ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗ്, ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗ് എന്നിവയുടെ പ്രധാന ഭാഗങ്ങളുടെ നാലുവരിപ്പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
പണ്ഡർപൂരിലേക്കുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ഒന്നിലധികം റോഡ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
"ഈ യാത്ര ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബഹുജന യാത്രകളിലൊന്നാണ്, ഇത് ഒരു ജനകീയ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യയുടെ ശാശ്വതമായ അറിവിന്റെ പ്രതീകമാണ്, അത് നമ്മുടെ വിശ്വാസത്തെ കെട്ടിയിടുന്നില്ല , മറിച്ച് സ്വതന്ത്രമാക്കുന്നു"
“ഭഗവാൻ വിത്തലിന്റെ കോടതി എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കുന്നു. സബ്കാ സാത്ത്-സബ്കാ വികാസ്-സബ്കാ വിശ്വാസ് എന്നതിന് പിന്നിലും ഇതേ വികാരമാണ്.
"കാലാകാലങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ, അത്തരം മഹത്തായ വ്യക്തികൾ ഉയർന്നുവരുകയും രാജ്യത്തിന് ദിശ കാണിക്കുകയും ചെയ്തു"
“'പണ്ഡാരി കി വാരി' അവസര സമത്വത്തെ പ്രതീകപ്പെടുത്തുന്നു. വാർക്കാരി പ്രസ്ഥാനം വിവേചനം അശുഭകരമായി കണക്കാക്കുന്നു, ഇതാണ് അതിന്റെ മഹത്തായ മുദ്രാവാക്യം"
ഭക്തരിൽ നിന്ന് മൂന്ന് വാഗ്ദാനങ്ങൾ സ്വീകരിക്കുന്നു - വൃക്ഷത്തൈ നടീൽ, കുടിവെള്ള ക്രമീകരണം, പണ്ടാരപ്പൂരിനെ ഏറ്റവും വൃത്തിയുള്ള തീർത്ഥാടന കേന്ദ്രമാക്കുക.
"'ഭൂമി പുത്രന്മാർ ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സജീവമാക്കി. ഒരു യഥാർത്ഥ 'അന്നദാതാവ്' സമൂഹത്തെ ഒന്നിപ്പിക്കുകയും സമൂഹത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുന്നു. നിങ്ങളാണ് സമൂഹത്തിന്റെ പുരോഗതിയുടെ കാരണവും പ്രതിഫലനവും"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വിവിധ ദേശീയ പാത, റോഡ് പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കുകയും, തറക്കല്ലിടുകയും ചെയ്തു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി,  മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീശാന്ത് ജ്ഞാനേശ്വർ മഹാരാജ് പാൽഖി മാർഗിന്റെയും സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെയും ശിലാസ്ഥാപനം ഇന്ന് നടന്നതായി ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ശ്രീശാന്ത് ജ്ഞാനേശ്വർ മഹാരാജ് പാൽഖി മാർഗിന്റെ നിർമാണം അഞ്ച് ഘട്ടങ്ങളിലും സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ നിർമാണം മൂന്ന് ഘട്ടങ്ങളിലായും പൂർത്തിയാക്കും. ഈ പദ്ധതികൾ ഈ മേഖലയുമായി മികച്ച കണക്ടിവിറ്റിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു, പദ്ധതികൾക്കുള്ള  അനുഗ്രഹത്തിന് ഭക്തരോടും സന്യാസിമാരോടും ഭഗവാൻ വിത്തലിനോടും ആദരവ് രേഖപ്പെടുത്തി. ചരിത്രത്തിന്റെ പ്രക്ഷുബ്ധതകളിലുടനീളം ഭഗവാൻ വിത്തലിലുള്ള വിശ്വാസം അചഞ്ചലമായി നിലനിന്നിരുന്നുവെന്നും "ഇന്നും, ഈ യാത്ര ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബഹുജനയാത്രകളിലൊന്നാണ്, ഒരു ജനകീയ പ്രസ്ഥാനമായാണ് ഇത് കാണപ്പെടുന്നത്, വ്യത്യസ്ത പാതകളും വ്യത്യസ്ത രീതികളും ഉണ്ടായിരിക്കാമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ആശയങ്ങൾ, എന്നാൽ ഞങ്ങൾക്ക് ഒരേ ലക്ഷ്യമുണ്ട്. അവസാനം എല്ലാ വിഭാഗങ്ങളും ഭഗവത് മാർഗ്ഗമാണ് , ഇത് ഇന്ത്യയുടെ ശാശ്വതമായ അറിവിന്റെ പ്രതീകമാണ്, അത് നമ്മുടെ വിശ്വാസത്തെ കെട്ടിയിടുന്നില്ല , മറിച്ച് വിമോചിപ്പിക്കുന്നു ," പ്രധാനമന്ത്രി പറഞ്ഞു.

ഭഗവാൻ വിത്തലിന്റെ കോടതി എല്ലാവർക്കും ഒരുപോലെ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ്‌കാ സാത്ത്-സബ്‌കാ വികാസ്-സബ്‌കാ വിശ്വാസം എന്ന് പറയുമ്പോൾ അതിന്റെ പിന്നിലും ഇതേ വികാരമാണ്. ഈ  ജീവചൈതന്യം    രാജ്യത്തിന്റെ വികസനത്തിന് നമ്മെ പ്രചോദിപ്പിക്കുന്നു, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, എല്ലാവരുടെയും വികസനത്തിന് നമ്മെ പ്രചോദിപ്പിക്കുന്നു.

ഇന്ത്യയുടെ ആത്മീയ സമ്പന്നതയെക്കുറിച്ച് പരാമർശിച്ച  പ്രധാനമന്ത്രി, പണ്ഡർപൂരിലേക്കുള്ള സേവനം തനിക്ക് ശ്രീ നാരായണ ഹരിയോടുള്ള സേവനമാണെന്ന് പറഞ്ഞു. ഭക്തജനങ്ങൾക്കുവേണ്ടി ഇന്നും ഭഗവാൻ കുടികൊള്ളുന്ന നാടാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകം പോലും സൃഷ്ടിക്കപ്പെടുന്നതിന്  മുൻപേ പണ്ഡർപൂർ അവിടെയുണ്ടെന്ന് സന്ത് നാംദേവ് ജി മഹാരാജ് പറഞ്ഞ നാടാണിത്, അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ, അത്തരം മഹത് വ്യക്തിത്വങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയും രാജ്യത്തിന് ദിശ കാണിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെക്ക് മധ്വാചാര്യ, നിംബാർകാചാര്യ, വല്ലഭാചാര്യ, രാമാനുജാചാര്യ, പടിഞ്ഞാറ് നർസി മേത്ത, മീരാഭായി, ധീരോ ഭഗത്, ഭോജ ഭഗത്, പ്രീതം എന്നിവർ ജനിച്ചു. വടക്ക് രാമാനന്ദ, കബീർദാസ്, ഗോസ്വാമി തുളസീദാസ്, സൂർദാസ്, ഗുരു നാനാക് ദേവ്, സന്ത് റൈദാസ് എന്നിവരുണ്ടായിരുന്നു. കിഴക്ക്, ചൈതന്യ മഹാപ്രഭു, ശങ്കർ ദേവ് തുടങ്ങിയ സന്യാസിമാരുടെ ചിന്തകൾ രാജ്യത്തെ സമ്പന്നമാക്കി.

വാർക്കാരി പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, പാരമ്പര്യത്തിന്റെ പ്രധാന സവിശേഷതയായി പുരുഷന്മാരെപ്പോലെ തീക്ഷ്ണതയോടെ സ്ത്രീകളും യാത്രയിൽ പങ്കെടുക്കുന്നത് പ്രത്യേകം എടുത്തുപറഞ്ഞു. ഇത് രാജ്യത്തെ സ്ത്രീകളുടെ ശക്തിയുടെ പ്രതിഫലനമാണ്. 'പണ്ഡാരി കി വാരി' അവസര സമത്വത്തെ പ്രതീകപ്പെടുത്തുന്നു. വാർക്കാരി പ്രസ്ഥാനം വിവേചനം അശുഭകരമായി കണക്കാക്കുന്നു, ഇതാണ് മഹത്തായ മുദ്രാവാക്യം, പ്രധാനമന്ത്രി പറഞ്ഞു.

വാർക്കാരി സഹോദരീസഹോദരന്മാരിൽ നിന്ന് മൂന്ന് അനുഗ്രഹങ്ങൾ പ്രധാനമന്ത്രി തേടി . തന്നോടുള്ള അവരുടെ അടങ്ങാത്ത വാത്സല്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പാൽഖി മാർഗുകളിൽ മരങ്ങൾ നടാൻ അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചു. കൂടാതെ ഈ നടപ്പാതയിൽ കുടിവെള്ളത്തിന് ക്രമീകരണം ചെയ്യണമെന്നും ഈ റൂട്ടുകളിൽ ധാരാളം പാത്രങ്ങൾ ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. ഭാവിയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി പണ്ഡർപൂരിനെ കാണാനും അദ്ദേഹം ആഗ്രഹിച്ചു. പൊതുജനപങ്കാളിത്തത്തോടെ ഈ പ്രവർത്തനവും നടക്കുമെന്നും അവരുടെ നേതൃത്വത്തിൽ നാട്ടുകാർ ശുചീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ മാത്രമേ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം വാർക്കാരികളും കർഷക സമൂഹത്തിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ മണ്ണിന്റെ മക്കളായ ‘ഭൂമി  പുത്രന്മാർ’ ഇന്ത്യൻ പാരമ്പര്യവും സംസ്‌കാരവും നിലനിർത്തിയെന്ന് പറഞ്ഞു. "ഒരു യഥാർത്ഥ 'അന്നദാതാവ്' സമൂഹത്തെ ഒന്നിപ്പിക്കുകയും സമൂഹത്തെ ജീവിക്കുകയും സമൂഹത്തിനായി ജീവിക്കുകയും ചെയ്യുന്നു. നിങ്ങളാണ് സമൂഹത്തിന്റെ പുരോഗതിയുടെ കാരണവും പ്രതിഫലനവും", പ്രധാനമന്ത്രി ഉപസംഹരിച്ചു.

ദിവേഗാട്ട് മുതൽ മൊഹോൾ വരെയുള്ള സന്ത് ജ്ഞാനേശ്വർ മഹാരാജ് പാൽഖി മാർഗിന്റെ 221 കിലോമീറ്ററും പതാസ് മുതൽ ടോണ്ടേൽ-ബോണ്ടേൽ വരെയുള്ള സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ 130 കിലോമീറ്ററും ഇരുവശത്തും 'പാൽഖി'ക്കായി പ്രത്യേക നടപ്പാതകളോടെ നാലുവരിയാക്കും, ഈ പദ്ധതികൾക്ക്  യഥാക്രമം ഏകദേശം 6690 കോടി രൂപയും  4400 കോടി രൂപയും മതിപ്പു ചെലവ് വരും. 

ചടങ്ങിൽ , 223 കിലോമീറ്ററിലധികം വരുന്ന പൂർത്തീകരിച്ചതും നവീകരിച്ചതുമായ റോഡ് പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പണ്ഡർപൂരിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് വിവിധ ദേശീയ പാതകളിൽ 1180 കോടി രൂപ  ചെലവ് വരുന്ന ഈ പദ്ധതികളിൽ മ്ഹസ്വാദ് - പിലിവ് - പന്ധർപൂർ (എൻ  എച്  548 ഇ ), കുർദുവാദി - പണ്ഡർപൂർ (എൻ  എച് 965സി  ), പാണ്ഡർപൂർ - സംഗോള (എൻ  എച്  965സി ),എൻ  എച് 561എ -യുടെ തെംബുർണി-പണ്ഡർപൂർ സെക്ഷൻ, എൻ  എച് 561എ -ന്റെ പണ്ഡർപൂർ - മംഗൾവേധ - ഉമാദി സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

 

 

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi