അസമില്‍ ഗുവാഹത്തിയിലെ സരുസജയ് സ്‌റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയ്ക്കുള്ള പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ബ്രഹ്‌മപുത്ര നദിയില്‍ പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന പാലം, ശിവസാഗറിലെ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി എന്നിവയുടെ തറക്കല്ലിടല്‍, നാംരൂപ്പില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റിന്റെ ഉദ്ഘാടനം, അഞ്ച് റെയില്‍വേ പദ്ധതികളുടെ രാജ്യത്തിന് സമര്‍പ്പിക്കല്‍ എന്നിവയൊക്കെ ഈ പദ്ധതികളില്‍ ഉള്‍പ്പെടും. പതിനായിരത്തിലധികം ബിഹു നര്‍ത്തകര്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ ബിഹു പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി.
അതിഗംഭീരമായ ഇന്നത്തെ അത്ഭുതദൃശ്യം കാണുന്ന ആര്‍ക്കും ജീവിതകാലം മുഴുവന്‍ ഇത് മറക്കാന്‍ കഴിയില്ലെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇത് ഭാവനയ്ക്ക് അതീതമാണ്, ഇത് അസാധാരണമാണ്. ഇതാണ് അസം'' പ്രധാനമന്ത്രി പറഞ്ഞു, ''ഇന്ന് ഇന്ത്യയിലുടനീളം ധോള്‍, പേപ്പ, ഗോഗോണ എന്നിവയുടെ ശബ്ദം കേള്‍ക്കാം. അസമില്‍ നിന്നുള്ള ആയിരക്കണക്കിന് കലാകാരന്മാരുടെ പരിശ്രമത്തിനും സഹവര്‍ത്തിത്വത്തിനും രാജ്യത്തോടൊപ്പം ലോകവും വളരെ അഭിമാനത്തോടെയാണ് സാക്ഷ്യംവഹിച്ചത്''. പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടികൊണ്ട്, കലാകാരന്മാരുടെ മനോഭാവത്തെയും ആവേശത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ തന്റെ സംസ്ഥാന സന്ദര്‍ശനത്തെയും ജനങ്ങള്‍ എ ഫോര്‍ അസം എന്ന് ശബ്ദിക്കുന്ന ദിവസത്തെക്കുറിച്ചുള്ള പരാമര്‍ശത്തേയും അനുസ്മരിച്ച പ്രധാനമന്ത്രി ഒടുവില്‍ സംസ്ഥാനം എ വണ്‍ സംസ്ഥാനമായി മാറുകയാണെന്നും പറഞ്ഞു. ബിഹു ദിനത്തില്‍ അസമിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.
പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബൈശാഖി ആഘോഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗള ജനങ്ങള്‍ പൊയില ബൈശാഖ് ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ വിഷു ആഘോഷിക്കുന്നു. ആഘോഷിക്കപ്പെടുന്ന ഈ ഉത്സവങ്ങള്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുകയും എല്ലാവരുടെയും പ്രയത്‌നത്തോടൊപ്പം വികസിത ഭാരതം എന്ന പ്രതിജ്ഞ നിറവേറ്റുന്നതിനുള്ള പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു. എയിംസ്, മൂന്ന് മെഡിക്കല്‍ കോളേജുകള്‍, റെയില്‍വേ പദ്ധതികള്‍, ബ്രഹ്‌മപുത്രയ്ക്ക് കുറുകെയുള്ള പാലം, മെഥനോള്‍ പ്ലാന്റ് , രംഗ് ഘറിന്റെ പുനര്‍വികസനവും സൗന്ദര്യവല്‍ക്കരണവും തുടങ്ങി ഇന്നത്തെ നിരവധി പദ്ധതികളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
തങ്ങളുടെ സംസ്‌കാരം കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രി അസമിലെ ജനങ്ങളെ അഭിനന്ദിക്കുകയും അവര്‍ ഇന്ന് ആവിഷ്‌കരിച്ച മഹത്തായ പരിപാടിയെ പ്രശംസിക്കുകയും ചെയ്തു. ''നമ്മുടെ ഉത്സവങ്ങള്‍ കേവലം സാംസ്‌കാരികമായ അത്യാഢംബര പ്രകടനങ്ങള്‍ മാത്രമല്ല, എല്ലാവരേയും ഒരുമിപ്പിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമുള്ള പ്രചോദനത്തിന്റെ മാധ്യമവുമാണ്'', പ്രധാനമന്ത്രി പറഞ്ഞു. ''റൊംഗാലി ബിഹു അസമിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെയും ആത്മാവിന്റെയും ഉത്സവമാണ്. വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള തികഞ്ഞ ഐക്യത്തിന്റെ പ്രതീകവുമാണ്'' അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഓരോ ഇന്ത്യക്കാരനെയും പരസ്പരം ബന്ധിപ്പിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടിമത്തത്തിന്റെ ഇരുണ്ട കാലത്തിനെതിരെ രാഷ്ട്രം ഒറ്റക്കെട്ടായി നില്‍ക്കുകയും ഇന്ത്യയുടെ സംസ്‌കാരത്തിനും പൈതൃകത്തിനും മേലുണ്ടായ അനേകം അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുകയും ചെയ്തുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അധികാരത്തിലും ഭരണത്തിലും വന്നവരും പോയവരുമായ നിരവധി മാറ്റങ്ങള്‍ കണ്ടെങ്കിലും ഇന്ത്യ അനശ്വരമായി നിലകൊണ്ടുവെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ''ഓരോ ഇന്ത്യക്കാരന്റെയും ചേതന ഈ രാജ്യത്തിന്റെ മണ്ണില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും നിര്‍മ്മിച്ചതാണ്, അത് വികസിത ഭാരതത്തിന്റെ അടിത്തറ കൂടിയാണ്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ ഗാനം അസമിലേയും ഇന്ത്യയിലേയും യുവാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറിയെന്ന് പ്രശസ്ത എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ ജ്യോതി പ്രസാദ് അഗര്‍വാലയുടെ ബിശ്വ ബിജോയ് നൊജവാന്‍ എന്ന ഗാനം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. സന്നിഹിതരായിരുന്നവരുടെ വന്‍ കരഘോഷത്തോടെയാണ് മോദി ഗാനം ആഖ്യാനം ചെയ്തത്. ഭാരതമാതാവിന്റെ വിളി കേള്‍ക്കാനും മാറ്റത്തിന്റെ പ്രതിനിധിയാകാനും ഇന്ത്യയിലെ യുവാക്കളെ ഉദ്‌ബോധിപ്പിക്കുന്നതാണ് ഗാനമെന്ന് അദ്ദേഹം വിശദീകരിച്ചു. ''സ്വതന്ത്ര ഇന്ത്യ ഏറ്റവും വലിയ സ്വപ്‌നമായിരുന്നപ്പോള്‍ എഴുതിയതാണ് ഈ ഗാനം, ഇന്ന് നമ്മള്‍ സ്വതന്ത്രരായിരിക്കുമ്പോള്‍, വികസിത ഭാരതമാണ് ഏറ്റവും വലിയ സ്വപ്‌നം'', ഇന്ത്യയിലെയും അസമിലെയും യുവാക്കളോട് വികസിത ഭാരതത്തിന്റെ വാതിലുകള്‍ തുറക്കാനും മുന്നോട്ട് പോകാനും ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
താന്‍ എങ്ങനെയാണ് ഇത്രയും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതെന്നും വികിസിത് ഭാരതിത്തിന്റെ ഉത്തരവാദികള്‍ ആരാണ് എന്നതിനെക്കുറിച്ചും ജനങ്ങളുമായുള്ള തന്റെ സംഭാഷണങ്ങള്‍ വിവരിച്ചുകൊണ്ട്, രാജ്യത്തെ ജനങ്ങളിലും 140 കോടി ഇന്ത്യന്‍ പൗരന്മാരിലുമുള്ള വിശ്വാസമാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്റെ വഴിയില്‍ വരുന്ന ഏത് തടസ്സങ്ങളും സത്യസന്ധതയോടെ ഇല്ലാതാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ഇന്നത്തെ പദ്ധതികള്‍ ഇതിന്റെ ഉജ്ജ്വല ഉദാഹരണമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ബന്ധിപ്പിക്കല്‍ എന്നത് ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുക എന്ന സങ്കുചിതമായ അര്‍ത്ഥത്തിലാണ് വളരെക്കാലമായി, ചിന്തിച്ചിരുന്നതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന്, ബന്ധിപ്പിക്കലിനോടുള്ള മുഴുവന്‍ സമീപനവും മാറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ബന്ധിപ്പിക്കല്‍ ഒരു ചതുരമുനയുള്ള സംരംഭമാണ് (മഹായജ്ഞം), അദ്ദേഹം പറഞ്ഞു. ഭൗതിക ബന്ധിപ്പിക്കല്‍ (ഫിസിക്കല്‍ കണക്റ്റിവിറ്റി), ഡിജിറ്റല്‍ കണക്റ്റിവിറ്റി, സാമൂഹിക ബന്ധിപ്പിക്കല്‍ (സോഷ്യല്‍ കണക്റ്റിവിറ്റി), സാംസ്‌ക്കാരിക ബന്ധിപ്പിക്കല്‍ (കള്‍ച്ചറല്‍ കണക്റ്റിവിറ്റി) എന്നിവയാണ് ഈ നാല് മാനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
