ഗഗൻയാൻ ദൗത്യത്തിന്റെ ടിവി ഡി1 ടെസ്റ്റ് ഫ്ലൈറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് രാജ്യത്തെ ഒരു പടി കൂടി അടുപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യമാക്കുന്നതിലേക്ക് ഈ വിക്ഷേപണം നമ്മെ ഒരു പടി കൂടി അടുപ്പിക്കുന്നു. ഐഎസ്ആർഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്ക് എന്റെ ആശംസകൾ"
This launch takes us one step closer to realising India’s first human space flight program, Gaganyaan. My best wishes to our scientists at @isro. https://t.co/6MO7QE1k2Z
— Narendra Modi (@narendramodi) October 21, 2023