ഡൽഹി-വഡോദര അതിവേഗ പാത നാടിനു സമർപ്പിച്ചു
പിഎംഎവൈ ഗ്രാമീൺ പദ്ധതിപ്രകാരം നിർമ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം നടത്തുകയും പിഎംഎവൈ അർബൻ പദ്ധതിപ്രകാരം നിർമ്മിച്ച വീടുകൾ നാടിനു സമർപ്പിക്കുകയും ചെയ്തു
ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിട്ടു
ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു കീഴിൽ 9 ആരോഗ്യ കേന്ദ്രങ്ങൾക്ക് തറക്കല്ലിട്ടു
ഐഐടി ഇൻഡോറിന്റെ അക്കാദമിക് കെട്ടിടം സമർപ്പിക്കുകയും ക്യാമ്പസിലെ ഹോസ്റ്റലിനും മറ്റ് കെട്ടിടങ്ങൾക്കും തറക്കല്ലിടുകയും ചെയ്തു
ഇൻഡോറിൽ ബഹുതല ലോജിസ്റ്റിക്സ് പാർക്കിന് തറക്കല്ലിട്ടു
“ഗ്വാളിയോർതന്നെ ഒരു പ്രചോദനമാണ്’
“ഇരട്ട-എൻജിൻ എന്നാൽ മധ്യപ്രദേശിന്റെ ഇരട്ട വികസനം എന്നാണർഥം”
“മധ്യപ്രദേശിനെ ഇന്ത്യയിലെ മികച്ച 3 സംസ്ഥാനങ്ങളിലൊന്നാക്കാനാണു ഗവൺമെന്റ് ലക്ഷ്യമിടുന്നത്”
“സ്ത്രീശാക്തീകരണം വോട്ട് ബാങ്ക് പ്രശ്നമല്ല; മറിച്ച് ദേശീയ പുനർനിർമ്മാണത്തിന്റെയും ദേശീയ ക്ഷേമത്തിന്റെയും ദൗത്യമാണ്”
“മോദി ഗ്യാരന്റി എന്നാൽ എല്ലാ ഉറപ്പുകളും നിറവേറ്റുമെന്നുള്ള ഉറപ്പാണ്”
“ആധുനിക അടിസ്ഥാനസൗകര്യങ്ങളും ശക്തമായ ക്രമസമാധാനവും കർഷകർക്കും വ്യവസായങ്ങ
അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. ഈ നാടിന്റെ മക്കൾ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി “ഗ്വാളിയോർ തന്നെ ഒരു പ്രചോദനമാണ്” എന്ന് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിനെ മികച്ച 3 സംസ്ഥാനങ്ങളുടെ സ്ഥാനത്തേക്ക് നയിക്കാന്‍ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ 19,260 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഡൽഹി-വഡോദര അതിവേഗപാതയുടെ സമർപ്പണം, പിഎംഎവൈ പ്രകാരം നിർമ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം, പിഎംഎവൈ-അർബൻ പ്രകാരം നിർമ്മിച്ച വീടുകളുടെ സമർപ്പണം, ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിടൽ, ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു കീഴിലുള്ള 9 ആരോഗ്യ കേന്ദ്രങ്ങളുടെയും ഐഐടി ഇൻഡോറിന്റെ അക്കാദമിക് കെട്ടിടത്തിന്റെ സമർപ്പണവും ക്യാമ്പസിലെ ഹോസ്റ്റലിനും മറ്റ് കെട്ടിടങ്ങൾക്കും തറക്കല്ലിടലും,  ഇൻഡോറിൽ ബഹുതല ലോജിസ്റ്റിക്സ് പാർക്ക് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

 

ഗ്വാളിയോറിന്റെ ഭൂമി ധൈര്യം, ആത്മാഭിമാനം, അഭിമാനം, സംഗീതം, രുചി, കടുക് എന്നിവയുടെ പ്രതീകമാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് വേണ്ടി നിരവധി വിപ്ലവകാരികളെയും സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരെയും ഈ നാ‌ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയുടെ നയങ്ങളും നേതൃത്വവും രൂപപ്പെടുത്തിയത് ഗ്വാളിയോറിന്റെ ഭൂമിയാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, രാജ്മാതാ വിജയ രാജെ സിന്ധ്യ, കുശഭാവു താക്കറെ, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. ഈ നാടിന്റെ മക്കൾ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി “ഗ്വാളിയോർ തന്നെ ഒരു പ്രചോദനമാണ്” എന്ന് കൂട്ടിച്ചേർത്തു.

ഈ തലമുറയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഇന്ത്യയെ വികസിതവും സമൃദ്ധവുമാക്കാനുള്ള ഉത്തരവാദിത്വം തീർച്ചയായും നമുക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഒരു വർഷം കൊണ്ട് പല  ഗവൺമെന്റുകൾക്കും കൊണ്ടുവരാൻ കഴിയാത്ത നിരവധി പദ്ധതികൾ ഒരു ദിവസം കൊണ്ട് ഈ ഗവൺമെന്റ് കൊണ്ടുവരികയാണെന്ന് സമർപ്പണം ചെയ്തതും തറക്കല്ലിട്ടതുമായ പദ്ധതികൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

ദസറ, ദീപാവലി, ധൻതേരസ് എന്നിവയ്ക്ക് തൊട്ടുമുമ്പ് രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഗൃഹപ്രവേശം നടത്തുന്നുണ്ടെന്നും നിരവധി സമ്പർക്കസൗകര്യ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉജ്ജയിനിലെ വിക്രം ഉദ്യോഗ്പുരിയും ബഹുതല ലോജിസ്റ്റിക്സ് പാർക്കും മധ്യപ്രദേശിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്വാളിയോർ ഐഐടിയിലെ പുതിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യത്തിനു കീഴിലുള്ള വിദിഷ, ബൈത്തുൽ, കട്‌നി, ബുർഹാൻപുർ, നർസിങ്പുർ, ദാമോ, ഷാജാപുർ എന്നിവിടങ്ങളിലെ പുതിയ ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 

എല്ലാ വികസന പദ്ധതികള്‍ക്കും ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പ്രയത്നങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഡല്‍ഹിയിലും ഭോപ്പാലിലും പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അതേ തത്വങ്ങളുള്ള സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ വികസനത്തിന്റെ വേഗത വര്‍ദ്ധിക്കും. അതുകൊണ്ടു തന്നെ മധ്യപ്രദേശിലെ ജനങ്ങള്‍ ഇരട്ട എന്‍ജിന്‍ ഗവണ്മെന്റില്‍ വിശ്വസിക്കുന്നു. 'ഇരട്ട-എഞ്ചിന്‍ എന്നാല്‍ മധ്യപ്രദേശിന്റെ ഇരട്ട വികസനം', ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മധ്യപ്രദേശിനെ 'ബിമരു രാജ്യ' (പിന്നാക്ക സംസ്ഥാനം) എന്നതില്‍ നിന്ന് രാജ്യത്തെ മികച്ച 10 സംസ്ഥാനങ്ങളിലൊന്നാക്കി ഗവണ്‍മെന്റ് മാറ്റിയതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഇവിടെ മുതല്‍', 'ഇന്ത്യയിലെ മികച്ച 3 സംസ്ഥാനങ്ങളിലേക്ക് മധ്യപ്രദേശിനെ എത്തിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്'. മധ്യപ്രദേശിനെ മികച്ച 3 സംസ്ഥാനങ്ങളുടെ സ്ഥാനത്തേക്ക് നയിക്കാന്‍ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലോകം ഇന്ത്യയിലാണ് ഭാവി കാണുന്നത്. 9 വര്‍ഷത്തിനുള്ളില്‍ പത്താം സ്ഥാനത്തു നിന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഇന്ത്യയുടെ ഈ വേളയില്‍ വിശ്വസിക്കാത്തവരെ അദ്ദേഹം വിമര്‍ശിച്ചു, അടുത്ത ഗവണ്‍മെന്റിന്റെ ഭരണത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലേക്ക് കടക്കുമെന്നത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

''മോദി പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും കെട്ടുറപ്പുള്ള വീടുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്'', രാജ്യത്തെ 4 കോടി കുടുംബങ്ങള്‍ക്ക് ഇതുവരെ കെട്ടുറപ്പുള്ള വീടുകള്‍ കൈമാറിയതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മധ്യപ്രദേശില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് ഇതുവരെ ലക്ഷക്കണക്കിന് വീടുകള്‍ കൈമാറി. ഇന്നും നിരവധി വീടുകള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ തുറന്നുകാട്ടിയ പ്രധാനമന്ത്രി, വഞ്ചനാപരമായ പദ്ധതികളെക്കുറിച്ചും പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചു കൊടുത്ത വീടുകളുടെ ഗുണനിലവാരം കുറഞ്ഞതിലും വിലപിച്ചു. മറിച്ച്, നിലവിലെ ഗവണ്‍മെന്റിന്റെ കാലത്ത് വിതരണം ചെയ്ത വീടുകള്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതി നിരീക്ഷിച്ച് പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വീടുകളില്‍ കക്കൂസ്, വൈദ്യുതി, ടാപ്പ് വാട്ടര്‍ കണക്ഷന്‍, ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ജലജീവന്‍ ദൗത്യം പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, ഈ വീടുകളിലേക്ക് വെള്ളം എത്തിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ വീടുകള്‍ വീട്ടിലെ സ്ത്രീകളുടെ പേരിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കോടിക്കണക്കിന് സഹോദരിമാരെ 'ലക്ഷപതി' ആക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വീടുകളുടെ ഉടമകളായ സ്ത്രീകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്ത്രീശാക്തീകരണം ഒരു വോട്ട് ബാങ്ക് പ്രശ്നത്തേക്കാള്‍ ദേശീയ പുനര്‍നിര്‍മ്മാണത്തിന്റെയും ദേശീയ ക്ഷേമത്തിന്റെയും ദൗത്യമാണ്,'അടുത്തയിടെ പാര്‍ലമെന്റ് പാസാക്കിയ നാരിശക്തി വന്ദന്‍ അധീനിയം' നിയമത്തെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു, ''മോദിയുടെ ഉറപ്പ് എന്നാല്‍ എല്ലാ ഉറപ്പുകളും നിറവേറ്റുന്നതിനുള്ള ഒരു ഉറപ്പാണ്''. രാജ്യത്തിന്റെ വികസന യാത്രയില്‍ മാതൃശക്തിയുടെ കൂടുതല്‍ പങ്കാളിത്തം അദ്ദേഹം ആശംസിച്ചു.

 

ഗവണ്‍മെന്റിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഗ്വാളിയോറും ചമ്പലും അവസരങ്ങളുടെ നാടായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമവാഴ്ചയില്ലാത്ത, അവികസിതമായ, സാമൂഹികനീതി അട്ടിമറിക്കപ്പെട്ട കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

''ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുശക്തമായ ക്രമസമാധാനവും കര്‍ഷകര്‍ക്കും വ്യവസായങ്ങള്‍ക്കും ഗുണം ചെയ്യും'', ''വികസന വിരുദ്ധ ഗവണ്‍മെന്റിന്റെ സാന്നിധ്യത്തില്‍ രണ്ട് സംവിധാനങ്ങളും തകരുന്നു'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു വികസന വിരുദ്ധ ഗവണ്‍മെന്റ് കുറ്റകൃത്യങ്ങള്‍ക്കും പ്രീണനത്തിനും കാരണമാകുന്നു, അതുവഴി ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും കലാപകാരികള്‍ക്കും അഴിമതിക്കാര്‍ക്കും സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍, ദളിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം വികസന വിരുദ്ധ ഘടകങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

''എല്ലാ വിഭാഗത്തിനും എല്ലാ പ്രദേശത്തിനും വികസനം ലഭ്യമാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആരും ശ്രദ്ധിക്കാത്തവരെ, മോദി പരിപാലിക്കുന്നു, മോദി അവരെ ആരാധിക്കുന്നു'' ദാരിദ്രദുഖമനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഗവണ്‍മെന്റിന്റെ നയത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ഉപകരണങ്ങള്‍, പൊതു ആംഗ്യഭാഷയുടെ വികസനം തുടങ്ങി ദിവ്യാംഗങ്ങള്‍ക്കുള്ള നടപടികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ദിവ്യാംഗ കായികതാരങ്ങള്‍ക്കായി ഗ്വാളിയോറില്‍ ഒരു പുതിയ കായിക കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്തു. അതുപോലെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്നവരാണ് ചെറുകിട കര്‍ഷകര്‍, എന്നാല്‍ ഇപ്പോള്‍ അവരെ പരിപാലിക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ എല്ലാ ചെറുകിട കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് ഇതുവരെ 28,000 കോടിരൂപ ഗവണ്‍മെന്റ് അയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നാടന്‍ ധാന്യങ്ങള്‍ കൃഷിചെയ്യുന്ന രണ്ടര കോടി ചെറുകിട കര്‍ഷകര്‍ നമ്മുടെ രാജ്യത്തുണ്ട്. ''മുമ്പ് നാടന്‍ ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യന്‍ ഭക്ഷണത്തില്‍ ചെറുധാന്യങ്ങളുടെ തിരിച്ചറിവ് നല്‍കിയതും ലോകമെമ്പാടുമുള്ള വിപണികളിലേക്ക് എത്തിക്കുന്നതും ഞങ്ങളുടെ ഗവണ്‍മെന്റാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുംഹാര്‍, ലോഹര്‍, സുതാര്‍, സുനാര്‍, മലകര്‍, ദര്‍ജി, ധോബി, കോബ്ലര്‍(ചെരുപ്പുകുത്തികള്‍) ക്ഷുരകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാനമന്ത്രി വിശ്വകര്‍മ യോജനയെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ന്നു സംസാരിച്ചു. ''അവരെ മുന്നോട്ട് കൊണ്ടുവരാന്‍ മോദി വലിയ സംഘടിതപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്'' സമൂഹത്തിലെ ഈ വിഭാഗം പിന്തള്ളപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇവരുടെ പരിശീലനത്തിനുള്ള ചെലവ് ഗവണ്‍മെന്റ് വഹിക്കുമെന്നും അതിനുപുറമെ ആധുനിക ഉപകരണങ്ങള്‍ക്കായി 15,000 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ചെലവുകുറഞ്ഞ വായ്പയാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''വിശ്വകര്‍മ്മജരുടെ വായ്പയുടെ ഉത്തരവാദിത്തം മോദി ഏറ്റെടുക്കുന്നു'' അദ്ദേഹം പറഞ്ഞു.

ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഭാവി ലക്ഷ്യമാക്കിയുള്ള സമീപനത്തിന് അടിവരയിട്ട പ്രധാനമന്ത്രി മദ്ധ്യപ്രദേശിനെ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ വീരേന്ദ്ര കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, പാര്‍ലമെന്റ് അംഗങ്ങള്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
രാജ്യത്തുടനീളം ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മുന്‍കൈയായി, ഏകദേശം 11,895 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഡല്‍ഹി-വദോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 1880 കോടിയിലധികം രൂപയുടെ അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

 

എല്ലാവര്‍ക്കും സ്വന്തമായി വീടുണ്ടെന്ന് ഉറപ്പുവരുത്തന്നതിനുള്ള നിരന്തര പരിശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, പി.എം.എ.വൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. അതോടൊപ്പം പി.എം.എ.വൈ - നഗരം പദ്ധതിയ്ക്ക് കീഴില്‍ 140 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.

സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യം വ്യാപകമാക്കുന്നതിന്റെ ഭാഗമായി, ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളിലായി 1530 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ കൂട്ടായി മേഖലയിലെ 720 ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

 

ആരോഗ്യ അടിസ്ഥാനസൗകര്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള ഒരു ചുവട്‌വയ്പ്പായി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 150 കോടിയിലേറെ രൂപ ചെലവിലാണ് ഇവ വികസിപ്പിക്കുന്നത്.

ഐ.ഐ.ടി ഇന്‍ഡോറിന്റെ അക്കാദമിക് കെട്ടിടത്തിന്റെ സമര്‍പ്പണവും കാമ്പസിലെ ഹോസ്റ്റലിന്റെയും മറ്റ് കെട്ടിടങ്ങളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുപുറമെ, ഇന്‍ഡോറില്‍ ബഹുമാതൃക ലോജിസ്റ്റിക് പാര്‍ക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. മറ്റുള്ളവയ്‌ക്കൊപ്പം ഉജ്ജയിനിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ഐ.ഒ.സി.എല്‍ ബോട്ടിലിംഗ് പ്ലാന്റ്, ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്‌പേയി ദിവ്യാംഗ് സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi