”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പുതിയ തലങ്ങളിലെത്തിയതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടിലെ നികുതി ഘടനയ്ക്ക് അനുസൃതമായാണ് ‘സുതാര്യമായ നികുതിയടയ്ക്കല്‍-സത്യസന്ധരെ ആദരിക്കല്‍’ പ്ലാറ്റ്‌ഫോം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ലെസ്സ് മൂല്യനിര്‍ണയം, ഫെയ്സ്ലെസ്സ്് അപ്പീല്‍, നികുതിദായകരുടെ അവകാശപത്രം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25 മുതല്‍ രാജ്യത്തുടനീളമുള്ള നികുതിദായകര്‍ക്ക് ഫെയ്സ്ലെസ്സ് അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കുന്നതിനൊപ്പം ഇന്ന് മുതല്‍ ഫെയ്സ്ലെസ്സ് മൂല്യനിര്‍ണയവും നികുതിദായകരുടെ അവകാശപത്രവും നിലവില്‍ വന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഫെയ്സ്ലെസ്സ് നികുതി സമ്പ്രദായം നടപ്പിലാകുന്നതിനൊപ്പം പുതിയ പ്ലാറ്റ്‌ഫോം നികുതിദായകരെ ഭയരഹിതരാക്കി മാറ്റുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി ”ബാങ്കിംഗ് സൗകര്യമില്ലാത്തിടത്ത് ബാങ്കിംഗ് സൗകര്യമേര്‍പ്പെടുത്തുക, സുരക്ഷിമതമല്ലാത്തതിനെ സുരക്ഷിതമാക്കുക, ഫണ്ട് ലഭ്യമല്ലാത്തിടത്ത് ഫണ്ട് ലഭ്യമാക്കുക” എന്നതായിരുന്നു ഗവണ്‍മെന്റിന്റെ ലക്ഷ്യം. ”സത്യസന്ധരെ ആദരിക്കുക” പ്ലാറ്റ്ഫോമും ഈ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യവും സുതാര്യവുമായി നികുതി അടയ്ക്കുന്നവരെ അഭിനന്ദിച്ച പ്രധാനമന്ത്രി രാജ്യപുരോഗതിയ്ക്ക് അവര്‍ നല്‍കുന്ന സംഭാവന അളവറ്റതാണെന്നും അവരുടെ ജീവിതം സുഗമമാക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ”സത്യസന്ധരായ നികുതിദായകരുടെ ജീവിതം സുഗമമാകുമ്പോള്‍ അവര്‍ വികസനത്തിന് വഴി വയ്ക്കുകയും അത് വഴി രാജ്യം വികസിക്കുകയും പുരോഗതിയിലേക്ക് മുന്നേറുകയും ചെയ്യും”- പ്രധാനമന്ത്രി പറഞ്ഞു.
കുറഞ്ഞ തോതില്‍ സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച തോതില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതും പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അധികാരകേന്ദ്രീകരണത്തിന് പകരമായി എല്ലാ നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതമാക്കുന്നതിന് ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെട്ടതാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പരിഷ്‌കരണം മികച്ച ഫലങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്.
എല്ലാ കടമകളും കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം ലക്ഷ്യമിടുന്നതാണ് പുതിയ പ്ലാറ്റ്‌ഫോമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭയം കൊണ്ടോ ശിക്ഷയെ ഭയന്നോ അല്ല, സ്വീകരിച്ച സമഗ്ര സമീപനത്തെക്കുറിച്ചുള്ള ധാരണയാലാണിത്. പുതിയ പരിഷ്‌കരണം ഘട്ടം ഘട്ടമായി നിര്‍വഹിക്കപ്പെടുന്ന ഒന്നല്ലെന്നും അത് സമഗ്രവും ഫലം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടാക്കിയതിനെ വികസിപ്പിച്ചതാണ് മുമ്പുള്ള നികുതി ഘടന. അതിനാല്‍ രാജ്യത്തിന്റെ നികുതി ഘടനയ്ക്ക് അടിസ്ഥാന പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പോലും അതിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പുണ്ടായിരുന്ന വ്യവസ്ഥയുടെ സങ്കീര്‍ണത അതിനെ ഇണക്കിച്ചേര്‍ക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
ലളിതമാക്കിയ നിയമങ്ങളും നടപടിക്രമങ്ങളും അവ അനുസരിക്കുന്നത് എളുപ്പമാക്കി. അതിനൊരു ഉദാഹരണമാണ് ജിഎസ്ടിയെന്നും നിരവധി നികുതികള്‍ക്കു ബദലാകാന്‍ അതിനു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ നിയമങ്ങള്‍ നികുതി സമ്പ്രദായത്തിലെ നിയമപരമായ ബുദ്ധിമുട്ടുകള്‍ കുറച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ പരിധി 1 കോടി രൂപവരെയായും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന് 2 കോടി വരെയായും നിശ്ചയിച്ചിട്ടുണ്ട്. ‘വിവാദ് സേ വിശ്വാസ്’ പദ്ധതി പോലുള്ള സംരംഭങ്ങള്‍ മിക്ക കേസുകളും കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനും വഴിയൊരുക്കുന്നു.
5 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല, തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം നികുതി സ്ലാബുകളും യുക്തിസഹമാക്കിയിട്ടുണ്ട്. മറ്റു സ്ലാബുകളിലും നികുതി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോര്‍പ്പറേറ്റ് നികുതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും പ്രശ്നരഹിതവും ഫെയ്സ്ലെസ്സുമാക്കി മാറ്റുകയാണ് ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു നികുതിദായകന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനു പകരം അതു പരിഹരിക്കുന്നതിനായി ‘സീംലെസ്’ സംവിധാനം പ്രവര്‍ത്തിക്കുന്നു.
പ്രശ്നരഹിതമാക്കുന്നതിനായി (പെയിന്‍ലെസ്സ്) സാങ്കേതികവിദ്യ മുതല്‍ നിയമങ്ങള്‍ വരെ എല്ലാം ലളിതമായിരിക്കണം. സൂക്ഷ്മപരിശോധന, അറിയിപ്പ്, സര്‍വേ അല്ലെങ്കില്‍ വിലയിരുത്തല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും നികുതിദായകനും ആദായനികുതി ഉദ്യോഗസ്ഥനും തമ്മില്‍ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ലെന്ന് ‘ഫെയ്സ്ലെസ്’ സംവിധാനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
നികുതിദായകരുടെ അവകാശപത്രത്തിന്റെ തുടക്കത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, നികുതിദായകന് നീതിയുക്തവും യുക്തിസഹവുമായ ഇടപെടല്‍ ഉറപ്പുനല്‍കുന്ന സുപ്രധാന നടപടിയാണിതെന്നു പറഞ്ഞു. നികുതിദായകന്റെ അന്തസ്സും അവബോധവും നിലനിര്‍ത്താന്‍ അവകാശപത്രം കരുതലെടുക്കുന്നുണ്ടെന്നും അത് ഒരു വിശ്വാസ ഘടകത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഒരടിസ്ഥാനവുമില്ലാതെ നികുതിദായകനെ സംശയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേസുകളുടെ സൂക്ഷ്മപരിശോധന കുറഞ്ഞത് നാല് തവണയെങ്കിലും കുറച്ചതായി അദ്ദേഹം പരാമര്‍ശിച്ചു. 2012-13 ല്‍ 0.94 ശതമാനമായിരുന്നതില്‍ നിന്ന് 2018-19 ല്‍ 0.26 ശതമാനമായി കുറഞ്ഞു. ഇത് സര്‍ക്കാരിനു നികുതിദായകരിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നികുതി സംവിധാനത്തില്‍ ഒരു പുതിയ മാതൃക ഇന്ത്യ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രയത്നങ്ങള്‍ക്കെല്ലാമിടയിലും കഴിഞ്ഞ 6-7 വര്‍ഷങ്ങളായി ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ ഏകദേശം 2.5 കോടിയുടെ വര്‍ധനയുണ്ടായി.
130 കോടി വരുന്ന രാജ്യത്ത് 1.5 കോടി മാത്രമാണ് നികുതി അടയ്ക്കുന്നത് എന്നതും നിഷേധിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും നികുതി അടയ്ക്കാന്‍ മുന്നോട്ട് വരണമെന്നും ശ്രീ മോദി അഭ്യര്‍ത്ഥിച്ചു.
ആത്മനിര്‍ഭര്‍ഭാരത് എന്ന സ്വയംപര്യാപ്ത ഇന്ത്യയുടെ നിര്‍മ്മിതിക്ക് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
देश में चल रहा Structural Reforms का सिलसिला आज एक नए पड़ाव पर पहुंचा है।
— PMO India (@PMOIndia) August 13, 2020
Transparent Taxation – Honouring The Honest, 21वीं सदी के टैक्स सिस्टम की इस नई व्यवस्था का आज लोकार्पण किया गया है: PM @narendramodi #HonoringTheHonest
इस प्लेटफॉर्म में Faceless Assessment, Faceless Appeal और Taxpayers Charter जैसे बड़े रिफॉर्म्स हैं।
— PMO India (@PMOIndia) August 13, 2020
Faceless Assessment और Taxpayers Charter आज से लागू हो गए हैं: PM @narendramodi #HonoringTheHonest
जबकि Faceless appeal की सुविधा 25 सितंबर यानि दीन दयाल उपाध्याय जी के जन्मदिन से पूरे देशभर में नागरिकों के लिए उपलब्ध हो जाएगी।
— PMO India (@PMOIndia) August 13, 2020
अब टैक्स सिस्टम भले ही Faceless हो रहा है, लेकिन टैक्सपेयर को ये Fairness और Fearlessness का विश्वास देने वाला है: PM @narendramodi #HonoringTheHonest
बीते 6 वर्षों में हमारा फोकस रहा है,
— PMO India (@PMOIndia) August 13, 2020
Banking the Unbanked
Securing the Unsecured
और,
Funding the Unfunded.
आज एक तरह से एक नई यात्रा शुरू हो रही है: PM @narendramodi #HonoringTheHonest
Honoring the Honest- ईमानदार का सम्मान।
— PMO India (@PMOIndia) August 13, 2020
देश का ईमानदार टैक्सपेयर राष्ट्रनिर्माण में बहुत बड़ी भूमिका निभाता है।
जब देश के ईमानदार टैक्सपेयर का जीवन आसान बनता है, वो आगे बढ़ता है, तो देश का भी विकास होता है, देश भी आगे बढ़ता है: PM @narendramodi #HonoringTheHonest
आज से शुरू हो रहीं नई व्यवस्थाएं, नई सुविधाएं, Minimum Government, Maximum Governance के प्रति हमारी प्रतिबद्धता को और मजबूत करती हैं।
— PMO India (@PMOIndia) August 13, 2020
ये देशवासियों के जीवन से सरकार को, सरकार के दखल को कम करने की दिशा में भी एक बड़ा कदम है: PM @narendramodi #HonoringTheHonest
आज हर नियम-कानून को, हर पॉलिसी को Process और Power Centric अप्रोच से बाहर निकालकर उसको People Centric और Public Friendly बनाने पर बल दिया जा रहा है।
— PMO India (@PMOIndia) August 13, 2020
ये नए भारत के नए गवर्नेंस मॉडल का प्रयोग है और इसके सुखद परिणाम भी देश को मिल रहे हैं: PM @narendramodi #HonoringTheHonest
अब देश में माहौल बनता जा रहा है कि कर्तव्य भाव को सर्वोपरि रखते हुए ही सारे काम करें।
— PMO India (@PMOIndia) August 13, 2020
सवाल ये कि बदलाव आखिर कैसे आ रहा है?
क्या ये सिर्फ सख्ती से आया है?
क्या ये सिर्फ सज़ा देने से आया है?
नहीं, बिल्कुल नहीं: PM @narendramodi #HonoringTheHonest
एक दौर था जब हमारे यहां Reforms की बहुत बातें होती थीं।
— PMO India (@PMOIndia) August 13, 2020
कभी मजबूरी में कुछ फैसले लिए जाते थे, कभी दबाव में कुछ फैसले हो जाते थे, तो उन्हें Reform कह दिया जाता था।
इस कारण इच्छित परिणाम नहीं मिलते थे।
अब ये सोच और अप्रोच, दोनों बदल गई है: PM @narendramodi #HonoringTheHonest
हमारे लिए Reform का मतलब है, Reform नीति आधारित हो, टुकड़ों में नहीं हो, Hollistic हो और एक Reform, दूसरे Reform का आधार बने, नए Reform का मार्ग बनाए।
— PMO India (@PMOIndia) August 13, 2020
और ऐसा भी नहीं है कि एक बार Reform करके रुक गए। ये निरंतर, सतत चलने वाली प्रक्रिया है: PM @narendramodi #HonoringTheHonest
भारत के टैक्स सिस्टम में Fundamental और Structural Reforms की ज़रूरत इसलिए थी क्योंकि हमारा आज का ये सिस्टम गुलामी के कालखंड में बना और फिर धीरे धीरे Evolve हुआ।
— PMO India (@PMOIndia) August 13, 2020
आज़ादी के बाद इसमें यहां वहां थोड़े बहुत परिवर्तन किए गए, लेकिन Largely सिस्टम का Character वही रहा: PM @narendramodi
जहां Complexity होती है, वहां Compliance भी मुश्किल होता है।
— PMO India (@PMOIndia) August 13, 2020
कम से कम कानून हो, जो कानून हो वो बहुत स्पष्ट हो तो टैक्सपेयर भी खुश रहता है और देश भी।
बीते कुछ समय से यही काम किया जा रहा है।
अब जैसे, दर्जनों taxes की जगह GST आ गया: PM @narendramodi #HonoringTheHonest
अब हाईकोर्ट में 1 करोड़ रुपए तक के और सुप्रीम कोर्ट में 2 करोड़ रुपए तक के केस की सीमा तय की गई है।
— PMO India (@PMOIndia) August 13, 2020
‘विवाद से विश्वास’ जैसी योजना से कोशिश ये है कि ज्यादातर मामले कोर्ट से बाहर ही सुलझ जाएं: PM @narendramodi #HonoringTheHonest
प्रक्रियाओं की जटिलताओं के साथ-साथ देश में Tax भी कम किया गया है।
— PMO India (@PMOIndia) August 13, 2020
5 लाख रुपए की आय पर अब टैक्स जीरो है। बाकी स्लैब में भी टैक्स कम हुआ है।
Corporate tax के मामले में हम दुनिया में सबसे कम tax लेने वाले देशों में से एक हैं: PM @narendramodi #HonoringTheHonest
कोशिश ये है कि हमारी टैक्स प्रणाली Seamless हो, Painless हो, Faceless हो।
— PMO India (@PMOIndia) August 13, 2020
Seamless यानि टैक्स एडमिनिस्ट्रेशन, हर टैक्सपेयर को उलझाने के बजाय समस्या को सुलझाने के लिए काम करे।
Painless यानि टेक्नॉलॉजी से लेकर Rules तक सबकुछ Simple हो: PM @narendramodi #HonoringTheHonest
अभी तक होता ये है कि जिस शहर में हम रहते हैं, उसी शहर का टैक्स डिपार्टमेंट हमारी टैक्स से जुड़ी सभी बातों को हैंडल करता है।
— PMO India (@PMOIndia) August 13, 2020
स्क्रूटनी हो, नोटिस हो, सर्वे हो या फिर ज़ब्ती हो, इसमें उसी शहर के इनकम टैक्स डिपार्टमेंट की, आयकर अधिकारी की मुख्य भूमिका रहती है: PM @narendramodi
टैक्सपेयर्स चार्टर भी देश की विकास यात्रा में बहुत बड़ा कदम है: PM @narendramodi #HonoringTheHonest
— PMO India (@PMOIndia) August 13, 2020
अब टैक्सपेयर को उचित, विनम्र और तर्कसंगत व्यवहार का भरोसा दिया गया है। यानि आयकर विभाग को अब टैक्सपेयर की Dignity का, संवेदनशीलता के साथ ध्यान रखना होगा।
— PMO India (@PMOIndia) August 13, 2020
अब टैक्सपेयर की बात पर विश्वास करना होगा, डिपार्टमेंट उसको बिना किसी आधार के ही शक की नज़र से नहीं देख सकता: PM @narendramodi
वर्ष 2012-13 में जितने टैक्स रिटर्न्स होते थे, उसमें से 0.94 परसेंट की स्क्रूटनी होती थी।
— PMO India (@PMOIndia) August 13, 2020
वर्ष 2018-19 में ये आंकड़ा घटकर 0.26 परसेंट पर आ गया है।
यानि केस की स्क्रूटनी, करीब-करीब 4 गुना कम हुई है: PM @narendramodi #HonoringTheHonest
स्क्रूटनी का 4 गुना कम होना, अपने आप में बता रहा है कि बदलाव कितना व्यापक है।
— PMO India (@PMOIndia) August 13, 2020
बीते 6 वर्षों में भारत ने tax administration में governance का एक नया मॉडल विकसित होते देखा है: PM @narendramodi #HonoringTheHonest
इन सारे प्रयासों के बीच बीते 6-7 साल में इनकम टैक्स रिटर्न भरने वालों की संख्या में करीब ढाई करोड़ की वृद्धि हुई है।
— PMO India (@PMOIndia) August 13, 2020
लेकिन ये भी सही है कि 130 करोड़ के देश में ये अभी भी बहुत कम है।
इतने बड़े देश में सिर्फ डेढ़ करोड़ साथी ही इनकम टैक्स जमा करते हैं: PM @narendramodi
जो टैक्स देने में सक्षम हैं, लेकिन अभी वो टैक्स नेट में नहीं है, वो स्वप्रेरणा से आगे आएं, ये मेरा आग्रह है और उम्मीद भी।
— PMO India (@PMOIndia) August 13, 2020
आइए, विश्वास के, अधिकारों के, दायित्वों के, प्लेटफॉर्म की भावना का सम्मान करते हुए, नए भारत, आत्मनिर्भर भारत के संकल्प को सिद्ध करें: PM @narendramodi