ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ രണ്ടാമത് പതിപ്പിന്റെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ യോഗമായിരുന്നു ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, ഹരിത പങ്കാളിത്തം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇരു നേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യയുടെ ഒരു മില്യൺ ഡോളറിൻ്റെ സഹായത്തോടെ യുഎൻഡിപി നടപ്പാക്കുന്ന അബാക്കോ ചുഴലിക്കാറ്റ് ഷെൽട്ടർ പദ്ധതിയുടെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
Had a very good meeting with the Prime Minister of The Bahamas, Mr. Philip Brave Davis. During our talks, we reviewed the full range of bilateral ties between our nations, notably in trade, culture, climate change and more. @HonPhilipEDavis pic.twitter.com/Y1UbhUiRva
— Narendra Modi (@narendramodi) November 21, 2024