പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു, ആര്‍.കെ. ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയം ഉദ്ഘാടനം ചെയ്തു
''നമ്മുടെ എല്ലാവരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ശിവാജി മഹാരാജിന്റെ ഈ പ്രതിമ യുവതലമുറയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം ഉണര്‍ത്തും''
''വിദ്യാഭ്യാസം, ഗവേഷണം വികസനം, ഐ.ടി, ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ പൂനെ തുടര്‍ച്ചയായി അതിന്റെ സ്വതം ശക്തിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ആധുനിക സൗകര്യങ്ങള്‍ പൂനെയിലെ ജനങ്ങളുടെ ആവശ്യമാണ്, പൂനെയിലെ ജനങ്ങളുടെ ഈ ആവശ്യം മനസ്സില്‍വച്ചുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്''
''ഈ മെട്രോ പൂനെയിലെ സഞ്ചാരം സുഗമമാക്കും, മലിനീകരണത്തില്‍ നിന്നും തടസങ്ങളില്‍ നിന്നും ആശ്വാസം നല്‍കും, പൂനെയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും''
'അതിവേഗം വളരുന്ന ഇന്നത്തെ ഇന്ത്യയില്‍, നമ്മള്‍ വേഗതയിലും അളവിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്''
''ആധുനികതയ്‌ക്കൊപ്പം, പൂനെയുടെ പുരാതന പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ പ്രതാപത്തിനും നഗരാസൂത്രണത്തില്‍ തുല്യ സ്ഥാനം നല്‍കും''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും   വിവിധ വികസന പദ്ധതികളുടെയും  ഉദ്ഘാടനം പൂനെയിൽ  നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിക്കവേ സ്വാതന്ത്ര്യസമരത്തിലെ പൂനെയുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ലോകമാന്യ തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍, സേനാപതി ബപത്, ഗോപാല്‍ കൃഷ്ണ ദേശ്മുഖ്, ആര്‍.ജി. ഭണ്ഡാര്‍കര്‍, മഹാദേവ് ഗോവിന്ദ് റാനഡെ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. രാംഭൗ മല്‍ഗിയെയും ബാബാ സാഹേബ് പുരന്ദരെയെയും അദ്ദേഹം വണങ്ങുകയും ചെയ്തു.

നേരത്തെ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി,  മഹാനായ യോദ്ധാവായിരുന്ന ആ  രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''നമ്മുടെ എല്ലാവരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ശിവാജി മഹാരാജിന്റെ ഈ പ്രതിമ യുവതലമുറയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം ഉണര്‍ത്തും'', അദ്ദേഹം പറഞ്ഞു.

''പൂനെ മെട്രോയുടെ ശിലാസ്ഥാപനത്തിന് നിങ്ങള്‍ എന്നെ ക്ഷണിച്ചതും ഇപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയതും എന്റെ ഭാഗ്യമാണ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന സന്ദേശവും ഇതിലുണ്ട്.'' നേരത്തെ നടന്ന പുനെ മെട്രായുടെ ഉദ്ഘാടനത്തിനെ പരാമര്‍ശിച്ചുകൊണ്ട് .പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം വികസനം, ഐ.ടി (വിവരസാങ്കേതിക വിദ്യ), ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ പൂനെ തുടര്‍ച്ചയായി അതിന്റെ സ്വത്വം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. അത്തരമൊരു സാഹചര്യത്തില്‍, പൂനെയിലെ ജനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്, പൂനെയിലെ ജനങ്ങളുടെ ഈ ആവശ്യം മനസ്സില്‍വച്ചുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.

2014 വരെ വളരെ കുറച്ച് നഗരങ്ങളില്‍ മാത്രമാണ് മെട്രോ സര്‍വീസ് ഉണ്ടായിരുന്നുള്ളൂ, ഇന്ന് രണ്ട് ഡസനിലധികം നഗരങ്ങളില്‍ ഒന്നുകില്‍ മെട്രോ സേവനങ്ങളുടെ ഗുണംലഭിക്കുകയോ അല്ലെങ്കില്‍ അത് ലഭിക്കുന്നതിന്റെ വക്കിലോ ആണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ, താനെ, നാഗ്പൂര്‍, പിംപ്രി ചിഞ്ച്‌വാഡ് പൂനെ എന്നിവിടങ്ങള്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയ്ക്ക് ഈ വിപുലീകരണത്തില്‍ ഗണ്യമായ പങ്കുണ്ട്-അദ്ദേഹം പറഞ്ഞു. ''ഈ മെട്രോ പൂനെയിലെ സഞ്ചാരം സുഗമമാക്കും, മലിനീകരണത്തില്‍ നിന്നും തടസങ്ങളില്‍ നിന്നും ആശ്വാസം നല്‍കും, പൂനെയിലെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കും'', പ്രധാനമന്ത്രി പറഞ്ഞു. മെട്രോയും മറ്റ് പൊതുഗതാഗതവും ഉപയോഗിക്കുന്നത് ശീലമാക്കാന്‍ പൂനെയിലെ ജനങ്ങളോട് പ്രത്യേകിച്ച് സാമ്പത്തികഭദ്രതയുള്ള ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന നഗര ജനസംഖ്യ ഒരുപോലെ അവസരവും വെല്ലുവിളിയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ തൃപ്തികരമായി നേരിടുന്നതിന്, ബഹുജന ഗതാഗത സംവിധാനം വികസിപ്പിക്കുക എന്നതാണ് പ്രധാന ഉത്തരം. വൈദ്യുതി ബസുകള്‍, വൈദ്യുതി കാറുകള്‍, വൈദ്യുതി ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെയുള്ള ഹരിത ഗതാഗതം, കുടുതല്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായ രാജ്യത്തെ വളരുന്ന നഗരങ്ങള്‍ക്കായുള്ള കാഴ്ചപ്പാടിന്റെ പട്ടികയും അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ''എല്ലാ നഗരങ്ങളിലും എല്ലാ ഗതാഗത സൗകര്യങ്ങള്‍ക്കുമായി ആളുകള്‍ ഒറ്റ കാര്‍ഡ് ഉപയോഗിക്കുന്ന 'സ്മാര്‍ട്ട് മൊബിലിറ്റി വേണം. ഈ സൗകര്യം സ്മാര്‍ട്ടാക്കാന്‍ എല്ലാ നഗരങ്ങളിലും സംയോജിത ആദേശ നിയന്ത്രണ (ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍) കേന്ദ്രവും ഉണ്ടായിരിക്കണം.

ചാക്രിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ നഗരങ്ങളിലും ആധുനിക മാലിന്യ സംസ്‌കരണ സംവിധാനവും ഉണ്ടായിരിക്കണം. എല്ലാ നഗരങ്ങളിലും അധികജലസമ്പത്തിനായി ആവശ്യമായ ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉണ്ടായിരിക്കണം, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് മികച്ച ക്രമീകരണങ്ങള്‍ നടത്തണം'', പ്രധാനമന്ത്രി വിശദീകരിച്ചു. മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാന്‍ അത്തരം നഗരങ്ങളില്‍ ഗോബര്‍ദനും ബയോഗ്യാസ് പ്ലാന്റുകളും ഉണ്ടാകുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

എല്‍.ഇ.ഡി ബള്‍ബിന്റെ ഉപയോഗം പോലുള്ള ഊര്‍ജ കാര്യക്ഷമത നടപടികള്‍ ഈ നഗരങ്ങളുടെ മുഖമുദ്രയായിരിക്കണം. അമൃത് മിഷനും റേറ നിയമങ്ങളും നഗരങ്ങൾക്ക്  പുതിയ കരുത്തുകള്‍ കൊണ്ടുവരുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

നഗരങ്ങളുടെ ജീവിതത്തില്‍ നദികളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി, ആവര്‍ത്തിച്ചു പറയുകയും ഈ സുപ്രധാന ജീവരേഖകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ഒരു പുതിയ അവബോധം സൃഷ്ടിക്കുന്നതിനായി അത്തരം നദീ നഗരങ്ങളില്‍ നദി ഉത്സവങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

'ഏത് രാജ്യത്തും ആധുനിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഏറ്റവും സുപ്രധാനമായ കാര്യം വേഗതയും വലിപ്പവുമാണ്.

എന്നാല്‍ പതിറ്റാണ്ടുകളായി, പ്രധാനപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വളരെ സമയമെടുക്കുന്നതരത്തിലുള്ള സംവിധാനങ്ങളാണ് നമുക്കുണ്ടായിരുന്നത്. അലസമായ ഈ മനോഭാവം രാജ്യത്തിന്റെ വികസനത്തെയും ബാധിക്കുന്നുണ്ടായിരുന്നു''. അടിസ്ഥാന സൗകര്യവികസനത്തിനായുള്ള പുതിയ സമീപനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, ''

അതിവേഗം വളരുന്ന ഇന്നത്തെ ഇന്ത്യയില്‍, നാം വേഗതയിലും വലിപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പിഎം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്'' പ്രധാനമന്ത്രി തുടര്‍ന്നു. എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ വിവരങ്ങളോടും ശരിയായ ഏകോപനത്തോടും കൂടി പ്രവര്‍ത്തിക്കുമെന്നതിനായുള്ള സംയോജിത ശ്രദ്ധ ഗതിശക്തി പദ്ധതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

''ആധുനികതയ്‌ക്കൊപ്പം, പൂനെയുടെ പുരാതന പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ പ്രതാപത്തിനും നഗരാസൂത്രണത്തില്‍ തുല്യ സ്ഥാനം നല്‍കുന്നതില്‍'' ഉപസംഹാരത്തില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

പൂനെയിലെ നഗര ചലനാത്മതയ്ക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമമാണ്പുനെ മെട്രോ റെയില്‍ പദ്ധതി. പദ്ധതിയുടെ ശിലാസ്ഥാപനം 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചു.

 

 

 

 

മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 11,400 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മ്മിക്കുന്നത്. ഗാര്‍വെയര്‍ മെട്രോ സ്‌റ്റേഷനിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി അവിടെ നിന്ന് ആനന്ദ്‌നഗര്‍ മെട്രോ സ്‌റ്റേഷനിലേക്ക് മെട്രോ യാത്ര നടത്തുകയും ചെയ്തു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”