രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള മഹത്തായ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും മനോഹരമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ശ്രീ മോദി പറഞ്ഞു.
ഐജിഎൻസിഎ കാമ്പസിലെ വേദ പൈതൃക പോർട്ടലും കലാ വൈഭവും (വെർച്വൽ മ്യൂസിയം) കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതായുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വൈദിക് ഹെറിറ്റേജ് പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഐജിഎൻസിഎ ഡൽഹി അറിയിച്ചു. 18 ആയിരത്തിലധികം വേദ മന്ത്രങ്ങളുടെ ഓഡിയോയും വിഷ്വലുകളും ഇതിൽ ലഭ്യമാണ്.
കേന്ദ്രത്തിലെ മേൽപ്പറഞ്ഞ വികസനത്തെക്കുറിച്ച് Iഐജിഎൻസിഎ ഡൽഹിയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഏറ്റവും നല്ല ശ്രമം! രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്."
बेहतरीन प्रयास! देश की विरासत को संजोने और संवारने के लिए हमारी सरकार प्रतिबद्ध है। https://t.co/AgSuFcrBZm
— Narendra Modi (@narendramodi) March 25, 2023