പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു.
ചരിത്രപ്രസിദ്ധമായ ഈ പത്രത്തിന്റെ 200-ാം വാർഷികത്തിൽ എല്ലാ വായനക്കാർക്കും മാധ്യമപ്രവർത്തകർക്കും മുംബൈ സമാചാറിന്റെ ജീവനക്കാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ രണ്ട് നൂറ്റാണ്ടുകളിൽ നിരവധി തലമുറകളുടെ ജീവിതത്തിനും അവരുടെ ആശങ്കകൾക്കും മുംബൈ സമാചാർ ശബ്ദം നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. മുംബൈ സമാചാർ സ്വാതന്ത്ര്യ സമരത്തിന് ശബ്ദം നൽകിയെന്നും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ എല്ലാ പ്രായത്തിലുമുള്ള വായനക്കാരിലേക്കും എത്തിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാഷയുടെ മാധ്യമം തീർച്ചയായും ഗുജറാത്തി ആയിരുന്നു, എന്നാൽ ആശങ്ക ദേശീയമായിരുന്നു, അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും സർദാർ പട്ടേലും പോലും മുംബൈ സമാചാർ ഉദ്ധരിച്ചിരുന്നതായി പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഈ വാർഷികം വരുന്നതിന്റെ സന്തോഷകരമായ യാദൃശ്ചികതയെ കുറിച്ചു. "അതിനാൽ, ഇന്നത്തെ ഈ അവസരത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പത്രപ്രവർത്തനത്തിന്റെയും രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പത്രപ്രവർത്തനത്തിന്റെയും ഉയർന്ന നിലവാരം ആഘോഷിക്കുക മാത്രമല്ല, ഈ സംഭവം ആസാദി കാ അമൃത് മഹോത്സവത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു." സ്വാതന്ത്ര്യ സമരത്തിലും
അടിയന്തരാവസ്ഥക്കാലത്തിനു ശേഷം ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിലും പത്രപ്രവർത്തനത്തിന്റെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
വിദേശികളുടെ സ്വാധീനത്തിൽ നഗരം ബോംബെ ആയപ്പോൾ പോലും മുംബൈ സമാചാർ അതിന്റെ പ്രാദേശിക ബന്ധവും വേരുകളുമായുള്ള ബന്ധവും ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മുംബൈ സമാചാർ - അത് അന്നും മുംബൈക്കാരുടെ ഒരു സാധാരണ പത്രമായിരുന്നു, ഇന്നും അങ്ങനെ തന്നെ - മുംബൈ സമാചാർ ഒരു വാർത്താ മാധ്യമം മാത്രമല്ല, പൈതൃകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സമാചാർ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്കാരവുമാണ്. ഓരോ കൊടുങ്കാറ്റിലും ഇന്ത്യ എങ്ങനെ ഉറച്ചുനിന്നുവെന്ന് മുംബൈ സമാചറിൽ നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ സമാചാർ ആരംഭിച്ചപ്പോൾ അടിമത്തത്തിന്റെ അന്ധകാരം വർധിച്ചുവരികയായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാലത്ത് ഗുജറാത്തി പോലൊരു ഇന്ത്യൻ ഭാഷയിൽ പത്രം കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ മുംബൈ സമാചാർ ഭാഷാ പത്രപ്രവർത്തനം വിപുലീകരിച്ചു.
ആയിരക്കണക്കിന് വർഷത്തെ ഇന്ത്യയുടെ ചരിത്രം നമ്മെ പലതും പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന്റെ സ്വാഗതാർഹമായ സ്വഭാവം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആരൊക്കെ ഇവിടെ വന്നാലും, എല്ലാവർക്കും തന്റെ മടിയിൽ വിരാജിക്കാൻ മതിയായ അവസരം ഭാരതാംബ നൽകിയെന്ന് ചൂണ്ടിക്കാട്ടി . "പാഴ്‌സി സമൂഹത്തേക്കാൾ മികച്ച ഉദാഹരണം മറ്റെന്താണ്?" അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യയുടെ പുനർ നിർമ്മാണം വരെ പാഴ്‌സി സഹോദരി സഹോദരന്മാരുടെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ചെറിയ സമൂഹമാണ് പാഴ്‌സി സമൂഹം. ഒരു തരത്തിൽ സൂക്ഷ്മ ന്യൂനപക്ഷം, എന്നാൽ ശേഷിയുടെയും സേവനത്തിന്റെയും കാര്യത്തിൽ വളരെ വലുതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനം വാർത്തകൾ എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നതാണെന്നും സമൂഹത്തിലും ഗവണ്മെന്റിലും എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ അവ മുന്നിൽ കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പോസിറ്റീവായ വാർത്തകൾ മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ഉണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി കൊറോണ കാലത്ത് രാജ്യതാൽപ്പര്യത്തിനായി മാധ്യമപ്രവർത്തകർ കർമ്മയോഗികളെപ്പോലെ പ്രവർത്തിച്ച രീതി എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 വർഷത്തെ ഏറ്റവും വലിയ ഈ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ മാധ്യമങ്ങളുടെ നല്ല സംഭാവന ഇന്ത്യയെ വളരെയധികം സഹായിച്ചു. ഡിജിറ്റൽ പണമിടപാട് , ശുചിത്വ ഭാരത യജ്ഞം തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്ന സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഈ രാജ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. "ആയിരക്കണക്കിന് വർഷങ്ങളായി, നാം സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ആരോഗ്യകരമായ സംവാദങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും ശരിയായ ന്യായവാദവും നടത്തി. വളരെ ബുദ്ധിമുട്ടുള്ള സാമൂഹിക വിഷയങ്ങളിൽ നാം തുറന്നതും ആരോഗ്യകരവുമായ ചർച്ചകൾ നടത്തുന്നു. ഇത് ഇന്ത്യയുടെ സമ്പ്രദായമാണ്, അത് നാം ശക്തിപ്പെടുത്തേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
1822 ജൂലൈ 1-ന് ശ്രീ ഫർദുൻജി മർസ്ബാൻജിയാണ് മുംബൈ സമാചാർ ഒരു വാരികയായി അച്ചടിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് 1832-ൽ ഒരു ദിനപത്രമായി മാറി. 200 വർഷമായി ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.
मुंबई समाचार ने आज़ादी के आंदोलन को भी आवाज़ दी और फिर आज़ाद भारत के 75 वर्षों को भी हर आयु के पाठकों तक पहुंचाया।
— PMO India (@PMOIndia) June 14, 2022
भाषा का माध्यम जरूर गुजराती रहा, लेकिन सरोकार राष्ट्रीय था: PM @narendramodi
मुंबई समाचार के सभी पाठकों, पत्रकारों और कर्मचारियों को इस ऐतिहासिक समाचार पत्र की दो सौवीं वर्षगांठ पर हार्दिक शुभकामनाएं!
— PMO India (@PMOIndia) June 14, 2022
इन दो सदियों में अनेक पीढ़ियों के जीवन को, उनके सरोकारों को मुंबई समाचार ने आवाज़ दी है: PM @narendramodi
विदेशियों के प्रभाव में जब ये शहर बॉम्बे हुआ, बंबई हुआ, तब भी इस अखबार ने अपना लोकल कनेक्ट नहीं छोड़ा, अपनी जड़ों से जुड़ाव नहीं तोड़ा।
— PMO India (@PMOIndia) June 14, 2022
ये तब भी सामान्य मुंबईकर का अखबार था और आज भी वही है- मुंबई समाचार: PM @narendramodi
मुंबई समाचार सिर्फ एक समाचार का माध्यम भर नहीं है, बल्कि एक धरोहर है।
— PMO India (@PMOIndia) June 14, 2022
मुंबई समाचार भारत का दर्शन है, भारत की अभिव्यक्ति है।
भारत कैसे हर झंझावात के बावजूद, अटल रहा है, उसकी झलक हमें मुंबई समाचार में भी मिलती है: PM @narendramodi
मुंबई समाचार जब शुरु हुआ था तब गुलामी का अंधेरा घना हो रहा था।
— PMO India (@PMOIndia) June 14, 2022
ऐसे कालखंड में गुजराती जैसी भारतीय भाषा में अखबार निकालना इतना आसान नहीं था।
मुंबई समाचार ने उस दौर में भाषाई पत्रकारिता को विस्तार दिया: PM @narendramodi
भारत का हज़ारों वर्षों का इतिहास हमें बहुत कुछ सिखाता है।
— PMO India (@PMOIndia) June 14, 2022
यहां जो भी आया, छोटा हो या बड़ा, कमज़ोर हो या बलवान, सभी को मां भारती ने अपनी गोद में फलने-फूलने का भरपूर अवसर दिया।
पारसी समुदाय से बेहतर इसका उदाहरण क्या हो सकता है: PM @narendramodi
आज़ादी के आंदोलन से लेकर भारत के नवनिर्माण तक पारसी बहन-भाईयों का योगदान बहुत बड़ा है।
— PMO India (@PMOIndia) June 14, 2022
संख्या से हिसाब से समुदाय देश के सबसे छोटे समुदायों में से है, एक तरह से माइक्रो-माइनॉरिटी है, लेकिन सामर्थ्य और सेवा के हिसाब से बहुत बड़ा है: PM @narendramodi
समाचार पत्रों का, मीडिया का काम समाचार पहुंचाना है, लोक शिक्षा का है, समाज और सरकार में कुछ कमियां हैं तो उनको सामने लाने का है।
— PMO India (@PMOIndia) June 14, 2022
मीडिया का जितना अधिकार आलोचना का है, उतना ही बड़ा दायित्व सकारात्मक खबरों को सामने लाने का भी है: PM @narendramodi
बीते 2 वर्षों में कोरोना काल के दौरान जिस प्रकार हमारे पत्रकार साथियों ने राष्ट्रहित में एक कर्मयोगी की तरह काम किया, उसको भी हमेशा याद किया जाएगा।
— PMO India (@PMOIndia) June 14, 2022
भारत के मीडिया के सकारात्मक योगदान से भारत को 100 साल के इस सबसे बड़े संकट से निपटने में बहुत मदद मिली: PM @narendramodi
हमने बहुत कठिन सामाजिक विषयों पर भी खुलकर स्वस्थ चर्चा की है।
— PMO India (@PMOIndia) June 14, 2022
यही भारत की परिपाटी रही है, जिसको हमें सशक्त करना है: PM @narendramodi
ये देश डिबेट और डिस्कशन्स के माध्यमों से आगे बढ़ने वाली समृद्ध परिपाटी का देश है।
— PMO India (@PMOIndia) June 14, 2022
हज़ारों वर्षों से हमने स्वस्थ बहस को, स्वस्थ आलोचना को, सही तर्क को सामाजिक व्यवस्था का हिस्सा बनाया है: PM @narendramodi