ആരംഭ് 6.0-നിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവ സിവിൽ സർവീസുകാരുമായി സംവദിച്ചു. ‘ജൻ ഭാഗീദാരി’ (ജനപങ്കാളിത്തം) എന്ന മനോഭാവത്തോടെ, ഭരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി യുവ സിവിൽ സർവീസുകാരുമായി വിപുലമായ ചർച്ചകൾ നടത്തി. കരുത്തുറ്റ പ്രതികരണ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെയും പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൗരന്മാരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി യുവ സിവിൽ സർവീസുകാരോട് അഭ്യർഥിച്ചു.
“ആരംഭ് 6.0നിടെ, യുവ സിവിൽ സർവീസുകാരുമായി ആശയവിനിമയം നടത്തി. ‘ജൻ ഭാഗീദാരി’യുടെ (ജനപങ്കാളിത്തം) ചൈതന്യത്തോടെ ഭരണം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. കരുത്തുറ്റ പ്രതികരണ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെയും പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടി. പൗരന്മാരുടെ ‘ജീവിതസൗകര്യം’ മെച്ചപ്പെടുത്താൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Interacted with young civil servants during Aarambh 6.0. We had extensive discussions on how to improve governance with the spirit of Jan Bhagidari. Also highlighted the importance of having strong feedback mechanisms and improving grievance redressal systems. Urged the young… pic.twitter.com/oHnSVXrNbj
— Narendra Modi (@narendramodi) October 30, 2024