രണ്ടാമതു ക്യാരികോം ഉച്ചകോടിക്കിടെ, ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലുമായി കൂടിക്കാഴ്ച നടത്തി.
ക്യാരികോമിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനും രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിയിലെ ചർച്ചകൾ ഫലപ്രദമായി നയിച്ചതിനും പ്രധാനമന്ത്രി മിച്ചലിനെ ശ്രീ മോദി അഭിനന്ദിച്ചു.
ഐസിടി, ആരോഗ്യപരിപാലനം, ശേഷിവികസനം, കാലാവസ്ഥാവ്യതിയാനം അതിജീവിക്കൽ എന്നീ മേഖലകളിലെ വികസനസഹകരണത്തെക്കുറിച്ചു യോഗത്തിൽ ചർച്ച ചെയ്തു. മഹാമാരിക്കാലത്തെ പ്രതിരോധമരുന്നു പിന്തുണയ്ക്ക് പ്രധാനമന്ത്രി മിച്ചൽ പ്രധാനമന്ത്രി ശ്രീ മോദിയോടു നന്ദി പറഞ്ഞു. ഗ്ലോബൽ സൗത്ത് മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ പ്രധാനമന്ത്രി മിച്ചൽ അഭിനന്ദിച്ചു.
The Prime Minister of Grenada, Mr. Dickon Mitchell and I had a fruitful meeting. We agreed to strengthen bilateral cooperation in IT, healthcare, education and agriculture. Also appreciated his efforts in hosting the 2nd India-CARICOM Summit. pic.twitter.com/fQHCLhxg72
— Narendra Modi (@narendramodi) November 21, 2024