പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ  വിവിധ വിശിഷ്ട വ്യക്തികളുമായി സംവദിച്ചു.  കാർലോസ് മോണ്ടെസ്, പ്രൊഫ. ജോനാഥൻ ഫ്ലെമിംഗ്, ഡോ. ആൻ ലീബർട്ട്, പ്രൊഫ. വെസ്സെലിൻ പോപോവ്സ്കി, ഡോ. ബ്രയാൻ ഗ്രീൻ, അലക് റോസ്, ഒലെഗ് ആർട്ടെമിയേവ്, മൈക്ക് മാസിമിനോ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഇന്ന് NXT സമ്മേളനത്തിൽ  കാർലോസ് മോണ്ടെസുമായി സംവദിച്ചു. സാമൂഹിക നൂതനാശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹം സമ്പന്നമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ, ഫിൻടെക് തുടങ്ങിയവയിൽ ഇന്ത്യയുടെ മുന്നേറ്റങ്ങളെ അദ്ദേഹം വിലമതിച്ചിട്ടുണ്ട്.”

“എംഐടി സ്ലോൻ സ്കൂൾ ഓഫ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രൊഫ. ജോനാഥൻ ഫ്ലെമിംഗിനെ കണ്ടുമുട്ടി. ലൈഫ് സയൻസിൽ പൊതു-സ്വകാര്യ മേഖലകളിലായി  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.  ഈ മേഖലയിലെ വരാനിരിക്കുന്ന പ്രതിഭകളെയും നൂതനാശയങ്ങളെയും നയിക്കാനുള്ള അദ്ദേഹത്തിന്റെ അഭിവാഞ്ഛ പ്രചോദനം നൽകുന്നതാണ്".

"ഡോ. ആൻ ലീബർട്ടിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. പാർക്കിൻസൺസ് രോഗ ചികിത്സയിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വരുംകാലങ്ങളിൽ ഇതു നിരവധി പേർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കും.”

“പ്രൊഫ. വെസ്സലിൻ പോപോവ്‌സ്കിയെ കണ്ടുമുട്ടിയത് സന്തോഷകരമായിരുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അന്താരാഷ്ട്ര ബന്ധങ്ങളെയും ഭൗമരാഷ്ട്രീയത്തെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .”

“ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഗണ്യമായ അവഗാഹമുള്ള  പ്രമുഖ അക്കാദമിക വിദഗ്ദ്ധനായ ഡോ. ബ്രയാൻ ഗ്രീനിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ കൃതികൾ വ്യാപകമായി പ്രശംസിക്കപ്പെടുന്നു. അവ വരും കാലങ്ങളിൽ അക്കാദമിക വ്യവഹാരങ്ങളെ രൂപപ്പെടുത്തും. @bgreene”

“ഇന്ന് അലക് റോസിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നൂതനാശയങ്ങളും  പഠനവുമായി ബന്ധപ്പെട്ട വശങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു മികച്ച ചിന്തകനും എഴുത്തുകാരനുമായി അദ്ദേഹം  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.”

“റഷ്യയിൽ നിന്നുള്ള പ്രമുഖ ബഹിരാകാശയാത്രികനായ ഒലെഗ് ആർട്ടെമിയേവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഏറ്റവും പ്രധാനപ്പെട്ട ചില പര്യവേഷണങ്ങളിൽ  അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ നിരവധി യുവാക്കളെ ശാസ്ത്ര-ബഹിരാകാശ ലോകത്ത് മികവുള്ളവരാക്കാൻ പ്രേരിപ്പിക്കും.  @OlegMKS”

“പ്രമുഖ ബഹിരാകാശ സഞ്ചാരി മൈക്ക് മാസിമിനോയെ കണ്ടുമുട്ടിയതിൽ സന്തോഷം. ബഹിരാകാശത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും യുവാക്കൾക്കിടയിൽ ബഹിരാകാശത്തെ ജനപ്രിയമാക്കുന്നതിനായി നടത്തിയ ശ്രമങ്ങളും പ്രശസ്തമാണ്. പഠനത്തെയും നൂതനാശയത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും പ്രശംസനീയമാണ്.  @Astro_Mike”.

 

 

 

 

 

 

 

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Apple’s biggest manufacturing partner Foxconn expands India operations: 25 million iPhones, 30,000 dormitories and …

Media Coverage

Apple’s biggest manufacturing partner Foxconn expands India operations: 25 million iPhones, 30,000 dormitories and …
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 23
May 23, 2025

Citizens Appreciate India’s Economic Boom: PM Modi’s Leadership Fuels Exports, Jobs, and Regional Prosperity