ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കാൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രതിരോധത്തിൽ സ്വാശ്രയത്വത്തിലേക്കുള്ള ഉത്തേജനം ഇന്ത്യൻ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടപ്പു സാമ്പത്തിക വർഷത്തിൽ 70,500 കോടി രൂപയുടെ നിർദ്ദേശങ്ങൾക്കും 2.71 ലക്ഷം കോടി രൂപയുടെ സംഭരണത്തിനും അനുമതി നൽകി. ഇവയിൽ 99% ഇന്ത്യൻ വ്യവസായങ്ങളിൽ നിന്ന് കണ്ടെത്തി ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചുള്ള പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പ്രതിരോധമേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഉത്തേജനം, ഇന്ത്യൻ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കുന്നു."
A boost to self-reliance in defence, also reaffirming our faith in Indian talent. https://t.co/igjPfcjk3P
— Narendra Modi (@narendramodi) March 17, 2023