QuoteBundelkhand Expressway will create many employment opportunities and will also connect the people with the facilities available in big cities: PM Modi
QuoteBundelkhand Expressway will prove to be development expressway of region: PM Modi in Chitrakoot
QuoteUP Defense Corridor will be getting momentum from Bundelkhand Expressway: PM Modi
QuotePM Modi lays the foundation stone of 296 km-long Bundelkhand Expressway in Chitrakoot, to be built at a cost of Rs 14,849 crore

2018 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിക്കു സൗകര്യമൊരുക്കുന്നതിനായി 296 കിലോമീറ്റര്‍ വരുന്ന ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു ചിത്രകൂടില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. 14,849 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന എക്‌സ്പ്രസ് വേ ചിത്രകൂട്, ബാന്ദ, മഹോബ, ഹാമിര്‍പുര്‍, ജലോന്‍, ഓറിയ, ഇറ്റാവ ജില്ലകള്‍ക്കു ഗുണകരമാകും. ചിത്രകൂടില്‍ നടന്ന ചടങ്ങില്‍ രാജ്യത്താകമാനമുള്ള 10,000 കാര്‍ഷികോല്‍പാദക സംഘടനകളുടെ ഉദ്ഘാടനവും നടന്നു. പി.എം.-കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതു പൂര്‍ത്തിയാക്കാനുള്ള പദ്ധതിയും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

|

രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേയും യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും.

|

ഭൗമോപരിതല സംവിധാനങ്ങള്‍, കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവ മുതല്‍ യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആയുധങ്ങള്‍, സെന്‍സറുകള്‍ എന്നിവ വരെ പ്രതിരോധ മേഖലയിലുള്ള വന്‍ ആവശ്യകതയെ കുറിച്ചു സൂചിപ്പിക്കവേ, ഈ വര്‍ഷത്തെ ബജറ്റില്‍ യു.പിയിലെ പ്രതിരോധ ഇടനാഴിക്ക് 3,700 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ യു.പി.പ്രതിരോധ ഇടനാഴിക്കു പ്രചോദനമായി മാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

|

രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി രാജ്യത്താകമാനം 10,000 കാര്‍ഷികോല്‍പാദക സംഘങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കായി ഗവണ്‍മെന്റ് നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിശദീകരിക്കവേ, കര്‍ഷകരെ സംബന്ധിക്കുന്ന കുറഞ്ഞ താങ്ങുവില, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വേപ്പെണ്ണ പുരട്ടിയ യൂറിയ, ദശാബ്ദങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങി ആശങ്കയുള്ള എല്ലാ മേഖലകളിലും നടപടി കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

|

കര്‍ഷകരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അതുവഴി അവര്‍ക്ക് ഉല്‍പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില നേടിയെടുക്കാനും എഫ്.പി.ഒകള്‍ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബ്ലോക്കിലും ഓരോ എഫ്.പി.ഒകള്‍ രൂപീകരിക്കുക വഴി ‘വികസനം കാംക്ഷിക്കുന്ന ജില്ലകളി’ല്‍ എഫ്.പി.ഒകള്‍ക്കു കൂടുതല്‍ പ്രോല്‍സാഹനം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മധ്യവര്‍ത്തികള്‍ ഇല്ലാതെയും വേര്‍തിരിവ് ഇല്ലാതെയും ഒരു വര്‍ഷം 12,000 കോടി രൂപ ചിത്രകൂട് ഉള്‍പ്പെടെ യു.പിയിലെ രണ്ടു കോടി കര്‍ഷക കുടുംബങ്ങള്‍ക്കു ലഭിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കര്‍ഷകരുടെ പേരിലും ബുന്ദേല്‍ഖണ്ഡിന്റെ പേരിലും കോടിക്കണക്കിനു രൂപയുടെ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവയൊന്നും കര്‍ഷകരുടെ കീശകളില്‍ എത്താതെപോയ സാഹചര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. പി.എം.കിസാന്‍ യോജന ഗുണഭോക്താക്കളെ പി.എം.ജീവന്‍ ജ്യോതി ഇന്‍ഷുറന്‍സ്, പി.എം.ജീവന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുമായി ബന്ധിപ്പിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ‘ഇതു വഴി സാമ്പത്തിക പ്രശ്‌നം നേരിടുന്ന വേളകളില്‍ കര്‍ഷകര്‍ക്കു രണ്ടു ലക്ഷം രുപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി 16 ഇന പദ്ധതി രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ഏതു വിപണിയുമായും കര്‍ഷകനെ ബന്ധിപ്പിക്കുന്നതിനായി ഗ്രാമീണ ഹാട്ടുകള്‍ ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേന്ദ്രങ്ങള്‍ ഭാവിയില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ കേന്ദ്രങ്ങളായി മാറുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

|

 

|

 

|

 

|

 

|

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bharat Tex showcases India's cultural diversity through traditional garments: PM Modi

Media Coverage

Bharat Tex showcases India's cultural diversity through traditional garments: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 16
February 16, 2025

Appreciation for PM Modi’s Steps for Transformative Governance and Administrative Simplification