45-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടം കൈവരിച്ച പുരുഷ-വനിതാ ചെസ് ടീമുകളെ അദ്ദേഹം അഭിനന്ദിച്ചു.
''45-ാമത് ഫിഡെ ചെസ്സ് ഒളിമ്പ്യാഡില്‍ നമ്മുടെ മത്സരാര്‍ത്ഥികള്‍ നേടിയത് ഇന്ത്യയുടെ ചരിത്രപരമായ വിജയം! ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടി. നമ്മുടെ പുരുഷ-വനിതാ ചെസ്സ് ടീമുകള്‍ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ കായിക പാതയില്‍ ഈ ശ്രദ്ധേയമായ നേട്ടം ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. ഈ വിജയം ചെസ്സ് പ്രേമികളുടെ തലമുറകളെ മത്സരത്തിൽ മികവ് പുലര്‍ത്താന്‍ പ്രചോദിപ്പിക്കട്ടെ'' എക്സിലെ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു:
Historic win for India as our chess contingent wins the 45th #FIDE Chess Olympiad! India has won the Gold in both open and women’s category at Chess Olympiad! Congratulations to our incredible Men's and Women's Chess Teams. This remarkable achievement marks a new chapter in… pic.twitter.com/FUYHfK2Jtu
— Narendra Modi (@narendramodi) September 22, 2024