പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശ് നന്ദ്യാലയിലെ 102 വര്‍ഷം പഴക്കമുള്ള സഹകരണ സംഘത്തിന് അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീമിന് കീഴില്‍ സംഭരണത്തിനായി സര്‍ക്കാര്‍ സംരംഭമായ നബാര്‍ഡ് മൂന്ന് കോടി രൂപ വായ്പ നല്‍കിയതായി സഹകരണ സംഘാംഗം സഈദ് ഖ്വാജ മുയ്ഹുദ്ദീന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇതു വഴി അഞ്ച് ഗോഡൗണുകള്‍ നിര്‍മ്മിക്കാന്‍ സംഘത്തിന് സാധിച്ചു.
ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ഇലക്ട്രോണിക് നെഗോഷ്യബിള്‍ വെയര്‍ഹൗസ് രസീതുകള്‍ ലഭിക്കുന്നു, ഇത് ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാന്‍ സഹായിക്കുന്നു. മള്‍ട്ടി പര്‍പ്പസ് ഫെസിലിറ്റേഷന്‍ സെന്റര്‍ കര്‍ഷകരെ ഇ-മണ്ടികളുമായും ഇനാമുമായും ബന്ധിപ്പിക്കുന്നു, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നു. ഇത് ഇടനിലക്കാരെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ കര്‍ഷകരും ചെറുകിട വ്യവസായികളും ഉള്‍പ്പെടെ 5600 കര്‍ഷകരാണ് അദ്ദേഹത്തിന്റെ സംഘത്തിലുള്ളത്.
100 വര്‍ഷത്തിലേറെയായി ഒരു സംഘം നടത്തിയ പ്രാദേശിക കര്‍ഷകരുടെ വീര്യത്തെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. സഹകരണ ബാങ്കുകള്‍ വഴി പ്രാദേശിക കര്‍ഷകര്‍ അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനെക്കുറിച്ച് അറിഞ്ഞുവെന്നും സംഭരണവും രജിസ്ട്രാര്‍ വഴിയും ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് കൈവശം വെക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. കിസാന്‍ സമൃദ്ധി കേന്ദ്രം നടത്തുന്നതിനാല്‍, കഴിഞ്ഞ 10 വര്‍ഷത്തെ സംരംഭങ്ങള്‍ തന്റെ പ്രവര്‍ത്തനത്തില്‍ പരിവര്‍ത്തനം വരുത്തിയതായി സംരംഭകന്‍ അറിയിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, എഫ്പിഒകള്‍ വഴി മൂല്യവര്‍ദ്ധനവ് തുടങ്ങി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിരവധി സൗകര്യങ്ങള്‍ അദ്ദേഹം ഉപയോഗിക്കുന്നു.
സ്വാഭാവിക കൃഷിയുടെ പ്രവണതയെക്കുറിച്ച് ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി, രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കിടയില്‍ തുടര്‍ച്ചയായ അവബോധം സൃഷ്ടിക്കുന്നുണ്ടെന്നും വളങ്ങളുടെ ഉപയോഗം യുക്തിസഹമാക്കാന്‍ മണ്ണ് പരിശോധനയും നടക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. നാനോ യൂറിയ ലഭ്യമാകുന്നിടത്ത് അത് ഉപയോഗിക്കണമെന്ന് രാജ്യത്തെ കര്‍ഷകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയത്തോടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍ അവസാനത്തെ ആളിലേക്കും പദ്ധതികള്‍ എത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനുശേഷവും ആരെയെങ്കിലും ഒഴിവാക്കിയാല്‍ 'മോദിയുടെ ഉറപ്പിന്റെ വാഹനം അത് പരിഹരിക്കും. പിഎസികളെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയാണെന്നും രണ്ട് ലക്ഷം സ്റ്റോറേജ് യൂണിറ്റുകള്‍ സൃഷ്ടിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.