പി.എം.എ.വൈ നഗര- ഗ്രാമീണ പദ്ധതികള്‍ക്ക് കീഴിലെ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കുള്ള ഗൃഹപ്രവേശ പരിപാടിക്ക് സമാരംഭമായി
'' ത്രിപുരസുന്ദരി മാതാവിന്റെ അനുഗ്രഹത്താല്‍ ത്രിപുരയുടെ വികസന യാത്ര പുതിയ ഉയരങ്ങളിലേക്ക് സാക്ഷ്യം വഹിക്കുന്നു''
''പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്ന കാര്യത്തില്‍ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര''
''ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, പാവപ്പെട്ടവര്‍ക്ക് വീട് എന്നിവയില്‍ ത്രിപുര ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നു''
''ത്രിപുര വഴിയുള്ള വടക്കുകിഴക്കന്‍ മേഖല അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി മാറുകയാണ്''
''ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 7,000-ലധികം ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി''
''ഇവിടുത്തെ പ്രാദേശികതയെ ആഗോളമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു''

'പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 4350 കോടി രൂപയുടെ സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിച്ചു. പ്രധാന് മന്ത്രി ആവാസ് യോജന-നഗര  ഗ്രാമീണ  പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്കായുള്ള ഗൃഹപ്രവേശ പരിപാടിയുടെ സമാരംഭം കുറിക്കലും, അഗര്‍ത്തല ബൈപാസ് (ഖയേര്‍പൂര്‍-അംതാലി) എന്‍.എച്ച് 08 വീതി കൂട്ടുന്നതിനുള്ള ബന്ധിപ്പിക്കല്‍ പദ്ധതികളും, പി.എം.ജി.എസ്.വൈ-3ന് കീഴില്‍ 230-ലധികം കിലോമീറ്റര്‍ വരുന്ന 32 റോഡുകളുടെയും 540 കിലോമീറ്ററിലധികം ദൂരമുള്ള 112 റോഡുകളുടെ മെച്ചപ്പെടുത്തല്‍ പദ്ധതികളുടെയും തറക്കല്ലിടലും ഇതില്‍ ഉള്‍പ്പെടും.. ആനന്ദനഗറിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെയും അഗര്‍ത്തല ഗവണ്‍മെന്റ്  ദന്തൽ  കോളേജിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ചടങ്ങിന് തുടക്കം കുറിക്കാന്‍ ചെറിയ കാലതാമസം ഉണ്ടായിട്ടും ആകാംക്ഷയോടെ കാത്തിരുന്ന എല്ലാവര്‍ക്കും സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ന് ഇതിന് മുന്‍പ് മേഘാലയില്‍ താന്‍ പങ്കെടുത്ത വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും ചടങ്ങുമൂലമുണ്ടായ ചെറിയ കാലതാമസത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു.

കഴിഞ്ഞ 5 വര്‍ഷമായി സംഘടിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്ത് നടന്നുവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അംഗീകരിക്കുകയും ത്രിപുരയിലെ ജനങ്ങള്‍ ഇതിനെ ഒരു പൊതു പ്രസ്ഥാനമാക്കി മാറ്റിയതെന്നും അഭിപ്രായപ്പെട്ടു. അതിന്റെ ഫലമായി, പ്രദേശത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിലുള്ള ചെറിയ സംസ്ഥാനങ്ങളുടെ കാര്യംവരുമ്പോള്‍ ത്രിപുര ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറി. ''ത്രിപുര സുന്ദരി മാതാവിന്റെ അനുഗ്രഹത്താല്‍, ത്രിപുരയുടെ വികസന യാത്ര പുതിയ ഉയരങ്ങളിലേക്ക് സാക്ഷ്യം വഹിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

ബന്ധിപ്പിക്കല്‍, നൈപുണ്യ വികസനം, പാവപ്പെട്ടവരുടെ കുടുംബവുമായി ബന്ധിപ്പെട്ട പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്നത്തെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ത്രിപുരയിലെ ജനങ്ങളെ അഭിനന്ദിച്ചു. ''ത്രിപുരയ്ക്ക് ഇന്ന് അതിന്റെ ആദ്യത്തെ  ദന്തൽ കോളേജ് ലഭിക്കുകയാണ്'', അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയിലെ യുവാക്കള്‍ക്ക് സംസ്ഥാനം വിട്ടുപോകാതെ തന്നെ ഡോക്ടര്‍മാരാകാനുള്ള അവസരമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, സംസ്ഥാനത്ത് നിന്നുള്ള 2 ലക്ഷത്തിലധികം പാവപ്പെട്ട ആളുകള്‍ നമ്മുടെ അമ്മമാരും സഹോരിമാരും ഉടമകളായ അവരുടെ സ്വന്തം പുതിയ പക്കാ ഭവനങ്ങളില്‍ ഗൃഹപ്രവേശം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ആദ്യമായി ഭവന ഉടമകളാകുന്ന ഈ വീടുകളിലെ സ്ത്രീകളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ഈ അവസരം വിനിയോഗിച്ചു. ''പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്ന കാര്യത്തില്‍ ത്രിപുര മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ്'', ശ്രീ മണിക് സാഹ ജിയും സംഘവും നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. വേദിയിലേക്ക് വരുമ്പോള്‍ ആയിരക്കണക്കിന് അനുയായികളില്‍ നിന്ന് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രധാനമന്ത്രി നേരത്തെ പങ്കെടുത്ത നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ യോഗത്തെ അനുസ്മരിച്ചുകൊണ്ട്, ത്രിപുര ഉള്‍പ്പെടെ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഭാവിവികസനത്തിന്റെ രൂപരേഖയുടെ ചര്‍ച്ചകളിലെ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം വിശദീകരിച്ചു. 'അഷ്ട് ആധാര്‍' അല്ലെങ്കില്‍ 'അഷ്ട ലക്ഷ്മി' അല്ലെങ്കില്‍ എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ എട്ട് പ്രധാന കേന്ദ്രബിന്ദുക്കള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി . സംസ്ഥാനത്തെ വികസന സംരംഭങ്ങള്‍ വേഗത്തിലാക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ത്രിപുരയിലെ ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റിനെ ഉയര്‍ത്തിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു.

ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് മുന്‍പ് തെരഞ്ഞെടുപ്പ് സമയത്തും അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും മാത്രമാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന്, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കല്‍ എന്നിവയിലെല്ലാം ത്രിപുരയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു'', അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും പ്രായോഗികസാഹചര്യങ്ങളില്‍ അതിന്റെ ഫലം പ്രകടമാക്കി സംസ്ഥാന ഗവണ്‍മെന്റ് അത് സാദ്ധ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍, ത്രിപുരയിലെ പല ഗ്രാമങ്ങള്‍ക്കും റോഡ് ബന്ധിപ്പിക്കല്‍ ലഭിച്ചു, ത്രിപുരയിലെ എല്ലാ ഗ്രാമങ്ങളെയും റോഡുമാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്'', അദ്ദേഹം പറഞ്ഞു. ഇന്ന് തറക്കല്ലിടുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ റോഡ് ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും തലസ്ഥാനത്തിലെ ഗതാഗതം സുഗമമാക്കുമെന്നും ജീവിതം സൗകര്യപ്രഥമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

''ത്രിപുര വഴിയുള്ള വടക്കുകിഴക്കന്‍ മേഖല അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി മാറുകയാണ്'', അഗര്‍ത്തല-അഖൗറ റെയില്‍വേ ലൈനും ഇന്ത്യ-തായ്‌ലന്‍ഡ്-മ്യാന്‍മര്‍ ഹൈവേ അടിസ്ഥാനസൗകര്യ പദ്ധതി വഴി തുറക്കുന്ന പുതിയ പാതകളെ കുറിച്ചും അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിച്ചതോടെ ബന്ധിപ്പിക്കലിന് ഉത്തേജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഫലമായി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു പ്രധാന ലോജിസ്റ്റിക് ഹബ്ബായി ത്രിപുര വികസിക്കുകയാണ്. ഇന്നത്തെ യുവാക്കള്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ത്രിപുരയില്‍ ലഭ്യമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ത്രിപുരയിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായാണ് ഇപ്പോള്‍ പല പഞ്ചായത്തുകളും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കിലെ ഗ്രാമങ്ങളില്‍ ഏഴായിരത്തിലധികം ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദാഹരണം ഉയര്‍ത്തിക്കാട്ടി സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. ''ത്രിപുരയില്‍ ഇത്തരത്തിലുള്ള ആയിരത്തോളം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. അതുപോലെ, ആയുഷ്മാന്‍ ഭാരത്-പി.എം ജയ് പദ്ധതിക്ക് കീഴില്‍, ത്രിപുരയിലെ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സൗകര്യവും ലഭിക്കുന്നു'', അദ്ദേഹം തുടര്‍ന്നു. 'അത് ശൗച്യാലയങ്ങളോ, വൈദ്യുതിയോ ഗ്യാസ് കണക്ഷനുകളോ ആയിക്കോട്ടെ, ഇത്രയും വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആദ്യമായാണ് നടത്തുന്നത്'', ശ്രീ മോദി പറഞ്ഞു. കുറഞ്ഞ വിലയില്‍ പൈപ്പ് ഗ്യാസ് കൊണ്ടുവരുന്നതിനും എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ ത്രിപുരയിലെ 4 ലക്ഷം പുതിയ കുടുംബങ്ങളെ പൈപ്പ് വെള്ളവുമായി ബന്ധിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ത്രിപുരയിലെ ഒരു ലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്ക് പ്രയോജനം ലഭിച്ച പ്രധാനമന്ത്രി മാതൃവന്ദന യോജനയേയും പ്രധാനമന്ത്രി സ്പര്‍ശിച്ചു. ഇതിന് കീഴില്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിനായി ഓരോ അമ്മയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ആയിരക്കണക്കിന് രൂപ നേരിട്ട് നിക്ഷേപിച്ചു. അതിന്റെ ഫലമായി, ഇന്ന് കൂടുതല്‍ കൂടുതല്‍ പ്രസവങ്ങള്‍ ആശുപത്രികളില്‍ നടക്കുന്നുവെന്നും അത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടിയുള്ള ആത്മനിര്‍ഭര്‍ത്തയിലേക്ക് (സ്വാശ്രയത്വം) വെളിച്ചം വീശിക്കൊണ്ട്, സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ക്കായി ഗവണ്‍മെന്റ് നൂറുകണക്കിന് കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ''ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് ശേഷം ത്രിപുരയില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണം 9 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.

''പതിറ്റാണ്ടുകളായി, ത്രിപുര ഭരിച്ചിരുന്നത് പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം നഷ്ടപ്പെടുകയും അവസരവാദ രാഷ്ട്രീയം പ്രയോഗിക്കുകയും ചെയ്യുന്നതുമായ പാര്‍ട്ടികളായിരുന്നു'', ത്രിപുരയില്‍ എങ്ങനെ വികസനം നിഷേധിക്കപ്പെട്ടുവെന്ന് പരിദേവനപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരേയും യുവജനങ്ങളേയും കര്‍ഷകരേയും സ്ത്രീകളേയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രത്തിനും ഇത്തരത്തിലുള്ള മാനസികാവസ്ഥയ്ക്കും പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാനാവില്ല. അവര്‍ക്ക് നിഷേധാത്മകത പ്രചരിപ്പിക്കാന്‍ മാത്രമേ അറിയൂ, സകാരാത്മക അജണ്ട ഇല്ല'', അദ്ദേഹം പറഞ്ഞു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് നിശ്ചയദാര്‍ഢ്യവും നേട്ടത്തിനുള്ള സുനിശ്ചിതമായ പാതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാര രാഷ്ട്രീയം മൂലം നമ്മുടെ ഗോത്ര സമൂഹങ്ങള്‍ക്കുണ്ടാക്കുന്ന വലിയ ദ്രോഹത്തെക്കുറിച്ച് പ്രതികരിച്ച പ്രധാനമന്ത്രി, ഗോത്രസമൂഹത്തിലേയും ഗോത്ര മേഖലകളിലേയും വികസനമില്ലായ്മയില്‍ പരിദേവനപ്പെടുകയും ചെയ്തു. ''ബി.ജെ.പി ഈ രാഷ്്രടീയത്തെ മാറ്റിമറിച്ചു, അതുകൊണ്ടാണ് ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ പ്രഥമഗണനയായി അത് മാറിയത്'', അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനെ അനുസ്മരിക്കുകയും 27 വര്‍ഷത്തിന് ശേഷവും ബി.ജെ.പിയുടെ വന്‍ വിജയത്തിന് ഗോത്രവര്‍ഗ്ഗ സമൂഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഗോത്രവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 27 സീറ്റുകളില്‍ 24ലും ബി.ജെ.പിയാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ ഉന്നമനത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയവും പ്രത്യേക ബജറ്റും ആദ്യമായി ക്രമീകരിച്ചത് അടല്‍ജിയുടെ ഗവണ്‍മെന്റായിരുന്നുവെന്നത് അനുസ്മരിച്ചു. ''21,000 കോടി രൂപയയായിരുന്ന ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ബജറ്റ് ഇന്ന് 88,000 കോടി രൂപയായി'' അദ്ദേഹംഅഭിപ്രായപ്പെട്ടു. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിലും ഇരട്ടിയിലേറെ വര്‍ദ്ധനവരുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ''2014-ന് മുമ്പ് ഗോത്രവര്‍ഗ്ഗ മേഖലകളില്‍ 100-ല്‍ താഴെ മാത്രമുണ്ടായിരുന്ന ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ഇന്ന് 500-ലധികമായി. ത്രിപുരയില്‍ ഇത്തരത്തിലുള്ള 20-ലധികം സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്'', പ്രധാനമന്ത്രി അറിയിച്ചു. മുന്‍ ഗവണ്‍മെന്റുകള്‍ 8-10 വന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് എം.എസ്.പി (താങ്ങുവില) നല്‍കിയിരുന്നതെങ്കില്‍ ബി.ജെ.പി ഗവണ്‍മെന്റ് 90 വന ഉല്‍പ്പന്നങ്ങള്‍ക്ക് എം.എസ്.പി നല്‍കുന്നുവെന്ന വസ്തുതയിലേയ്ക്കും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ''ഇന്ന്, ഗോത്രവര്‍ഗ്ഗ മേഖലകളില്‍ 50,000-ത്തിലധികം വന്‍ധന്‍ കേന്ദ്രങ്ങളുണ്ട്, അവ ഏകദേശം 9 ലക്ഷം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നു, അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോത്രവര്‍ഗക്കാരുടെ അഭിമാനം എന്താണെന്ന് മനസ്സിലാക്കിയത് ബി.ജെ.പി ഗവണ്‍മെന്റാണെന്നും അതിനാലാണ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ന് രാജ്യമെമ്പാടും ജനജാതീയ ഗൗരവ് ദിവസായി ആഘോഷിക്കാന്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം 10 ട്രൈബല്‍ ഫ്രീഡം ഫൈറ്റര്‍ മ്യൂസിയങ്ങള്‍ (ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം) സ്ഥാപിക്കും, ത്രിപുരയില്‍ മഹാരാജ ബീരേന്ദ്ര കിഷോര്‍ മാണിക്യ മ്യൂസിയത്തിനും സാംസ്‌കാരിക കേന്ദ്രത്തിനും അടുത്തിടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗോത്രവര്‍ഗ്ഗങ്ങളുടെ സംഭാവനയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ത്രിപുരയുടെ ഗോത്രകലയും സംസ്‌കാരവും മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പത്മസമ്മാന്‍ പുരസ്‌കാരം നേടുന്നതിന് അര്‍ഹതയുള്ള വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്നതിനും ത്രിപുര ഗവണ്‍മെന്റ് നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ത്രിപുരയിലെ ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''ഇവിടുത്തെ പ്രാദേശികതയെ ആഗോളമാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്'' ത്രിപുരയില്‍ നിന്നുള്ള പൈനാപ്പിള്‍ വിദേശത്തെത്തുന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ മോദി എടുത്തുപറഞ്ഞു. ''ഇത് മാത്രമല്ല, നൂറുകണക്കിന് മെട്രിക് ടണ്‍ മറ്റ് പഴങ്ങളും പച്ചക്കറികളും ഇവിടെ നിന്ന് ബം ാദേശ്, ജര്‍മ്മനി, ദുബായ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്, അതിന്റെ ഫലമായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നു. ത്രിപുരയില്‍ നിന്നുള്ള ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഇതുവരെ 500 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിപുരയിലെ അഗര്‍-വുഡ് (അകില്‍) വ്യവസായത്തെ എടുത്തുപറഞ്ഞ അദ്ദേഹം, ഇത് ത്രിപുരയിലെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങളുടെയും വരുമാനത്തിന്റെയും പുതിയ സ്രോതസായി മാറുമെന്നും പറഞ്ഞു.

സംസ്ഥാനത്ത് വികസനത്തിന്റെ ഇരട്ട എഞ്ചിന്‍ വന്നതോടെ ത്രിപുര ഇപ്പോള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ത്രിപുരയിലെ ജനങ്ങളുടെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ, ഞങ്ങള്‍ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ശ്രീ മോദി ഉപസംഹരിച്ചു.


ത്രിപുര മുഖ്യമന്ത്രി പ്രൊഫ (ഡോ) മണിക് സാഹ, ത്രിപുര ഗവര്‍ണര്‍ ശ്രീ സത്യദിയോ നരേന്‍ ആര്യ, ത്രിപുര ഉപമുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേവ് വര്‍മ്മ, കേന്ദ്ര സഹമന്ത്രി കുമാരി. പ്രതിമ ഭൂമിക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം :

എല്ലാവര്‍ക്കും സ്വന്തമായി ഒരു വീട് ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധ. ഈ മേഖലയിലും ഇത് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, പ്രധാനമന്ത്രി ആവാസ് യോജന - നഗര, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ ഗുണഭോക്താക്കള്‍ക്കായി ഗൃഹപ്രവേശ് പരിപാടിക്ക് സമാരംഭം കുറിച്ചു. 2 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 3400 കോടി രൂപ ചെലവിലാണ് ഈ വീടുകള്‍ വികസിപ്പിക്കുന്നത്.

റോഡ് ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഗര്‍ത്തല നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സഹായിക്കുന്ന അഗര്‍ത്തല ബൈപാസ് (ഖയേര്‍പൂര്‍ - അംതാലി) എന്‍.എച്ച്-08 വീതി കൂട്ടുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പി.എം.ജി.എസ്.വൈ 3 (പ്രധാനമന്ത്രി ഗ്രാം സഡക് യോജന)ന് കീഴില്‍ 230 കിലോമീറ്ററിലധികം നീളമുള്ള 32 റോഡുകള്‍ക്കും 540 കിലോമീറ്ററിലധികം ദൂരമുള്ള 112 റോഡുകളുടെ നവീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു. ആനന്ദനഗറിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെയും അഗര്‍ത്തല ഗവണ്‍മെന്റ് ദന്തൽ  കോളേജിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi