11 സ്വർണവും 5 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 26 മെഡലുകളുടെ റെക്കോർഡ് നേട്ടം കൈവരിച്ച 31-ാമത് ലോക യൂണിവേഴ്സിറ്റി ഗെയിംസിലെ ഇന്ത്യൻ അത്ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 1959-ൽ ആരംഭിച്ച ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് പ്രധാനമന്ത്രി . ഈ വിജയത്തിന് കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും പരിശീലകരെചൂണ്ടിക്കാട്ടി യും അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ഒരു കായിക പ്രകടനം!
31-ാമത് വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ, 26 മെഡലുകളുടെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ അത്ലറ്റുകൾ മടങ്ങുന്നു! നമ്മുടെ എക്കാലത്തെയും മികച്ച പ്രകടനം, അതിൽ 11 സ്വർണവും 5 വെള്ളിയും 10 വെങ്കലവും ഉൾപ്പെടുന്നു.
രാജ്യത്തിന് മഹത്വം കൊണ്ടുവരികയും വരാനിരിക്കുന്ന കായികതാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്ത നമ്മുടെ അവിശ്വസനീയമായ കായികതാരങ്ങൾക്ക് ഒരു സല്യൂട്ട്.
1959-ൽ അരങ്ങേറിയ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യ ആകെ 18 മെഡലുകൾ നേടിയിട്ടുണ്ട് എന്നത് പ്രത്യേകം സന്തോഷിപ്പിക്കുന്ന കാര്യമാണ്. അങ്ങനെ 26 മെഡലുകളുടെ ഈ വർഷത്തെ മാതൃകാപരമായ ഫലം ശരിക്കും ശ്രദ്ധേയമാണ്.
നമ്മുടെ കായികതാരങ്ങളുടെ അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ മിന്നും പ്രകടനം. ഈ വിജയത്തിന് കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും പരിശീലകരെയും ഞാൻ അഭിനന്ദിക്കുകയും അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു."
A sporting performance that will make every Indian proud!
— Narendra Modi (@narendramodi) August 8, 2023
At the 31st World University Games, Indian athletes return with a record-breaking haul of 26 medals! Our best performance ever, it includes 11 Golds, 5 Silvers, and 10 Bronzes.
A salute to our incredible athletes who… pic.twitter.com/bBO1H1Jhzw