ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
അധികാരമേറ്റ പ്രസിഡന്റ് സുബിയാന്തോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ചട്ടക്കൂടിൽ ഉഭയകക്ഷിബന്ധത്തിനു കരുത്തേകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിനിമയക്ഷമത, വിനോദസഞ്ചാരം, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവയെക്കുറിച്ചു നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യയും ഇൻഡോനേഷ്യയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികമാണിതെന്നും ഈ അവസരം ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും ഇരുനേതാക്കളും പറഞ്ഞു.
ആഗോള-പ്രാദേശിക വിഷയങ്ങളിലും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ജി-20യിലെ തങ്ങളുടെ വളരെയടുത്ത സഹകരണത്തെക്കുറിച്ചു ചർച്ചചെയ്ത നേതാക്കൾ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾക്കു പ്രഥമ പരിഗണന നൽകണമെന്ന് ആഹ്വാനം ചെയ്തു. ആസിയാൻ ഉൾപ്പെടെയുള്ള ബഹുമുഖ-ബഹുരാഷ്ട്ര മേഖലകളിലെ നിലവിലെ സഹകരണവും നേതാക്കൾ അവലോകനം ചെയ്തു.
Delighted to meet President Prabowo Subianto during the G20 Summit in Brazil. This year is special as we are marking 75 years of India-Indonesia diplomatic relations. Our talks focussed on improving ties in commerce, security, healthcare, pharmaceuticals and more.@prabowo pic.twitter.com/52fO0qlt3y
— Narendra Modi (@narendramodi) November 18, 2024
Senang sekali bertemu dengan Presiden Prabowo Subianto selama KTT G20 di Brasil. Tahun ini sangat istimewa karena kita merayakan 75 tahun hubungan diplomatik India-Indonesia. Pembicaraan kami berfokus pada peningkatan hubungan di bidang perdagangan, keamanan, kesehatan, farmasi,… pic.twitter.com/tUkXOnnLNT
— Narendra Modi (@narendramodi) November 18, 2024