ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, രണ്ടാമതു ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ സുപ്രധാനമായ യുപിഐ സംവിധാനം ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വീകരിച്ചതിന് ഡോ. കീത്ത് റൗളിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഡിജിറ്റൽ പരിവർത്തനമേഖലയിൽ കൂടുതൽ സഹകരണം ഉറപ്പു നൽകുകയും ചെയ്തു. ഈ വർഷമാദ്യം ഐസിസി ടി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിനു വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രധാനമന്ത്രി റൗളിയെ അദ്ദേഹം അഭിനന്ദിച്ചു.
സുരക്ഷ, ആരോഗ്യം, ഗതാഗതം, കൃഷി, ശേഷിവികസനം, സാംസ്കാരിക വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. ചർച്ചകൾക്കുശേഷം ഭക്ഷ്യസംസ്കരണം സംബന്ധിച്ച ധാരണാപത്രം കൈമാറി.
Had a very fruitful meeting with Prime Minister Dr. Keith Rowley of Trinidad & Tobago. We talked about how to diversify trade linkages between our nations. Areas like science, healthcare, education, renewable energy and agriculture offer great potential for cooperation. It is a… pic.twitter.com/zuF6jQAuUL
— Narendra Modi (@narendramodi) November 21, 2024