ജി-20 ഉച്ചകോടിയോടനുബന്ധിച്ചു റിയോ ഡി ജനീറോയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹ്ർ സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി.

ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യ - യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ - വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (ഇന്ത്യ-EFTA-TEPA) ഒപ്പുവച്ചത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ ഇരുനേതാക്കളും, നോർവേയിൽനിന്നുൾപ്പെടെ, EFTA രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു.

 

നീലസമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗര-പവന പദ്ധതികൾ, ഭൗമ താപോർജം, ഗ്രീൻ ഷിപ്പിങ്, കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ & സ്റ്റോറേജ് (CCUS), മത്സ്യബന്ധനം, ബഹിരാകാശം, ആർട്ടിക് തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലും ഉഭയകക്ഷിചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

പരസ്‌പരതാൽപ്പര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
ASER report brings good news — classrooms have recovered post Covid

Media Coverage

ASER report brings good news — classrooms have recovered post Covid
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 31
January 31, 2025

PM Modi's January Highlights: From Infrastructure to International Relations India Reaching New Heights