പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നുച്ചയ്ക്കു ദോഹയിൽ പിതാവ് അമീർ ഹമദ് ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദശകങ്ങളിൽ ഖത്തറിന്റെ വികസനത്തിനു വഴിയൊരുക്കിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു പിതാവ് അമീറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-ഖത്തർ ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.
പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളിൽ പിതാവ് അമീറിന്റെ ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പരസ്പരവിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായ അചഞ്ചലമായ ബന്ധമാണ് ഇന്ത്യയും ഖത്തറും പങ്കിടുന്നതെന്നു പിതാവ് അമീർ സ്ഥിരീകരിച്ചു. ഖത്തറിന്റെ വികസനത്തിലും ഉഭയകക്ഷിപങ്കാളിത്തം പരിപോഷിപ്പിക്കുന്നതിലും ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.