ഉത്തർപ്രദേശിലെ ഝാൻസിയിൽ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമായി പൊതുജന പങ്കാളിത്തത്തിലൂടെ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും ശ്രീ മോദി അഭിനന്ദിക്കുകയും ചെയ്തു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നദികളുടെ പുനരുജ്ജീവനത്തെക്കുറിച്ചും മണ്ഡലത്തിലെ വിവിധ അമൃത് സരോവരങ്ങളുടെ നിർമ്മാണത്തെക്കുറിച്ചും ഝാൻസിയിൽ നിന്നുള്ള പാർലമെന്റ് അംഗത്തിന്റെ എക്‌സ് തെഡ്രിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു;
“ഉത്തർപ്രദേശിലെ ഝാൻസിയിൽ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമുള്ള ഈ ജനകീയ പങ്കാളിത്തത്തിന്റെ ഫലങ്ങൾ വളരെ പ്രോത്സാഹജനകവും രാജ്യത്തിനാകെ മാതൃകയുമാണ്. ഈ മഹത്തായ ലക്ഷ്യവുമായി ബന്ധപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!”
उत्तर प्रदेश के झांसी में जल संरक्षण और भूजल स्तर को बढ़ाने के लिए जनभागीदारी से हो रहे इन प्रयासों के परिणाम बेहद उत्साहवर्धक होने के साथ ही देशभर के लिए एक मिसाल हैं। इस नेक कार्य से जुड़े हर किसी को मेरी बहुत-बहुत बधाई! https://t.co/sJobCxLMda
— Narendra Modi (@narendramodi) September 5, 2023