Not only other participants but also compete with yourself: PM Modi to youngsters
Khelo India Games have become extremely popular among youth: PM Modi
Numerous efforts made in the last 5-6 years to promote sports as well as increase participation: PM Modi

പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസാരിക്കവേ, ഇന്നു കേവലം പുതിയ ടൂര്‍ണമെന്റ് ആരംഭിക്കുകയല്ല, മറിച്ച് ഇന്ത്യയിലെ കായിക പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കം കുറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിങ്ങള്‍ മറ്റുള്ളവരോടു മാത്രമല്ല, അവനവനോടു തന്നെ മല്‍സരിക്കുകയാണ്.

‘സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത്. എങ്കിലും അവിടെയുള്ള ഊര്‍ജവും ഉല്‍സാഹവും എനിക്കു മനസ്സിലാവുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ ഇന്ന് ആരംഭിക്കുകയാണ്. ഇത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ചരിത്രനിമിഷമാണ്. ഇന്ത്യയുടെ കായികരംഗത്തിന്റെ ഭാവിക്കായുള്ള വലിയ ചുവടു കൂടിയാണ് ഇത്’, പ്രധാനമന്ത്രി പറഞ്ഞു.

കായിക രംഗത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള യുവ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനും ഖേലോ ഇന്ത്യ പ്രചരണം സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയപ്പോള്‍ 3500 താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കേവലം മൂന്നു വര്‍ഷത്തിനിടെ കളിക്കാരുടെ എണ്ണം ഏതാണ്ട് ഇരട്ടിച്ച് ആറായിരത്തിലേക്ക് ഉയര്‍ന്നു.

‘ഈ വര്‍ഷം ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ 80 റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു. അതില്‍ 56 റെക്കോര്‍ഡുകള്‍ നമ്മുടെ പെണ്‍മക്കളുടെ പേരിലാണ്. നമ്മുടെ പെണ്‍മക്കള്‍ അദ്ഭുതം സൃഷ്ടിച്ചു വിജയിച്ചിരിക്കുന്നു. ശ്രദ്ധേയമായ കാര്യം പ്രതിഭ പിറക്കുന്നതു നഗരങ്ങളിലല്ല, മറിച്ചു ചെറിയ പട്ടണങ്ങളില്‍ ആണ് എന്നതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ കായികമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ശ്രീ. മോദി വ്യക്തമാക്കി. പ്രതിഭകളെ കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും തെരഞ്ഞെടുക്കുന്നതും സുതാര്യമാക്കി.

‘ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവരാണ് ഈ കളിക്കാര്‍. ഈ പദ്ധതി ഗുണകരമായിത്തീര്‍ന്ന താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ പാരാ ഗെയിംസ്, യൂത്ത് ഒളിംപിക്‌സ് തുടങ്ങി പല കായികോല്‍സവങ്ങളില്‍നിന്നായി ഇരൂന്നൂറിലേറെ മെഡലുകള്‍ രാജ്യത്തിനു നേടിത്തന്നിട്ടുണ്ട്. വരുംനാളുകളില്‍ ഇരുന്നൂറിലേറെ സ്വര്‍ണ മെഡലുകള്‍ നേടുകയും അതിലുപരി, നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ശേഷി വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം’, പ്രധാനമന്ത്രി പറഞ്ഞു. 

Click here to read PM's speech 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi