ജി20യി​ലേക്ക് ഇന്ത്യ ക്ഷണിച്ച 9 അതിഥി രാജ്യങ്ങളിൽ ഒന്നാണു ബംഗ്ലാദേശ്
പരസ്പരതാൽപ്പര്യമുള്ള അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു
രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സമ്പർക്കസൗകര്യങ്ങൾ, ജനങ്ങളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി നേതാക്കൾ ക്രിയാത്മകമായി വിലയിരുത്തി
ഡിജിറ്റൽ പണമിടപാട്, സംസ്‌കാരം, കാർഷിക മേഖലയിലെ സഹകരണം എന്നിവയിൽ 3 ധാരണാപത്രങ്ങൾ കൈമാറുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി. 2023 സെപ്തംബർ 9നും 10നും നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ അതിഥിരാജ്യത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹസീന ഇന്ത്യയിലെത്തിയത്.

രാഷ്ട്രീയ-സുരക്ഷാ സഹകരണം, അതിർത്തി പരിപാലനം, വ്യാപാരം, സമ്പർക്കസൗകര്യങ്ങൾ, ജലവിഭവങ്ങൾ, വൈദ്യുതി, ഊർജം, വികസന സഹകരണം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ വശങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ബഹുമുഖ വേദികളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു.

ചറ്റോഗ്രാം, മോങ്ല തുറമുഖങ്ങളുടെ ഉപയോഗം സംബന്ധിച്ച കരാർ പ്രാവർത്തികമാക്കുന്നതിനെയും ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെയും നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ത്യൻ രൂപയിൽ ഉഭയകക്ഷി വ്യാപാരം​പ്രാവർത്തികമാക്കിയതിനെ അവർ അഭിനന്ദ‌ിക്കുകയും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങളിലെയും വ്യാപാരസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഉൾക്കൊള്ളുകയും നിക്ഷേപവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) സംബന്ധിച്ച ചർച്ചകൾക്കായി ഉറ്റുനോക്കുകയാണ് നേതാക്കൾ.

വികസന സഹകരണ പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി പ്രകടിപ്പിച്ച അവർ, സൗകര്യപ്രദമായ തീയതിയിൽ ഇനിപ്പറയുന്ന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം പ്രതീക്ഷിക്കുന്നു:

i. അഗർത്തല-അഖൗറ റെയിൽ ലിങ്ക്

ii. മൈത്രി പവർ പ്ലാന്റ് യൂണിറ്റ്-II

iii. ഖുൽന-മോങ്ല റെയിൽ ലിങ്ക്

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇനിപ്പറയുന്ന ധാരണാപത്രങ്ങൾ കൈമാറുന്നതിനെ അവർ സ്വാഗതം ചെയ്തു:

i. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ബംഗ്ലാദേശ് ബാങ്കും തമ്മിലുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.

ii. 2023-2025 വർഷത്തേക്ക് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി (CEP) പുതുക്കുന്നതിനുള്ള ധാരണാപത്രം.

iii. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും (ICAR) ബംഗ്ലാദേശ് കാർഷിക ഗവേഷണ കൗൺസിലും (BARC) തമ്മിലുള്ള ധാരണാപത്രം.

പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്, മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്ത ദശലക്ഷത്തിലധികം പേർക്ക് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്നതിനെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിക്കുകയും അഭയാർഥികളെ സുരക്ഷിതമായും സുസ്ഥിരമായും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പരിഹാരങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ക്രിയാത്മകവും പുരോഗമനാത്മകവുമായ സമീപനം അറിയിക്കുകയും ചെയ്തു.

ബംഗ്ലാദേശ് അടുത്തിടെ പ്രഖ്യാപിച്ച ഇന്തോ-പസഫിക് കാഴ്ചപ്പാടിനെ ഇന്ത്യ സ്വാഗതം ചെയ്തു. തങ്ങളുടെ വിശാലമായ ഇടപെടലുകൾ ഊർജസ്വലമാക്കുന്നതിന് കൂട്ടായി പ്രവർത്തിക്കുന്നത് തുടരാനും നേതാക്കൾ ധാരണയായി.

എല്ലാ തലങ്ങളിലുമുള്ള ആശയവിനിമയം തുടരാൻ ആഗ്രഹിക്കുന്നതായി ഇരുനേതാക്കളും വ്യക്തമാക്കി. ഇന്ത്യാ ഗവണ്മെന്റിന്റെയും ജനങ്ങളുടെയും ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി ഹസീന പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage