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 ഏവരെയും  ഉൾക്കൊള്ളുന്നതും അയവുള്ളതുമായ  ഒരു ഐപിഇഎഫിനായി എല്ലാ ഇൻഡോ-പസഫിക് രാജ്യങ്ങളുമായും പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം  വ്യക്തമാക്കി. 

വിശ്വസനീയമായ വിതരണ ശൃംഖലകളുടെ അടിസ്ഥാനം 3 ടി -കൾ ആയിരിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു.  വിശ്വാസ്യത, സുതാര്യത, കാലോചിതം ( ട്രസ്റ്റ് ട്രാൻസ്പെരൻസി ,കാലോചിതം )

 സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക്  ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.  ഒപ്പം പങ്കാളികൾക്കിടയിലെ  ആഴത്തിലുള്ള സാമ്പത്തിക ഇടപഴകൽ തുടർച്ചയായ വളർച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിർണായകമാണെന്ന് വിശ്വസിക്കുന്നു. ഐപിഇഎഫിന് കീഴിലുള്ള പങ്കാളി രാജ്യങ്ങളുമായി സഹകരിക്കാനും പ്രാദേശിക സാമ്പത്തിക കണക്റ്റിവിറ്റി, സംയോജനം, മേഖലയ്ക്കുള്ളിലെ വ്യാപാരവും നിക്ഷേപം എന്നിവ വർദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ട്. 

ഐപിഇഎഫ് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയക്ക്  ഇന്ന് തുടക്കമായതോടെ , പങ്കാളി രാജ്യങ്ങൾ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ആരംഭിക്കും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi