രണ്ടാം ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 20-ന് സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.
ശേഷി വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പുനരുപയോഗ ഊർജം, ക്രിക്കറ്റ്, യോഗ തുടങ്ങി നിരവധി വിഷയങ്ങളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-ക്യാരികോം പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന പദ്ധതിയെ പ്രധാനമന്ത്രി പിയറി അഭിനന്ദിച്ചു.
ചെറിയ ദ്വീപ് രാഷ്ട്രങ്ങളിൽ ദുരന്തനിവാരണ ശേഷിയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലുള്ള പരസ്പര സഹകരണത്തിൻ്റെ പ്രാധാന്യം ഇരു നേതാക്കളും ഉയർത്തിക്കാട്ടി.
Met the Prime Minister of Saint Lucia, Mr. Philip J. Pierre. We discussed ways to boost trade linkages. We also talked about enhancing ties in sectors like healthcare, pharma, energy, sports and more.@PhilipJPierreLC pic.twitter.com/Cc3FZ1cVQp
— Narendra Modi (@narendramodi) November 21, 2024