പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസാരിക്കവേ, ഇന്നു കേവലം പുതിയ ടൂര്‍ണമെന്റ് ആരംഭിക്കുകയല്ല, മറിച്ച് ഇന്ത്യയിലെ കായിക പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കം കുറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിങ്ങള്‍ മറ്റുള്ളവരോടു മാത്രമല്ല, അവനവനോടു തന്നെ മല്‍സരിക്കുകയാണ്.
‘സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത്. എങ്കിലും അവിടെയുള്ള ഊര്‍ജവും ഉല്‍സാഹവും എനിക്കു മനസ്സിലാവുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ ഇന്ന് ആരംഭിക്കുകയാണ്. ഇത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ചരിത്രനിമിഷമാണ്. ഇന്ത്യയുടെ കായികരംഗത്തിന്റെ ഭാവിക്കായുള്ള വലിയ ചുവടു കൂടിയാണ് ഇത്’, പ്രധാനമന്ത്രി പറഞ്ഞു.
കായിക രംഗത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള യുവ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കാനും ഖേലോ ഇന്ത്യ പ്രചരണം സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയപ്പോള്‍ 3500 താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കേവലം മൂന്നു വര്‍ഷത്തിനിടെ കളിക്കാരുടെ എണ്ണം ഏതാണ്ട് ഇരട്ടിച്ച് ആറായിരത്തിലേക്ക് ഉയര്‍ന്നു.
‘ഈ വര്‍ഷം ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ 80 റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു. അതില്‍ 56 റെക്കോര്‍ഡുകള്‍ നമ്മുടെ പെണ്‍മക്കളുടെ പേരിലാണ്. നമ്മുടെ പെണ്‍മക്കള്‍ അദ്ഭുതം സൃഷ്ടിച്ചു വിജയിച്ചിരിക്കുന്നു. ശ്രദ്ധേയമായ കാര്യം പ്രതിഭ പിറക്കുന്നതു നഗരങ്ങളിലല്ല, മറിച്ചു ചെറിയ പട്ടണങ്ങളില്‍ ആണ് എന്നതാണ്’, പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ കായികമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ശ്രീ. മോദി വ്യക്തമാക്കി. പ്രതിഭകളെ കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും തെരഞ്ഞെടുക്കുന്നതും സുതാര്യമാക്കി.
‘ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവരാണ് ഈ കളിക്കാര്‍. ഈ പദ്ധതി ഗുണകരമായിത്തീര്‍ന്ന താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ പാരാ ഗെയിംസ്, യൂത്ത് ഒളിംപിക്‌സ് തുടങ്ങി പല കായികോല്‍സവങ്ങളില്‍നിന്നായി ഇരൂന്നൂറിലേറെ മെഡലുകള്‍ രാജ്യത്തിനു നേടിത്തന്നിട്ടുണ്ട്. വരുംനാളുകളില്‍ ഇരുന്നൂറിലേറെ സ്വര്‍ണ മെഡലുകള്‍ നേടുകയും അതിലുപരി, നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ശേഷി വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം’, പ്രധാനമന്ത്രി പറഞ്ഞു.
मैं आपके साथ टेक्नॉलॉजी के माध्यम से जुड़ रहा हूं, लेकिन वहां जो माहौल है, जो उत्साह है, जो जुनून है, जो ऊर्जा है, उसको मैं अनुभव कर सकता हूं: PM @narendramodi
— PMO India (@PMOIndia) February 22, 2020
आज ओडिशा में नया इतिहास बना है। भारत के इतिहास में पहले खेलो इंडिया यूनिवर्सिटी गेम्स की शुरुआत आज से हो रही है।
— PMO India (@PMOIndia) February 22, 2020
ये भारत के खेल इतिहास में ऐतिहासिक पड़ाव तो है ही, भारत के खेलों के भविष्य के लिए भी एक बड़ा कदम है: PM @narendramodi
आने वाले दिनों में आपके सामने लक्ष्य 200 से ज्यादा गोल्ड मेडल जीतने का तो है ही, उससे भी अहम आपके अपने प्रदर्शन में सुधार, आपके खुद के सामर्थ्य को नई ऊंचाई देना है।
— PMO India (@PMOIndia) February 22, 2020
भुवनेश्वर में आप एक दूसरे से तो कंपीट कर ही रहे हैं, खुद से भी कंपीट कर रहे हैं: PM @narendramodi
आज का ये दिन सिर्फ एक टूर्नामेंट का आरंभ मात्र नहीं है, बल्कि भारत में खेल आंदोलन के अगले चरण की शुरुआत है।
— PMO India (@PMOIndia) February 22, 2020
खेलो इंडिया अभियान ने देश के कोने-कोने में खेलों के प्रति आकर्षण और युवा टैलेंट की पहचान में अहम भूमिका निभाई है: PM @narendramodi
साल 2018 में जब खेलो इंडिया गेम्स की शुरुआत हुई थी, तब इसमें 3500 खिलाड़ियों ने हिस्सा लिया था। लेकिन महज तीन वर्षों में खिलाड़ियों की संख्या 6 हजार से अधिक हो गई है, यानि लगभग दोगुनी: PM @narendramodi
— PMO India (@PMOIndia) February 22, 2020
बीत 5-6 वर्षों से भारत में Sports के Promotion और Participation के लिए ईमानदार प्रयास किए जा रहे हैं। टैलेंट की पहचान हो, ट्रेनिंग हो, या फिर चयन प्रक्रिया हो, हर तरफ ट्रांसपेरेंसी को प्रमोट किया जा रहा है: PM @narendramodi
— PMO India (@PMOIndia) February 22, 2020
ये वो खिलाड़ी हैं जो टोक्यो ओलंपिक्स में हिस्सा लेने के लिए संभावित हैं। इस योजना का लाभ पाने वाले खिलाड़ियों ने कॉमनवेल्थ गेम्स, एशियन गेम्स, एशियन पैरा गेम्स, यूथ ओलंपिक्स जैसे मुकाबलों में 200 से अधिक पदक देश को दिलाए हैं: PM @narendramodi
— PMO India (@PMOIndia) February 22, 2020
खिलाड़ी अपना ध्यान सिर्फ अपने श्रेष्ठ प्रदर्शन पर लगाए, बाकी की चिंता देश कर रहा है। प्रयास ये है कि पढ़ाई के साथ-साथ खेल भी बढ़े और फिटनेस का लेवल भी ऊंचा हो: PM @narendramodi
— PMO India (@PMOIndia) February 22, 2020