SVAMITVA Scheme helps in making rural India self-reliant: PM Modi
Ownership of land and house plays a big role in the development of the country. When there is a record of property, citizens gain confidence: PM
SVAMITVA Scheme will help in strengthening the Panchayati Raj system for which efforts are underway for the past 6 years: PM

സ്വമിത്വാ പദ്ധതിക്ക് കീഴിൽ വസ്തു കാര്‍ഡുകളുടെ (പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍) ഭൗതികവിതരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോകോണ്‍ഫറന്‍സിലൂടെ സമാരംഭം കുറിയ്ക്കുകയും പദ്ധതിയുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 'സ്വമിത്വാ പദ്ധതി'യുടെ ഗുണഭോക്താക്കള്‍ക്ക് ആശംസകള്‍ നേരുകയും ഗുണഭോക്താള്‍ക്ക് ഇപ്പോള്‍ അവകാശം ലഭിക്കുകയും, സ്വന്തമായി വീടുണ്ടെന്ന നിയമപരമായ രേഖകകള്‍ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളില്‍ പദ്ധതി ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുകയാണ്. ആത്മനിര്‍ഭര്‍ ഭാരതിലേക്ക് രാജ്യം മറ്റൊരു പ്രധാനപ്പെട്ട ചുവടുകൂടി വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വീടിൻ്റെ നിയമപരമായ രേഖകള്‍ കൈമാറിയെന്നും അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം വസ്തുക്കാര്‍ഡുകള്‍ നല്‍കുമെന്ന വാഗ്ദാനം കൂടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
രണ്ടു മഹാന്മാരായ നേതാക്കള്‍ ജയ്പ്രകാശ് നാരായണൻ്റെയും നാനാജി ദേശ്മുഖിൻ്റെയും ജന്മവാര്‍ഷികത്തില്‍ വസ്തുക്കാര്‍ഡുകള്‍ വിതരണം ചെയ്യാനായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നാനാജിയും ജെ.പി.യും തങ്ങളുടെ ജീവിതം മുഴുവനും ഗ്രാമീണ ഇന്ത്യയുടെയും പാവപ്പെട്ടവരുടെയും ശാക്തികരണത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.
 
''ഗ്രാമങ്ങളിലെ ജനങ്ങളെ തര്‍ക്കങ്ങളില്‍ കുടുക്കിയിടുമ്പോള്‍ അവര്‍ക്ക് ഒരിക്കലും സ്വയം വികസിക്കാനാവില്ലെന്ന് മാത്രമല്ല, സമൂഹത്തിൻ്റെ വികസനത്തിന് സഹായിക്കാനും കഴിയില്ല''എന്ന നാനാജിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഈ ഉടമസ്ഥാവകാശം നമ്മുടെ ഗ്രാമങ്ങളിലെ നിരവധി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാധ്യമമാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

ഭൂമിയുടെയും വീടുകളുടെയും ഉടമസ്ഥാവകാശം രാജ്യത്തിൻ്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വസ്തുവിനെക്കുറിച്ച് ഒരു രേഖയുണ്ടെങ്കില്‍ പൗരന്മാര്‍ക്ക് ആത്മവിശ്വാസം നേടാനും നിക്ഷേപത്തിൻ്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസ്തുവിൻ്റെ രേഖയിലൂടെ ബാങ്കുകളില്‍ നിന്ന് വായ്പ സുഗമമായി ലഭിക്കും, ജോലിയും സ്വയം തൊഴില്‍ വഴികളും തുറന്നുകിട്ടുകയും ചെയ്യും. ഡ്രോണുകളെപ്പോലുള്ള പുതിയ സാങ്കേതികവിദ്യകളെ മാപ്പിംഗിനും സര്‍വേയ്ക്കും ഉപയോഗിക്കുന്നതിലൂടെ ഓരോ ഗ്രാമത്തിലും ഭൂമിയുടെ കൃത്യമായ രേഖകള്‍ സൃഷ്ടിക്കാനാകും. ഭൂമിയുടെ കൃത്യമായ രേഖകളിലൂടെ ഗ്രാമങ്ങളില്‍ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സുഗമമാകും എന്നതാണ് വസ്തുക്കാര്‍ഡിൻ്റെ മറ്റൊരു ഗുണം.

'സ്വമിത്വാ പദ്ധതി' കഴിഞ്ഞ ആറുവര്‍ഷമായി പഞ്ചായത്തിരാജ് സംവിധാനത്തിനെ ശക്തിപ്പെടുത്താന്‍  നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi