71ാമതു റിപ്പബ്ലിക് ദിനത്തോടോനുബന്ധിച്ചു തലസ്ഥാനത്തു നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന 1730 ഗോത്രവര്‍ഗ അതിഥികള്‍, എന്‍.സി.സി. കെഡറ്റുകള്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, ടാബ്ലോ കലാകാരന്‍മാര്‍ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.
പങ്കെടുക്കാനെത്തിയവുടെ ആവേശത്തെ പരാമര്‍ശിച്ചു സംസാരിച്ച പ്രധാനമന്ത്രി, റിപ്പബ്ലിക് ദിന പരേഡില്‍ സംബന്ധിക്കാന്‍ പോകുന്നത് ഇന്ത്യയുടെ കുഞ്ഞു രൂപം തന്നെയാണെന്നു പ്രതികരിച്ചു. പരേഡില്‍ ഇന്ത്യയുടെ ആകെയുള്ള സത്തു പ്രകടമാകുമെങ്കിലും ഇന്ത്യ കേവലം ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ അസ്തിത്വമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ഒരു ജീവിതരീതിയാണ്. ഇന്ത്യ കേവലം 130 കോടി ജനങ്ങളുടെ ഭവനം മാത്രമല്ലെന്നും സജീവമായ പാരമ്പര്യത്തോടുകൂടിയ രാഷ്ട്രം കൂടി ആണെന്നും ശ്രീ. മോദി പറഞ്ഞു.
ഇന്ത്യ ഒരു ജീവിത ശൈലിയാണെന്നും ഒരു ആശയമാണെന്നും പല തത്വശാസ്ത്രങ്ങളുടെയും ചേര്‍ച്ചയാണെന്നും സമ്പന്നമായ ആഗോള, പ്രാപഞ്ചിക വീക്ഷണത്തിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയെന്നാല്‍ ആഗോള കുടുംബമാണ്, ഇന്ത്യയെന്നാല്‍ എല്ലാ മതങ്ങളുടെയും തുല്യതയാണ്, ഇന്ത്യയെന്നാല്‍ സത്യത്തിന്റെ വിജയമാണ്, ഇന്ത്യയെന്നാല്‍ ഏകമായ സത്യത്തെ പല വഴികളില്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്ന ആശയമാണ്, ഇന്ത്യയെന്നാല്‍ സസ്യ, ജന്തുജാലങ്ങളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ്, ഇന്ത്യയെന്നാല്‍ സ്വാശ്രയത്വമാണ്, ത്യാഗം ചെയ്യുന്നവര്‍ക്കേ അനുഗൃഹീതരാകാന്‍ സാധിക്കൂ എന്ന് ഇന്ത്യ വിശ്വസിക്കുന്നു, ഇന്ത്യയെന്നാല്‍ എല്ലാവരുടെയും ക്ഷേമത്തില്‍ വിശ്വസിക്കുന്ന ഒന്നാണ്, ഇന്ത്യയെന്നാല്‍ സ്ത്രീകളെ ആരാധിക്കുന്ന ഇടമാണ്, ഇന്ത്യയെന്നാല്‍ സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണു മാതൃഭൂമി എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ്.’
ഭൗമശാസ്ത്രപരമായും സാമൂഹിക നിര്‍മിതിയിലും ഉള്ള വൈജാത്യമാണ് ഇന്ത്യയുടെ കരുത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. വിവിധ തരം പൂക്കളെ ഭാരതീയത എന്ന പൊതു ചരടില്‍ കോര്‍ത്ത പൂമാലയോടാണ് അദ്ദേഹം ഇന്ത്യയെ താരതമ്യം ചെയ്തത്. അദ്ദേഹം പറഞ്ഞു: ‘ഇന്ത്യ ഏകതയിലാണു വിശ്വസിക്കുന്നത്; ഐകരൂപ്യത്തിലല്ല.’
यहां आप जितने भी साथी एकत्र हुए हैं, आप एक प्रकार से Mini India- New India को showcase करने वाले लोग हैं। भारत असल में क्या है, ये हमारा देश और पूरी दुनिया आपके माध्यम से समझती है: PM @narendramodi pic.twitter.com/SAIzXmDvKT
— PMO India (@PMOIndia) January 24, 2020
NCC और NSS के माध्यम से अनुशासन और सेवा की एक समृद्ध परंपरा जब राजपथ पर दिखती है, तो देश के करोड़ों युवा प्रेरित और प्रोत्साहित होते हैं: PM @narendramodi
— PMO India (@PMOIndia) January 24, 2020
जब हम एक भारत, श्रेष्ठ भारत की बात करते हैं, तो हमें ये भी याद रखना है कि भारत असल में है क्या। भारत क्या सिर्फ सरहदों के भीतर 130 करोड़ लोगों का घर भर ही है? नहीं, भारत एक राष्ट्र के साथ-साथ एक जीवंत परंपरा है, एक विचार है, एक संस्कार है, एक विस्तार है: PM @narendramodi pic.twitter.com/bEZeiIZrsH
— PMO India (@PMOIndia) January 24, 2020
भारत की श्रेष्ठता की एक और शक्ति इसकी भौगोलिक और सामाजिक विविधता में ही है। हमारा ये देश एक प्रकार से फूलों की माला है, जहां रंग-बिरंगे फूल भारतीयता के धागे से पिरोए गए हैं: PM @narendramodi
— PMO India (@PMOIndia) January 24, 2020
राजपथ पर आपके प्रदर्शन से पूरी दुनिया भारत की इस शक्ति के भी दर्शन करती है। इसका असर भारत की ‘सॉफ्ट पावर’ के प्रचार-प्रसार में भी होता है और भारत के टूरिज्म सेक्टर को भी इससे मजबूती मिलती है: PM @narendramodi
— PMO India (@PMOIndia) January 24, 2020
यहां जितने भी युवा साथी आए हैं, मेरा आपसे आग्रह रहेगा कि राष्ट्र के प्रति अपने कर्तव्यों की ज्यादा से ज्यादा चर्चा करें। चर्चा ही नहीं, बल्कि खुद अमल करके, उदाहरण पेश करें। हमारे ऐसे ही प्रयास न्यू इंडिया का निर्माण करेंगे: PM @narendramodi pic.twitter.com/rvxAfggq1W
— PMO India (@PMOIndia) January 24, 2020
हम जिस न्यू इंडिया की तरफ आगे बढ़ रहे हैं, वहां यही आकांक्षाएं, यही सपने हमें पूरे करने हैं। भारत का कोई भी व्यक्ति, कोई भी क्षेत्र पीछे ना रह जाए, ये हमें सुनिश्चित करना है। गणतंत्र दिवस की परेड के पीछे भी यही ध्येय है: PM @narendramodi pic.twitter.com/lmzBmOJoVT
— PMO India (@PMOIndia) January 24, 2020