ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യയുടെ പ്രതിമ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
''ചില അനുഭവങ്ങള്‍ അഭൗമമാണ്; അതു വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവിധം അനന്തമാണ്; ബാബ കേദാര്‍നാഥ് ധാമില്‍ എനിക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയാണ്''
''ആദിശങ്കരാചാര്യരുടേതു സാധാരണക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചിരുന്ന സവിശേഷമായ ജീവിതമായിരുന്നു''
''ഇന്ത്യന്‍ തത്വശാസ്ത്രം മനുഷ്യക്ഷേമത്തെക്കുറിച്ചു സംസാരിക്കുകയും ജീവിതത്തെ സമഗ്രമായ രീതിയില്‍ വീക്ഷിക്കുകയും ചെയ്യുന്നു. ആദിശങ്കരാചാര്യ ഈ സത്യത്തെക്കുറിച്ചു സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു''
''നമ്മുടെ വിശ്വാസത്തിന്റെ സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങള്‍ അര്‍ഹിക്കുന്ന അഭിമാനത്തോടെയാണു വീക്ഷിക്കപ്പെടുന്നത്''
''അയോധ്യയില്‍ ശ്രീരാമന്റെ മഹാക്ഷേത്രം വരുന്നു. അയോധ്യ അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണ്''
''ഇന്ന്, ഇന്ത്യ സ്വന്തമായി കഠിനമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിക്കുന്നു. ഇന്ന്, സമയപരിധികളിലും ലക്ഷ്യങ്ങളിലും ഭീരുത്വം കാണിക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാകില്ല''
'ഉത്തരാഖണ്ഡിലെ ജനങ്ങളുടെ കഴിവിലെ അപാരമായ സാധ്യതകളും പൂര്‍ണ്ണവിശ്വാസവും മനസ്സില്‍വച്ച്, സംസ്ഥാന ഗവണ്‍മെന്റ് ഉത്തരാഖണ്ഡ് വികസനമെന്ന 'മഹായജ്ഞ'ത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ മഹത്തായ ആത്മീയ ഋഷി പാരമ്പര്യം വിളിച്ചോതുകയും കേദാര്‍നാഥ് ധാമില്‍ എത്തിയതില്‍ തനിക്ക് പറഞ്ഞറിയിക്കാനാകാത്തവിധം സന്തോഷമുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു.  ഇന്നലെ, ദീപാവലി ദിനത്തില്‍, 130 കോടി ഇന്ത്യക്കാരുടെ വികാരങ്ങള്‍ സൈനികരിലേക്ക് എത്തിച്ചുവെന്ന് നൗഷേരയില്‍ സൈനികരുമായുള്ള ആശയവിനിമയം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ന്, ഗോവര്‍ദ്ധന്‍ പൂജയില്‍, ഞാന്‍ സൈനികരുടെ നാട്ടിലും കേദാര്‍ ബാബയുടെ ദിവ്യസാന്നിധ്യത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ചില അനുഭവങ്ങള്‍ അഭൗമമാണ്; അതു വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവിധം അനന്തമാണ്' എന്നര്‍ഥം വരുന്ന രാംചരിതമാനസില്‍ നിന്നുള്ള ഒരു വാക്യവും പ്രധാനമന്ത്രി ഉദ്ധരിച്ചു- 'അബിഗത് അകഥ അപാര്‍, നേതി-നേതി നിത് നിഗം കഹ'. ബാബ കേദാര്‍നാഥിന്റെ അഭയകേന്ദ്രത്തില്‍ തനിക്ക് ഇങ്ങനെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭയകേന്ദ്രങ്ങള്‍, സൗകര്യകേന്ദ്രങ്ങള്‍ തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ സന്ന്യാസിമാരുടെയും ഭക്തരുടെയും ജീവിതം സുഗമമാക്കുമെന്നും തീര്‍ത്ഥാടനത്തിന്റെ ദിവ്യാനുഭവത്തില്‍ മുഴുകാന്‍ അവര്‍ക്കവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണെന്ന്, 2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇവിടെ വന്നിരുന്നവര്‍ നമ്മുടെ കേദാര്‍ധാം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നു ആശങ്കപ്പെട്ടിരുന്നു. പക്ഷേ അതു മുമ്പത്തേക്കാള്‍ അഭിമാനത്തോടെ നില്‍ക്കുമെന്ന് എന്റെ ഉള്ളിലെ ശബ്ദം പറഞ്ഞുകൊണ്ടിരുന്നു''- അദ്ദേഹം പറഞ്ഞു. കേദാര്‍ ഭഗവാന്റെ കൃപയും ആദിശങ്കരാചാര്യരുടെ പ്രചോദനവും ഭുജ് ഭൂകമ്പത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്തതിന്റെ അനുഭവവുമുള്ളതിനാല്‍, ആ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് സഹായിക്കാനാകുമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് തന്റെ ജീവിതത്തിലെ ചില കാലങ്ങളില്‍ തന്നെ വളര്‍ത്തിയ പ്രദേശത്തെ സേവിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന വ്യക്തിപരമായ പരാമര്‍ശവും അദ്ദേഹം നടത്തി. ധാമിലെ വികസനപ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും സന്ന്യാസിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡ്രോണുകളും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'ഈ പുരാതന ഭൂമിയിലെ ശാശ്വതമായ ആധുനികതയുടെ ഈ സംയോജനവും ഈ വികസനപ്രവര്‍ത്തനങ്ങളും ശങ്കരഭഗവാന്റെ കൃപയുടെ ഫലമാണ്'- അദ്ദേഹം പറഞ്ഞു.

ആദിശങ്കരാചാര്യരെക്കുറിച്ച് സംസാരിക്കുമ്പോള്‍, സംസ്‌കൃതത്തില്‍ ശങ്കര്‍ എന്നതിന്റെ അര്‍ത്ഥം - 'ശം കരോതി സഃ ശങ്കരഃ' എന്നാണെന്നു ശ്രീ മോദി പറഞ്ഞു. അതായത് ക്ഷേമം ചെയ്യുന്നവനാണ് ശങ്കരന്‍. ശങ്കരാചാര്യര്‍ ഇക്കാര്യം നേരിട്ട് തെളിയിച്ചു. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതം പോലെ തന്നെ സവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം- പ്രധാനമന്ത്രി പറഞ്ഞു. ആത്മീയതയും മതവും മാറ്റമില്ലാത്തതും കാലഹരണപ്പെട്ടതുമായ ആചാരങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങിയ ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അതേസമയം, ഇന്ത്യന്‍ തത്വശാസ്ത്രം മനുഷ്യക്ഷേമത്തെക്കുറിച്ചു സംസാരിക്കുകയും ജീവിതത്തെ സമഗ്രമായ രീതിയില്‍ വീക്ഷിക്കുകയും ചെയ്യുന്നു. ആദിശങ്കരാചാര്യ ഈ സത്യത്തെക്കുറിച്ചു സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു - അദ്ദേഹം പറഞ്ഞു.

ഇന്ന്, നമ്മുടെ വിശ്വാസത്തിന്റെ സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങള്‍ അര്‍ഹിക്കുന്ന അഭിമാനത്തോടെയാണ് വീക്ഷിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''അയോധ്യയില്‍ ശ്രീരാമന്റെ ഒരു മഹാക്ഷേത്രം വരുന്നു. അയോധ്യ അതിന്റെ പ്രതാപം തിരിച്ചുപിടിക്കുകയാണ്. രണ്ടുദിവസം മുമ്പ്, ലോകം മുഴുവന്‍ അയോധ്യയില്‍ ദീപോത്സവത്തിന്റെ ഗംഭീരമായ ആഘോഷം കണ്ടു. ഇന്ത്യയുടെ പ്രാചീന സാംസ്‌കാരിക രൂപം എങ്ങനെയായിരുന്നുവെന്ന് ഇന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ'', ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ അതിന്റെ പൈതൃകത്തില്‍ ആത്മവിശ്വാസമുള്ളവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന്, ഇന്ത്യ സ്വന്തമായി കഠിനമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിക്കുന്നു. ഇന്ന്, സമയപരിധികളിലും ലക്ഷ്യങ്ങളിലും ഭീരുത്വം കാണിക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാകില്ല''- പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരനായകരുടെ സംഭാവനകളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ അഭിമാനകരമായ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്റേതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാര്‍ധാം ഹൈവേകളുമായി ബന്ധിപ്പിക്കുന്ന ചാര്‍ധാം റോഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഭാവിയില്‍ കേബിള്‍കാര്‍വഴി ഭക്തര്‍ക്ക് കേദാര്‍നാഥിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവനമായ ഹേമകുണ്ഡ് സാഹിബ് ജിയും സമീപത്തുണ്ട്. ഹേമകുണ്ഡ് സാഹിബ് ജിയിലെ ദര്‍ശനം സുഗമമാക്കാന്‍ റോപ്പ് വേ നിര്‍മ്മിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ''ഉത്തരാഖണ്ഡിലെ ജനങ്ങളുടെ കഴിവിലെ അപാരമായ സാധ്യതകളും പൂര്‍ണ്ണവിശ്വാസവും മനസ്സില്‍വച്ച്, സംസ്ഥാന ഗവണ്‍മെന്റ് ഉത്തരാഖണ്ഡ് വികസനമെന്ന 'മഹായജ്ഞ'ത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്'' - അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഉത്തരാഖണ്ഡ് കാണിച്ച അച്ചടക്കത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകള്‍ മറികടന്ന്, ഇന്ന് ഉത്തരാഖണ്ഡും അവിടുത്തെ ജനങ്ങളും 100% ഒറ്റ ഡോസ് വാക്‌സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നു. ഇതാണ് ഉത്തരാഖണ്ഡിന്റെ ശക്തിയും ഊര്‍ജവും-  അദ്ദേഹം പറഞ്ഞു. 'ഉത്തരാഖണ്ഡ് വളരെ ഉയര്‍ന്നപ്രദേശത്താണു സ്ഥിതിചെയ്യുന്നത്. എന്റെ ഉത്തരാഖണ്ഡ് സ്വന്തം ഉയരത്തേക്കാള്‍ വലിയ ഉയരങ്ങള്‍ താണ്ടും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

2013ലെ വെള്ളപ്പൊക്കത്തിലെ നാശനഷ്ടത്തിന് ശേഷമാണ്  ശ്രീ ആദിശങ്കരാചാര്യ സമാധി പുനര്‍നിര്‍മിച്ചത്. പദ്ധതിയുടെ പുരോഗതി നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് മുഴുവന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നത്. സരസ്വതി ആസ്ഥപഥില്‍ നടപ്പിലാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഇന്നും പ്രധാനമന്ത്രി അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. സരസ്വതി സംരക്ഷണഭിത്തി ആസ്ഥപഥും ഘട്ടങ്ങളും, മന്ദാകിനി സംരക്ഷണഭിത്തി ആസ്ഥപഥ്, തീര്‍ത്ഥ് പുരോഹിത് ഭവനങ്ങള്‍, മന്ദാകിനി നദിയിലെ ഗരുഡ് ചട്ടി പാലം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യപദ്ധതികള്‍ പൂര്‍ത്തിയായി. 130 കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.

സംഗമഘട്ട് പുനര്‍വികസനം, പ്രഥമ ശുശ്രൂഷാ- സൗകര്യകേന്ദ്രം, അഡ്മിന്‍ ഓഫീസ്, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകള്‍, പോലീസ് സ്റ്റേഷന്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, മന്ദാകിനി ആസ്ഥപഥ് ക്യൂ സംവിധാനം, മഴകൊള്ളാതിരിക്കാനുള്ള സംവിധാനം, സരസ്വതി സിവിക് അമെനിറ്റി കേന്ദ്രം തുടങ്ങി 180 കോടി രൂപയുടെ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു.

 

 



"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."