മഹാനായ അസമീസ് യോദ്ധാവ് ലച്ചിത് ബോര്‍ഫുകന്റെ 400-ാം വാര്‍ഷികത്തിന്റെ മഹത്തായ ആഘോഷം ഡല്‍ഹിയില്‍ നടത്തിയതിന്റെ ഉദാഹരണം സാംസ്‌കാരിക ബന്ധിപ്പിക്കലിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ശ്രീ മോദി നല്‍കി. റാണി ഗൈഡിന്‍ലിയു, കാശി തമിഴ് സംഗമം, സൗരാഷ്ര്ട തമിഴ് സംഗമം, കേദാര്‍നാഥ്-കാമാഖ്യ എന്നിവ ചിത്രീകരിച്ചുകൊണ്ട് അദ്ദേഹം സാംസ്‌കാരിക ബന്ധിപ്പിക്കലിനെക്കുറിച്ച് സംസാരിച്ചു. ''ഇന്ന് എല്ലാ ചിന്തകളും സംസ്‌കാരവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണ്'', അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമീപകാലത്ത് മാധവ്പൂര്‍ മേള സന്ദര്‍ശിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഈ കൃഷ്ണ രുക്മണി ബന്ധം വടക്കുകിഴക്കിനെ പടിഞ്ഞാറന്‍ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നുവെന്ന് പറഞ്ഞു. മുഗ സില്‍ക്ക്, തേസ്പൂര്‍ ലെസു, ജോഹ റൈസ്, ബോക ചൗള്‍, കാജി നേമു എന്നിവയ്ക്ക് ശേഷം; ഇപ്പോള്‍ ഗാമോസയ്ക്കും ജി.ഐ ടാഗ് ലഭിച്ചു, ഇത് നമ്മുടെ സഹോദരിമാരുടെ അസമീസ് കലയും തൊഴില്‍ സംരംഭവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങളെ കുറിച്ച് ലോകമെമ്പാടും സംഭാഷണങ്ങള്‍ നടക്കുന്നത് ടൂറിസത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ വെറും അനുഭവങ്ങളില്‍ മാത്രമല്ല പണം ചിലവഴിക്കുന്നതെന്നും, ഓര്‍മ്മകളായി സംസ്‌കാരത്തേയും അവരുടെ ഭാഗമായി കൊണ്ടുപോകുന്നെന്നും പറഞ്ഞു. എന്നിരുന്നാലും, വടക്കുകിഴക്കന്‍ മേഖലയില്‍ ഭൗതിക ബന്ധിപ്പിക്കലിന്റെ അഭാവത്തിന്റെ പ്രശ്‌നം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു, അത് ഈ മേഖലയിലെ റോഡ്, റെയില്‍, വിമാന ബന്ധിപ്പിക്കലിന് ഊന്നല്‍ നല്‍കിക്കൊണ്ട് നിലവിലെ ഗവണ്‍മെന്റ്് പരിഹരിക്കുന്നുവെന്നും പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തെ ബന്ധിപ്പിക്കല്‍ വിപുലീകരിക്കുന്നതിലുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വടക്കുകിഴക്കന്‍ മേഖലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലേക്കുമുള്ള സമ്പൂര്‍ണ്ണ റോഡ് ബന്ധിപ്പിക്കലും, ആദ്യമായി വാണിജ്യ വിമാനങ്ങള്‍ ഇറങ്ങി പ്രവര്‍ത്തനക്ഷമമായ പുതിയ വിമാനത്താവളങ്ങളേയും മണിപ്പൂരിലും ത്രിപുരയിലും ബ്രോഡ് ഗേജ് ട്രെയിനുകള്‍ എത്തുന്നതും, മുന്‍കാലങ്ങളേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതും പത്തിരട്ടി വേഗതയില്‍ പാതഇരട്ടിപ്പിക്കല്‍ നടക്കുന്നതും സൂചിപ്പിച്ചു. 6,000 കോടിയിലധികം രൂപയിലധികംമൂല്യമുള്ള ഇന്ന് ഉദ്ഘാടനം ചെയ്ത 5 റെയില്‍വേ പദ്ധതികള്‍ അസം ഉള്‍പ്പെടെയുള്ള മേഖലയിലെ വലിയൊരു ഭാഗത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അസമിന്റെ വലിയൊരു ഭാഗത്തേക്ക് ആദ്യമായി റെയില്‍ എത്തിയെന്നും റെയില്‍ പാത ഇരട്ടിപ്പിക്കല്‍ അസം മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ സുഗമമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസ സ്ഥലങ്ങളിലേക്കും വിനോദസഞ്ചാരത്തിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബോഗിബീല്‍ പാലത്തിന്റെയും ധോല-സാദിയ-ഭൂപെന്‍ ഹസാരിക പാലത്തിന്റെയും സമര്‍പ്പണത്തിന് വന്നതിനെക്കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ 9 വര്‍ഷത്തെ പുതിയ പദ്ധതികളുടെ വേഗതയും വ്യാപ്തിയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ 9 വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ബ്രഹ്‌മപുത്രയ്ക്ക് കുറുകെയുള്ള പാലങ്ങളുടെ ശൃംഖലയെന്നും ഈ പാലങ്ങളോടൊപ്പം ഇന്നത്തെ പാലം പദ്ധതിയും ഖുവല്‍കുസി പട്ട് വ്യവസായത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന മുക്തമാക്കിയ സ്വച്ഛ് ഭാരത് മിഷന്‍, കോടിക്കണക്കിന് ആളുകള്‍ക്ക് വീട് ലഭ്യമാക്കുന്നതിന് സഹായിച്ച പ്രധാനമന്ത്രി ആവാസ് യോജന, വൈദ്യുതിക്ക് വേണ്ടിയുള്ള സൗഭാഗ്യ യോജന, ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള ഉജ്ജ്വല യോജന, ടാപ്പുവെള്ള വിതരണത്തിനായുള്ള ജല്‍ ജീവന്‍ മിഷന്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട്് കഴിഞ്ഞ 9 വര്‍ഷമായി സാമൂഹിക ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. പൗരന്മാരുടെ ജീവിതം സുഗമമാക്കിയ ഡിജിറ്റല്‍ ഇന്ത്യ മിഷനും വിലകുറഞ്ഞ ഡാറ്റയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ''ഈ എല്ലാ വീടുകളും, എല്ലാ കുടുംബങ്ങളും വികസനം കാംക്ഷിക്കുന്ന ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. വികസിത ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്ത്യയുടെ ശക്തി ഇതാണ്'', പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസത്തിന്റെ നൂലിഴയും വികസനത്തിന് ഒരുപോലെ ശക്തമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ കാരണം, ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ എല്ലായിടത്തും സ്ഥായിയായ സമാധാനമുണ്ട്. നിരവധി യുവജനങ്ങള്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വികസനത്തിന്റെ പാതയില്‍ നടന്നുതുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ വിശ്വാസമില്ലായ്മയുടെ അന്തരീക്ഷം ഇല്ലാതാകുന്നു, ഹൃദയങ്ങള്‍ തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്നു'' അദ്ദേഹം പറഞ്ഞു. ''സ്വാതന്ത്ര്യത്തിന്റെ അമൃത് കാലില്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍, ഈ അന്തരീക്ഷം നാം മെച്ചപ്പെടുത്തേണ്ടതുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം)എന്ന മനോഭാവത്തോടെ നാം മുന്നോട്ട് പോകണം.'' അദ്ദേഹം ഉപസംഹരിച്ചു.
അസം ഗവര്‍ണര്‍, ശ്രീ ഗുലാബ് ചന്ദ് കതാരിയ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വര്‍ തെലി, അസം ഗവണ്‍മെന്റിന്റെ മന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ബ്രഹ്‌മപുത്ര നദിയില്‍ പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. മേഖലയില്‍ ഏറ്റവും ആവശ്യമായ ബന്ധിപ്പിക്കല്‍ പാലം നല്‍കും. ദിബ്രുഗഡിലെ നാംരൂപില്‍ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റും അദ്ദേഹം കമ്മീഷന്‍ ചെയ്തു. മേഖലയിലെ വിവിധ വിഭാഗങ്ങളിലെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഉള്‍പ്പെടെ അഞ്ച് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഡിഗാരു - ലുംഡിംഗ് വിഭാഗം; ഗൗരിപൂര്‍ - അഭയപുരി വിഭാഗം, ന്യൂ ബോംഗൈഗാവ് - ധുപ് ധാരാ വിഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍; റാണിനഗര്‍ ജല്‍പായ്ഗുരി - ഗുവാഹത്തി വിഭാഗത്തിന്റെ വൈദ്യുതീകരണം; സെഞ്ചോവ - സില്‍ഘാട്ട് ടൗണ്‍, സെഞ്ചോവ - മൈരാബാരി വിഭാഗം എന്നിവയുടെ വൈദ്യുതീകരണം എന്നിവയൊക്കെ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടും.
ശിവസാഗറിലെ രംഗ് ഘറിന്റെ സൗന്ദര്യവല്‍ക്കരണത്തിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു, ഇത് സ്ഥലത്തെ വിനോദസഞ്ചാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഒരു വലിയ ജലാശയത്തിന് ചുറ്റും നിര്‍മ്മിക്കുന്ന ഫൗണ്ടന്‍-ഷോ, അഹോം രാജവംശത്തിന്റെ ചരിത്രം പ്രദര്‍ശിപ്പിക്കല്‍, സാഹസിക ബോട്ട് സവാരികള്‍ക്കുവേണ്ട ജെട്ടിയുള്ള ബോട്ട് ഹൗസ്, പ്രാദേശിക കരകൗശല വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരകൗശല ഗ്രാമം, ഭക്ഷണപ്രിയര്‍ക്കായി വൈവിദ്ധ്യമാര്‍ന്ന വംശീയ പാചകരീതികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ രംഗ് ഘര്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയിലൂടെ ലഭ്യമാക്കും. അഹോം സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും ചിത്രീകരിക്കുന്ന ഏറ്റവും പ്രശസ്തമായ ഘടനയാണ് ശിവസാഗറില്‍ സ്ഥിതി ചെയ്യുന്ന രംഗ് ഘര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ അഹോം രാജാവായ സ്വര്‍ഗദേവ് പ്രമത്ത സിംഹയാണ് ഇത് നിര്‍മ്മിച്ചത്.
അസമീസ് ജനതയുടെ സാംസ്‌കാരിക സ്വത്വത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായി അസമിലെ ബിഹു നൃത്തം ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മെഗാ ബിഹു നൃത്തത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചും. 10,000-ലധികം കലാകാരന്മാര്‍/ബിഹു കലാകാരന്മാര്‍ ഈ പരിപാടിയില്‍ ഒരു വേദിയില്‍ അണിനിരക്കും, മാത്രമല്ല, ഒരൊറ്റ വേദിയില്‍ ലോകത്തിലെ ഏറ്റവും വലിയ ബിഹു നൃത്ത പ്രകടനമെന്ന വിഭാഗത്തില്‍ ഒരു പുതിയ ഗിന്നസ് ലോക റെക്കോര്‍ഡിനും ശ്രമിക്കും. സംസ്ഥാനത്തെ 31 ജില്ലകളിലെ കലാകാരന്മാര്‍ ഇതില്‍ അണിനിരന്നു.
बीहू को सिर्फ शाब्दिक अर्थ से नहीं समझा जा सकता।
— PMO India (@PMOIndia) April 14, 2023
बल्कि इसे समझने के लिए भावनाओं की, ऐहसास की आवश्यकता होती है। pic.twitter.com/UiRMl1rdsW
भारत की विशेषता ही यही है, कि हमारी संस्कृति, हमारी परंपराएं हज़ारों-हज़ार वर्षों से हर भारतवासी को जोड़ती आई हैं। pic.twitter.com/yISbOsluDG
— PMO India (@PMOIndia) April 14, 2023
आज भारत आजाद है और आज विकसित भारत का निर्माण, हम सभी का सबसे बड़ा सपना है।
— PMO India (@PMOIndia) April 14, 2023
हमें देश के लिए जीने का सौभाग्य मिला है। pic.twitter.com/bMajpvGHvy
आज हमारे लिए कनेक्टिविटी, चार दिशाओ में एक साथ काम करने वाला महायज्ञ है। pic.twitter.com/fH4TA5YfYZ
— PMO India (@PMOIndia) April 14, 2023
नॉर्थ ईस्ट में अविश्वास का माहौल दूर हो रहा है, दिलों की दूरी मिट रही है। pic.twitter.com/SVhoyqNIyS
— PMO India (@PMOIndia) April 14, 2023