Inspired by Pt. Deendayal Upadhyaya, 21st century India is working for Antyodaya: PM Modi
Our government has given top priority to roads, highways, waterways, railways, especially regarding infrastructure: PM
Our government is working to reach the last person in the society, to bring the benefits of development to them: PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ദീനദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. 

വാരണാസി, ഉജ്ജയിനി, ഓംകാരേശ്വരം എന്നീ മൂന്നു ജ്യോതിര്‍ലിംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് ട്രെയിനായ മഹാകാല്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 430 കിടക്കകളോടൂകൂടിയ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ 36 വികസന പദ്ധതികളുടെ ഉദ്ഘാടനവും 14 വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. 

വാരണാസിയില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്മാരകത്തില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ ഈ മേഖല പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ സ്മാരകത്തോടു ചേരുക വഴി 'പദാവ്' എന്ന പേരിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇതു സേവനവും ത്യാഗവും അനീതിയും പൊതു താല്‍പര്യവുമൊക്കെ ഒരുമിക്കുന്ന അവസ്ഥയിലേക്കു വികസിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ സ്മാരകവും പൂന്തോട്ടവും നിര്‍മിക്കുക വഴി ഇവിടെ സ്ഥാപിക്കപ്പെട്ട വലിയ പ്രതിമ ദീനദയാല്‍ ജിയുടെ ധാര്‍മികതയും ചിന്തകളും പിന്‍തുടരാന്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്നു പ്രധാനമന്ത്രി തുടര്‍ന്നു.

സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും ഉയര്‍ച്ചയ്ക്കു വഴിവെക്കുന്ന അന്ത്യോദയയുടെ പാത ദീനദയാല്‍ ജി നമുക്കു കാട്ടിത്തന്നുവെന്നു ശ്രീ. മോദി വിശദീകരിച്ചു. ഈ ആശയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 21ാം നൂറ്റാണ്ടിലെ ഇന്ത്യ അന്ത്യോദയയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. ഈ പവിത്രമായ മുഹൂര്‍ത്തത്തില്‍ 1250 കോടി രൂപ മൂല്യം വരുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു എന്നും ഇത് വാരണാസി ഉള്‍പ്പെടെ പൂര്‍വാഞ്ചല്‍ മേഖലയ്ക്കാകെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ പദ്ധതികളെല്ലാം കാശി ഉള്‍പ്പെടെയുള്ള പൂര്‍വാഞ്ചല്‍ മേഖലയുടെ പുനരുജ്ജീവനത്തിനായി അഞ്ചു വര്‍ഷമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. വാരണാസി ജില്ലയില്‍ ഈ കാലത്തിനിടെ നടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തിയായതും 25,000 കോടി രൂപയുടെ പദ്ധതികളാണ്', അദ്ദേഹം പറഞ്ഞു. 

റോഡുകള്‍, ഹൈവേകള്‍, ജലപാതകള്‍, റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കാണു ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 'ഈ വികസന പദ്ധതികള്‍ രാജ്യത്തെ മുമ്പോട്ടു നയിക്കുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാശിയിലും സമീപ പ്രദേശങ്ങളിലും ഏറെ സാധ്യതകളുള്ള വിനോദസഞ്ചാര മേഖലയിലാണു തൊഴിലവസരങ്ങള്‍ ഏറെ വര്‍ധിച്ചിട്ടുള്ളത്', അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുന്‍പ് ഇവിടെ എത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഇവിടത്തെ ദൈവിക അന്തരീക്ഷം കണ്ട് അദ്ഭുതപ്പെട്ടുപോയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഈ പവിത്രമായ അവസരത്തില്‍ ബാബ വിശ്വനാഥന്റെ നഗരത്തെ ഓംകാരേശ്വരവുമായും മഹാകാലേശ്വറുമായും ബന്ധിപ്പിക്കുന്ന കാശി-മഹാകാല്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തതായി അദ്ദേഹം അറിയിച്ചു. 2016ന്റെ രണ്ടാം പകുതിയില്‍ തറക്കല്ലിടപ്പെട്ട സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ടു.

'കേവലം 21 മാസത്തിനിടെ കാശിയിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങള്‍ക്കായി 430 കിടക്കകളോടുകൂടിയ ആശുപത്രി തയ്യാറായി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയത്വവും സ്വയംസഹായവുമായിരിക്കണം എല്ലാ പദ്ധതികളുടെയും കേന്ദ്ര ബിന്ദു എന്ന ദീനദയാല്‍ ജിയുടെ ചിന്തകളുടെ ചുവടു പിടിച്ച് അത്തരം ആശയങ്ങള്‍ ഗവണ്‍മെന്റിന്റെ പദ്ധതികളിലും സംസ്‌കാരത്തിലും ഉള്‍പ്പെടുത്താന്‍ സ്ഥിരമായി ശ്രമിച്ചുവരികയാണ്.  

വികസനത്തിന്റെ നേട്ടം അവരിലേക്കുകൂടി എത്തിക്കുന്നതിനായി സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും എത്തുന്നതിനായി ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 'ഇപ്പോള്‍ സാഹചര്യം മാറിവരികയാണ്. സമൂഹത്തിലെ ഏറ്റവും അവസാനത്തെ മനുഷ്യനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi