11,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ പ്രയോജനം അയോധ്യയ്ക്കും പരിസരപ്രദേശങ്ങള്‍ക്കും ലഭിക്കും
'ജനുവരി 22-നായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്; ഞാനും അതിനായി കാത്തിരിക്കുന്നു'
'വികസിത് ഭാരത് യജ്ഞത്തിന് അയോധ്യയില്‍ നിന്ന് പുതിയ ഊര്‍ജ്ജം ലഭിക്കുന്നു'
'ഇന്നത്തെ ഇന്ത്യ പുരാതനവും ആധുനികവും സമന്വയിപ്പിച്ച് മുന്നേറുകയാണ്'
'അവധ് മേഖലയ്ക്ക് മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ വികസനത്തിനും അയോധ്യ പുതിയ ദിശാബോധം നല്‍കും'
'മഹര്‍ഷി വാല്‍മീകിയുടെ രാമായണം നമ്മെ ശ്രീരാമനുമായി ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ്'
'ദരിദ്രരോടുള്ള സേവനബോധം ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ക്ക് അടിവരയിടുന്നു'
'ജനുവരി 22ന് എല്ലാ വീടുകളിലും ശ്രീരാമജ്യോതി തെളിക്കണം'
'സുരക്ഷാ-ലോജിസ്റ്റിക് കാരണങ്ങളാല്‍, ചടങ്ങുകള്‍ കഴിഞ്ഞ് ജനുവരി 22ന് ശേഷം മാത്രം നിങ്ങളുടെ അയോധ്യ സന്ദര്‍ശനം അസൂത്രണം ചെയ്യൂ'
'മകരസംക്രാന്തി ദിനമായ ജനുവരി 14 മുതല്‍ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുചിത്വത്തിന്റെ വലിയ യജ്ഞത്തോടെ മഹത്തായ രാമക്ഷേത്രം ആഘോഷമാക്കൂ'
''ഇന്ന് രാജ്യം മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കുന്നു, കാരണം അദ്ദേഹം നല്‍കുന്ന ഉറപ്പുകള്‍ നിറവേറ്റാന്‍ മോദി തന്റെ എല്ലാ ശ്രമങ്ങളും നടത്തുന്നു. അയോധ്യയും ഇതിന് സാക്ഷിയാണ്.''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

 

നേരത്തെ പ്രധാനമന്ത്രി മോദി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. അതിനുശേഷം പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.

 

അയോധ്യ ധാമില്‍ എത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പവിത്രമായ ഈ നഗരം റോഡ് ഷോയില്‍ കാട്ടിയ ഉത്സാഹവും ആവേശവും എടുത്തുകാട്ടി.

'ജനുവരി 22-നായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാന്‍ ഇന്ത്യയിലെ ഓരോ കണികയുടെയും വ്യക്തിയുടെയും ഭക്തനാണ്, വരാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ഞാനും ആകാംക്ഷയിലാണ്' എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

1943ല്‍ ഇതേദിവസം ആന്‍ഡമാനില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടി ഡിസംബര്‍ 30-ന്റെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, 'സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അത്തരമൊരു ശുഭദിനത്തില്‍, ഇന്ന് നമ്മള്‍ അമൃത് കാലിന്റെ ദൃഢനിശ്ചയം മുന്നോട്ട് കൊണ്ടുപോകുകയാണ്' എന്നും കൂട്ടിച്ചേര്‍ത്തു. വികസിത് ഭാരത് യജ്ഞത്തിന് അയോധ്യയില്‍ നിന്ന് പുതിയ ഊര്‍ജം ലഭിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം വികസന പദ്ധതികള്‍ക്ക് അയോധ്യയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഈ പദ്ധതികള്‍ ദേശീയ ഭൂപടത്തില്‍ അയോധ്യയെ പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നതിന് പൈതൃക സംരക്ഷണം അവിഭാജ്യഘടകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 'പുരാതനവും ആധുനികതയും സമന്വയിപ്പിച്ചാണ് ഇന്നത്തെ ഇന്ത്യ മുന്നേറുന്നത്' - അദ്ദേഹം ചൂണ്ടിക്കാട്ടി. രാംലാലയുടെ മഹത്തായ ക്ഷേത്രത്തെ 4 കോടി പാവപ്പെട്ട പൗരന്മാര്‍ക്കുള്ള വീടുകള്‍; ഡിജിറ്റല്‍ ഇന്ത്യയില്‍ അതിവേഗത്തില്‍ നടക്കുന്ന വിശ്വാസ കേന്ദ്രങ്ങളുടെ നവീകരണം; 30,000 ലധികം പഞ്ചായത്ത് ഭവനുകളുള്ള കാശി വിശ്വനാഥ ധാം; 315 ലധികം മെഡിക്കല്‍ കോളേജുകളുള്ള കേദാര്‍ ധാമിന്റെ നവീകരണം; ഹര്‍ ഘര്‍ ജലിനൊപ്പം മഹാകാല്‍ മഹാലോക്; വിദേശത്ത് നിന്ന് പൈതൃക പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത്; ബഹിരാകാശത്തെയും സമുദ്രമേഖലയിലെയും നേട്ടങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്ത് അദ്ദേഹം വിശദീകരിച്ചു.

 

'ഇന്ന് ഇവിടെ പുരോഗതിയുടെ ആഘോഷമാണ്, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പാരമ്പര്യത്തിന്റെ ഉത്സവമുണ്ടാകും, ഇന്ന് നാം വികസനത്തിന്റെ മഹത്വം കാണുന്നു, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പൈതൃകത്തിന്റെ ദിവ്യത്വം അനുഭവിക്കും. വികസനത്തിന്റെയും പൈതൃകത്തിന്റെയും ഈ കൂട്ടായ ശക്തി 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കും' - വരാനിരിക്കുന്ന പ്രാണ്‍ പ്രതിഷ്ഠയെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, മഹര്‍ഷി വാല്‍മീകി വിവരിച്ച അയോധ്യയുടെ പുരാതന മഹത്വത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ആധുനികതയുമായി ബന്ധിപ്പിച്ച് ആ മഹത്വം തിരികെ കൊണ്ടുവരാനുള്ള ആഗ്രഹം ആവര്‍ത്തിച്ചു.

 

അവധ് മേഖലയ്ക്ക് മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ വികസനത്തിനും അയോധ്യ പുതിയ ദിശാബോധം നല്‍കുമെന്ന് മോദി പറഞ്ഞു. മഹത്തായ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പുണ്യനഗരിയിലെത്തുന്ന തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വര്‍ദ്ധന ചൂണ്ടിക്കാട്ടിയ അദ്ദേഹം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയാണെന്നും പറഞ്ഞു. അയോധ്യ വിമാനത്താവളത്തിന് മഹര്‍ഷി വാല്‍മീകിയുടെ പേര് നല്‍കിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മഹര്‍ഷി വാല്മീകിയുടെ രാമായണം നമ്മെ ശ്രീരാമനുമായി ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം നമ്മെ  അയോധ്യ ധാമുമായും ദിവ്യവും മഹത്തരവുമായ പുതിയ രാമക്ഷേത്രവുമായും ബന്ധിപ്പിക്കും. ആദ്യ ഘട്ടത്തില്‍ വിമാനത്താവളത്തിന് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും, രണ്ടാം ഘട്ടത്തിന് ശേഷം പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാര്‍ക്ക് മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം സേവനം നല്‍കും. 'അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്.  നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും' - അദ്ദേഹം അറിയിച്ചു. അതുപോലെ, രാംപഥ്, ഭക്തിപഥ്, ധര്‍മ്മപഥ്, ശ്രീരാമ ജന്മഭൂമി പഥ്, കാര്‍ പാര്‍ക്കിങ്ങുകള്‍, പുതിയ മെഡിക്കല്‍ കോളേജുകള്‍, സരയൂജിയുടെ മലിനീകരണം തടയല്‍, രാം കി പേഡിയുടെ രൂപാന്തരം, ഘാട്ടുകളുടെ നവീകരണം, പുരാതന കുണ്ഡുകളുടെ നവീകരണം, ലതാ മങ്കേഷ്‌കര്‍ ചൗക്ക് എന്നിവ അയോധ്യയ്ക്ക് പുതിയ വ്യക്തിത്വം നല്‍കുകയും പുണ്യനഗരത്തിന് വരുമാനത്തിന്റെയും തൊഴിലിന്റെയും പുതിയ വഴികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

 

വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷമുള്ള പുതിയ ട്രെയിന്‍ പരമ്പരയായ അമൃത് ഭാരത് ട്രെയിനുകളെ കുറിച്ച് അറിയിച്ച പ്രധാനമന്ത്രി ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോദ്ധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ട്രെയിനുകള്‍ ലഭിച്ചതിന് യു.പി, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പാവപ്പെട്ടവരോടുള്ള സേവന ബോധം അടിവരയിടുന്നതാണ് ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ജോലിക്കായി പലപ്പോഴും ദീര്‍ഘദൂരം സഞ്ചരിക്കുന്നവര്‍ക്കും വേണ്ടത്ര വരുമാനമില്ലാത്തവര്‍ക്കും ആധുനിക സൗകര്യങ്ങള്‍ക്കും സുഖകരമായ യാത്രകള്‍ക്കും അര്‍ഹതയുണ്ട്. പാവപ്പെട്ടവരുടെ ജീവിതത്തിന്റെ അന്തസ്സ് കണക്കിലെടുത്താണ് ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വഹിക്കുന്ന പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിയത് കാശിയില്‍ നിന്നാണ്. ഇന്ന് രാജ്യത്തെ 34 റൂട്ടുകളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടുന്നുണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ ഇന്ന് കാശി, കത്ര, ഉജ്ജയിന്‍, പുഷ്‌കര്‍, തിരുപ്പതി, ഷിര്‍ദ്ദി, അമൃത്‌സര്‍, മധുര, അങ്ങനെയുള്ള എല്ലാ വലിയ വിശ്വാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു. ഈ പരമ്പരയില്‍, ഇന്ന് അയോദ്ധ്യയ്ക്കും വന്ദേഭാരത് ട്രെയിന്‍ സമ്മാനമായി ലഭിച്ചു'', പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള യാത്രകളുടെ പുരാതന പാരമ്പര്യങ്ങള്‍ പട്ടികപ്പെടുത്തിയ പ്രധാനമന്ത്രി, അയോദ്ധ്യാധാമില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ ധാമിലേക്കുള്ള ഭക്തരുടെ യാത്ര കൂടുതല്‍ സുഖകരമാക്കുമെന്നും പറഞ്ഞു.
ശ്രീരാമജ്യോതി കത്തിക്കാന്‍ 140 കോടി ഇന്ത്യക്കാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''അത്യന്ത്യം ഭാഗ്യവശാലാണ് ഈ ചരിത്ര നിമിഷം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. രാജ്യത്തിനായി നാം ഒരു പുതിയ പ്രതിജ്ഞ എടുക്കുകയും അതില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുകയും വേണം'', പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രാണ്‍ പ്രതിഷ്ഠയില്‍ പങ്കെടുക്കാനുള്ള എല്ലാവരുടെയും ആഗ്രഹം മനസ്സില്‍കണ്ട പ്രധാനമന്ത്രി സുരക്ഷയുടെയും ക്രമീകരണങ്ങളുടെയും, വീക്ഷണകോണുകള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ ജനുവരി 22 ലെ പരിപാടിക്ക് ശേഷം മാത്രമേ അയോദ്ധ്യ സന്ദര്‍ശനം ആസൂത്രണം ചെയ്യാവൂ എന്നും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ജനുവരി 23ന് ശേഷം സന്ദര്‍ശനം ആസൂത്രണം ചെയ്യാന്‍ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു. ''നാം 550 വര്‍ഷം കാത്തിരുന്നു, കുറച്ച് സമയം കൂടി കാത്തിരിക്കൂ'', അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 

ഭാവിയില്‍ എണ്ണമറ്റ സന്ദര്‍ശകര്‍ക്കായി അയോദ്ധ്യയിലെ ജനങ്ങളെ ഒരുക്കിയ, പ്രധാനമന്ത്രി ശുചിത്വത്തിന് ഊന്നല്‍ നല്‍കണമെന്നും അയോദ്ധ്യയെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കണമെന്നും അവരോട് ആവശ്യപ്പെടുകയും ചെയ്തു. ''മഹത്തായ രാമക്ഷേത്രത്തിന് വേണ്ടി, മകരസംക്രാന്തി ദിനമായ ജനുവരി 14 മുതല്‍ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒരു വലിയൊരു ശുചിത്വസംഘടിതപ്രവര്‍ത്തനം കാമ്പയിന്‍ ആരംഭിക്കണം'', പ്രധാനമന്ത്രി ഇന്ത്യയിലെ പൗരന്മാരോട് ആഹ്വാനം ചെയ്തു.
ഉജ്ജ്വല ഗ്യാസ് കണക്ഷന്റെ പത്താമത്തെകോടി ഗുണഭോക്താവിന്റെ വീട് സന്ദര്‍ശിച്ച അനുഭവവും പ്രധാനമന്ത്രി വിവരിച്ചു. യു.പിയിലെ ബല്ലിയ ജില്ലയില്‍ 2016 മേയ് ആദ്യം ആരംഭിച്ച ഉജ്ജ്വല പദ്ധതി നിരവധി സ്ത്രീകളെ പുകയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും അവരുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 10 കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 18 കോടി ഗ്യാസ് കണക്ഷനുകള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലാണ് നല്‍കിയതെന്നും അതിനുമുമ്പുള്ള 50-55 വര്‍ഷങ്ങളില്‍ വെറും 14 കോടി കണക്ഷനുകള്‍ മാത്രമാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ എല്ലാ ശക്തിയോടെയും ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''എന്തുകൊണ്ടാണ് മോദിയുടെ ഉറപ്പിന് ഇത്ര ശക്തിയെന്നാണ് ഇപ്പോള്‍ ചിലര്‍ എന്നോട് ചോദിക്കുന്നത്. മോദി പറയുന്നതു ചെയ്യുന്നതുകൊണ്ടാണ് മോദിയുടെ ഉറപ്പിന് ഇത്രയധികം ശക്തി. ഇന്ന് രാജ്യം മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കുന്നതിനുള്ള കാരണം അദ്ദേഹം നല്‍കുന്ന ഉറപ്പുകള്‍ നിറവേറ്റാന്‍ മോദി തന്റെ എല്ലാ പരിശ്രമങ്ങളും നടത്തുന്നു. ഈ അയോദ്ധ്യാ നഗരവും ഇതിന് സാക്ഷിയാണ്. ഈ പുണ്യസ്ഥലത്തിന്റെ വികസനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഒരിക്കല്‍ കൂടി അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു, അദ്ദേഹം പറഞ്ഞു.

 

പദ്ധതിയുടെ വിശദാംശങ്ങള്‍
അയോദ്ധ്യയിലെ മെച്ചപ്പെടുത്തിയ നഗരഅടിസ്ഥാന സൗകര്യങ്ങള്‍

വരാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, അയോദ്ധ്യയില്‍ പുതുതായി വികസിപ്പിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ - റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമ ജന്മഭൂമി പാത എന്നീ നാല് റോഡുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവയ്ക്ക് പുറമെ രാജര്‍ഷി ദശരഥ് സ്വയംഭരണ സംസ്ഥാന മെഡിക്കല്‍ കോളേജ്; വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുല്‍ത്താന്‍പൂര്‍ നാലുവരിപാത, എന്‍.എച്ച് 27 ബൈപാസ് മഹോബ്ര ബസാര്‍ വഴി തേധി ബസാര്‍ ശ്രീരാമ ജന്മഭൂമി വരെയുള്ള നാലുവരിപ്പാത; അയോദ്ധ്യ ബൈപാസിനും നഗരത്തിലുമുടനീളമുള്ള മനോഹരമാക്കിയ നിരവധി റോഡുകള്‍; എന്‍.എച്ച് 330 എയുടെ ജഗദീഷ്പൂര്‍-ഫൈസാബാദ് ഭാഗം; മഹോലി-ബരഗാവ്-ദിയോധി റോഡും ജസര്‍പൂര്‍-ഭൗപൂര്‍-ഗംഗാരാമന്‍-സുരേഷ്നഗര്‍ റോഡ് എന്നിവയുടെ വീതികൂട്ടലും ബലപ്പെടുത്തലും; പഞ്ച്‌കോസി പരിക്രമ മാര്‍ഗിലെ ബാഡി ബുവ റെയില്‍വേ ക്രോസിംഗിലെ റെയില്‍വേ മേല്‍പ്പാലം (ആര്‍.ഒ.ബി); പിക്രൗലി ഗ്രാമത്തിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്; ഡോ. ബ്രജ്കിഷോര്‍ ഹോമിയോപ്പതിക് കോളേജിലേയും ആശുപത്രിയിലേയും പുതിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമൊക്കെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി നഗര്‍ സൃജന്‍ യോജന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും അഞ്ച് പാര്‍ക്കിംഗ്, വാണിജ്യ സൗകര്യങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

അയോധ്യയില്‍ പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍

അയോധ്യയിലെ പൊതുജന സൗകര്യങ്ങളുടെ നവീകരണത്തിന് കൂടുതല്‍ സഹായകരമാകുന്നതിനൊപ്പം നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അയോധ്യയിലെ നാല് ചരിത്രപരമായ പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ഇതില്‍പ്പെടുന്നു; ഗുപ്തര്‍ ഘട്ടിനും രാജ്ഘട്ടിനുമിടയില്‍ പുതിയ കോണ്‍ക്രീറ്റ് നിര്‍മാണങ്ങളും നേരത്തേ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പുനരുദ്ധാരണവും; നയാ ഘട്ട് മുതല്‍ ലക്ഷ്മണ്‍ ഘട്ട് വരെയുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ വികസനവും സൗന്ദര്യവല്‍ക്കരണവും; രാം കി പൈഡിയില്‍ ദീപോത്സവത്തിനും മറ്റ് മേളകള്‍ക്കുമായി സന്ദര്‍ശക ഗാലറിയുടെ നിര്‍മ്മാണം; രാം കി പൈഡിയില്‍ നിന്ന് രാജ് ഘട്ടിലേക്കും രാജ് ഘട്ടില്‍ നിന്ന് രാമക്ഷേത്രത്തിലേക്കുമുള്ള തീര്‍ഥാടക പാതയ്ക്ക് വീതി കൂട്ടലും നവീകരണവുമാണ് ചെയ്യുന്നത്.
അയോധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിനും ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന വസിഷ്ഠകുഞ്ച് ഭവന പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
എന്‍എച്ച്-28 (പുതിയ എന്‍എച്ച്-27) ലഖ്നൗ-അയോധ്യ പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു; എന്‍എച്ച്-28ല്‍ (പുതിയ എന്‍എച്ച്-27) നിലവിലുള്ള അയോധ്യ ബൈപാസിന്റെ വീതി കൂട്ടലും നവീകരണവും; അയോധ്യയില്‍ സിഐപിഇറ്റി ( സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി) കേന്ദ്രം സ്ഥാപിക്കല്‍, അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും അയോധ്യ വികസന അതോറിറ്റി ഓഫീസ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തും.

 

ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികള്‍

 ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഗോസൈന്‍ കി ബസാര്‍ ബൈപാസ്-വാരണാസി (ഘാഘ്ര പാലം-വാരാണസി) (എന്‍എച്ച്-233) നാലുവരിപ്പാതയായി വീതി കൂട്ടല്‍ ഇതില്‍ ഉള്‍പ്പെടുന്നു; എന്‍എച്ച്-730ല്‍ ഖുതാര്‍ മുതല്‍ ലഖിംപൂര്‍ വരെയുള്ള ഭാഗത്തെ വീതി കൂട്ടലും നവീകരണവും; അമേഠി ജില്ലയിലെ ത്രിശൂണ്ടിയില്‍ എല്‍പിജി പ്ലാന്റിന്റെ ശേഷി വര്‍ധന; കാണ്‍പൂരിലെ ജാജ്മൗവില്‍ പ്രതിദിനം 30 ദശലക്ഷം ലിറ്ററും (എംഎല്‍ഡി) 130 എംഎല്‍ഡിയും ശേഷി ഉള്ള മലിനജല ശുദ്ധീകരണ പ്ലാന്റ്; ഉന്നാവോ ജില്ലയിലെ ഓവുചാലുകളുടെയും മലിനജല സംസ്‌കരണത്തിന്റെയും തടസ്സവും വഴിതിരിച്ചുവിടലും; ജാജ്മൗവിലെ ടാനറി ക്ലസ്റ്ററിനായുള്ള സിഇടിപിയുമാണ് മറ്റുള്ളവ.

റെയില്‍വേ പദ്ധതികള്‍

 നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.
പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം - അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നറിയപ്പെടുന്നു. 240 കോടിയിലധികം രൂപ ചെലവിലാണ് ഇതു വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, യന്ത്രപ്പടികള്‍, ഭക്ഷണശാലകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു സംരക്ഷണ മുറികള്‍, കാത്തിരിപ്പ് ഹാളുകള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സ്റ്റേഷന്‍ കെട്ടിടം 'എല്ലാവര്‍ക്കും പ്രാപ്യവും' 'ഐജിബിസി (ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) അംഗീകരിച്ച ഹരിത സ്റ്റേഷന്‍ കെട്ടിടവും' ആയിരിക്കും.
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ ഒരു പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകളുള്ള ഒരു എല്‍എച്ച്ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍. മികച്ച വേഗമെടുക്കലിനായി ഈ ട്രെയിനിന് രണ്ടറ്റത്തും ലോക്കോകളുണ്ട്. റെയില്‍ യാത്രക്കാര്‍ക്ക് മനോഹരവും ആകര്‍ഷകവുമായ രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതുജന വിവര സംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇത് നല്‍കുന്നു. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

 

ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
അമൃത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്ത സ്‌കൂള്‍ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതില്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടുന്നു; അമൃത്സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്; ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഇവ.

മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതികളില്‍ റൂമ ചക്കേരി-ചന്ദേരി മൂന്നാം പാത പദ്ധതി ഉള്‍പ്പെടുന്നു; ജൗന്‍പൂര്‍-അയോധ്യ-ബരാബങ്കി ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ജൗന്‍പൂര്‍-തുളസി നഗര്‍, അക്ബര്‍പൂര്‍-അയോധ്യ, സോഹാവല്‍-പത്രംഗ, സഫ്ദര്‍ഗഞ്ച്-റസൗലി ഭാഗങ്ങള്‍; കൂടാതെ മല്‍ഹൂര്‍-ദാലിഗഞ്ച് റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പദ്ധതി എന്നിവയും ഇതില്‍പ്പെടും.

 

അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം

പുതുതായി നിര്‍മ്മിച്ച അയോധ്യ വിമാനത്താവളം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്, പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാകും. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയിലെ വരാനിരിക്കുന്ന ശ്രീരാമ മന്ദിറിന്റെ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നു.
ഇന്‍സുലേറ്റഡ് റൂഫിംഗ് സംവിധാനം, എല്‍ഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ജല ശുദ്ധീകരണ പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സൗരോര്‍ജ്ജ വൈദ്യുതി പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകള്‍ അയോധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജിആര്‍ഐഎച്ച്എ 5 നക്ഷത്ര റേറ്റിംഗുകള്‍ ( ഹരിത റേറ്റിംഗിനായുള്ള സംയോജിത സംവിധാനം) വിമാനത്താവള മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും, ഇത് ടൂറിസം, വ്യവസായ പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് ഉത്തേജനം നല്‍കും

 

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi