''യൂണിഫോമില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്. ദുരിതത്തിലായ ആളുകള്‍ നിങ്ങളെ കാണുമ്പോഴെല്ലാം, അവരുടെ ജീവിതം ഇനി സുരക്ഷിതമാണെന്ന് അവര്‍ വിശ്വസിക്കുന്നു, അവരില്‍ പുത്തന്‍ പ്രതീക്ഷ ഉണരുന്നു''
നിശ്ചയദാര്‍ഢ്യത്തോടെയും ക്ഷമയോടെയും വെല്ലുവിളികളെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമാകും
'' ഈ പ്രവര്‍ത്തനം മുഴുവനും സംവേദനക്ഷമതയുടെയും വിഭവസമൃദ്ധിയുടെയും ധൈര്യത്തിന്റെയും പ്രതിഫലനമാണ്''
'' ഈ പ്രവര്‍ത്തനത്തിലും എല്ലാവരുടെയും പ്രയത്‌നം ഒരു സുപ്രധാന പങ്ക് വഹിച്ചു''

കേബിള്‍ കാര്‍ അപകടത്തില്‍പ്പെട്ട ദിയോഖറിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട  ഇന്ത്യന്‍ വ്യോമസേന ഇന്ത്യന്‍ കരസേന, എന്‍.ഡി.ആര്‍.എഫ് (ദേശീയ ദുരന്ത പ്രതിരോധ സേന) ഐ.ടി.ബി.പി (ഇന്തോ-ടിബറ്റിയന്‍ ബോര്‍ഡര്‍ പോലീസ്), പ്രാദേശിക ഭരണകൂടം, പൗരസമൂഹം എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ, ആഭ്യന്തമന്ത്രാലയം (എം.എച്ച്.എ) സെക്രട്ടറി , കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡി.ജി (ഡയറക്ടര്‍ ജനറല്‍) എന്‍.ഡി.ആര്‍.എഫ്, ഡി.ജി -ഐ.ടി.ബി.പി എന്നിവറം സന്നിഹിതരായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ കേന്ദ്ര  മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു. നല്ല ഏകോപിത പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 
മോദിയുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന ദുരിതാശ്വാസ അധിഷ്ഠിത സമീപനത്തെ മറികടന്ന് ഇന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ജീവന്‍ നഷ്ടപ്പെടുന്നത് തടയുന്നതിന് ഊന്നല്‍ നല്‍കുന്നതായെന്ന് അദ്ദേഹം പറഞ്ഞു. ഏത് സമയത്തും പ്രതികരിക്കാനും ജീവന്‍ സംരക്ഷിക്കാനും കഴിയുന്ന ഒരു സംയോജിത സജ്ജീകരണം ഇന്ന് എല്ലാ തലത്തിലുമുണ്ട്. എന്‍.ഡി.ആര്‍.എഫ്, എസ.്ഡി.ആര്‍.എഫ് (സംസ്ഥാന  ദുരന്ത പ്രതിരോധ സേന), സായുധ സേനകള്‍, ഐ.ടി.ബി.പി പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവ ഈ ഉദ്യമത്തില്‍ മാതൃകാപരമായ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു, ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഈ അവസരത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തന സംഘങ്ങളെ അഭിനന്ദിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ''നമ്മുടെ സായുധ സേന, വ്യോമസേന, ഐ.ടി.ബി.പി, എന്‍.ഡി.ആര്‍.എഫ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒരു വിദഗ്ധ സേന നമുക്കുള്ളതില്‍ രാജ്യം അഭിമാനിക്കുന്നു, അത് ദുരന്തസമങ്ങളില്‍ പൗരനെ സംരക്ഷിക്കാന്‍ കഴിവുള്ളതുമാണ്'', അദ്ദേഹം പറഞ്ഞു. '' മൂന്ന് ദിവസം, രാപകലില്ലാതെ, നിങ്ങള്‍ കഠിനമായ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി, നിരവധി നാട്ടുകാരുടെ ജീവന്‍ രക്ഷിച്ചു. ബാബ വൈദ്യനാഥ് ജിയുടെ കൃപയായായും ഞാന്‍ ഇതിനെ കണക്കാക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ധീരതയിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും എന്‍.ഡി.ആര്‍.എഫ് നേടിയെടുത്ത അംഗീകാരവും പ്രതിച്ഛായയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്‍.ഡിആര്‍.എഫ് ഇന്‍സ്‌പെക്ടര്‍/ജി.ഡി ശ്രീ ഓം പ്രകാശ് ഗോസ്വാമി പ്രധാനമന്ത്രിയോട് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചു. ദുരിതാവസ്ഥയിലെ വൈകാരിക വശം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ശ്രീ ഓം പ്രകാശിനോട് പ്രധാനമന്ത്രി ചോദിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ ധീരത രാജ്യം മുഴുവന്‍ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധി സമയത്തെ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ വൈ.കെ. ഖാണ്ടല്‍ക്കര്‍ അറിയിച്ചു. വയറുകള്‍ക്ക് വളരെ അടുത്ത ഹെലികോപ്റ്റര്‍ പറപ്പിച്ച പൈലറ്റുമാരുടെ വൈദഗ്ധ്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേബിള്‍ കാറിന്റെ പ്രതികൂല സാഹചര്യത്തിലും അപകടാവസ്ഥയുടെ മദ്ധ്യത്തിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ രക്ഷിക്കുന്നതില്‍ ഗരുണ കമാന്‍ഡോകള്‍ വഹിച്ച പങ്ക് ഇന്ത്യന്‍ വ്യോമസേനയിലെ സര്‍ജന്‍ പങ്കജ് കുമാര്‍ റാണ വിശദീകരിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരുടെ അസാധാരണ ധൈര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

നിരവധി യാത്രക്കാരെ രക്ഷിച്ച ദിയോഘറിലെ ദാമോദര്‍ റോപ്‌വേയിലെ ശ്രീ പന്നലാല്‍ ജോഷി രക്ഷാപ്രവര്‍ത്തനത്തില്‍ പൗരസമൂഹത്തിന്റെ പങ്ക് വിശദീകരിച്ചു. മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ആളുകളുടെ വിഭവശേഷിയേയും ധൈര്യത്തേയും പ്രശംസിച്ചു.

ഐ.ടി.ബി.പി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ അനന്ത് പാണ്ഡെ പ്രവര്‍ത്തനത്തില്‍ ഐ.ടി.ബി.പിയുടെ പങ്ക് വിശദീകരിച്ചു. ഐ.ടി.ബി.പിയുടെ പ്രാരംഭ വിജയങ്ങള്‍ കുടുങ്ങിപ്പോയ യാത്രക്കാരുടെ മനോവീര്യം ഉയര്‍ത്തി. മുഴുവന്‍ ടീമിന്റേയും ക്ഷമയെ അഭിനന്ദിച്ച പ്രധാനമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെയും ക്ഷമയോടെയും വെല്ലുവിളികളെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാദേശിക ഏകോപനത്തിന്റെ വിശദാംശങ്ങളും വ്യോമസേനയുടെ വരവ് വരെ യാത്രക്കാരുടെ മനോവീര്യം എങ്ങനെ നിലനിര്‍ത്തിയെന്നതും ദിയോഘര്‍, ജില്ലാ മജിസ്‌ട്രേറ്റും, ഡെപ്യൂട്ടി കമ്മീഷണറുമായ ശ്രീ മഞ്ജുനാഥ് ഭജന്തരി വിശദീകരിച്ചു. ബഹു-ഏജന്‍സി ഏകോപനത്തിന്റേയും ആശയവിനിമയത്തിന്റെ മാര്‍ഗ്ഗങ്ങളുടെയും വിശദാംശങ്ങളും അദ്ദേഹം നല്‍കി. സമയോചിതമായ സഹായത്തിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തന സമയത്ത് തന്റെ ശാസ്ത്ര സാങ്കേതിക പശ്ചാത്തലം എങ്ങനെയാണ് ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി ഡി.എമ്മി (ജില്ലാ മജിസ്‌ട്രേറ്റ്) നോട് ചോദിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഭവം കൃത്യമായ രേഖപ്പെടുത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ കരസേനയുടെ പങ്ക് ബ്രിഗേഡിയര്‍ അശ്വിനി നയ്യാര്‍ വിവരിച്ചു. താഴത്തെ നിലയിലെ കേബിള്‍ കാറുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കൂട്ടായ പ്രവര്‍നത്തിനുള്ള ഏകോപനത്തെയും വേഗതയേയും ആസൂത്രണത്തേയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിജയത്തിന് പ്രതികരണ സമയം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. '' ജനങ്ങള്‍ക്ക് യൂണിഫോമില്‍ വലിയ വിശ്വാസമുണ്ട്. അപകടത്തില്‍ എപ്പോഴാണോ നിങ്ങളെ കാണുന്നത് അപ്പോള്‍ തജ് ങളുടെ ജീവിതം ഇനി സുരക്ഷിതമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണരുന്നു''അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

രക്ഷാപ്രവര്‍ത്തന വേളയില്‍ കുട്ടികളുടേയും പ്രായമായവരുടേയും ആവശ്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിച്ചതില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഇത്തരം ഓരോ അനുഭവത്തിലൂടെയും സേനകളിലുണ്ടാകുന്ന നിരന്തരമായ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു. സേനകളുടെ നിശ്ചയദാര്‍ഢ്യത്തെയും ക്ഷമയെയും അദ്ദേഹം പ്രശംസിച്ചു. വിഭവങ്ങളുടെയും ഉപകരണങ്ങളുടെയും കാര്യത്തില്‍ രക്ഷാസേനയെ കാലാനുസൃതമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. '' ഈ പ്രവര്‍ത്തനം മുഴുവനും സംവേദനക്ഷമതയുടെയും വിഭവസമൃദ്ധിയുടെയും ധൈര്യത്തിന്റെയും പ്രതിഫലനമാണ്'', അദ്ദേഹം പറഞ്ഞു.

ക്ഷമയും ധൈര്യവും കാണിച്ച യാത്രക്കാരുടെ മനോധൈര്യത്തെ പ്രധാനമന്ത്രി ശ്രദ്ധിച്ചു. അര്‍പ്പണബോധത്തിനും സേവന ബോധത്തിനും പ്രാദേശിക പൗരന്മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രക്ഷപ്പെട്ട യാത്രക്കാരെയും ശ്രീ മോദി അഭിനന്ദിച്ചു. '' എപ്പോഴൊക്കെ രാജ്യത്തെ വിപത്ത് ബാധിക്കുന്നുവോ അപ്പോഴൊക്കെ വെല്ലുവിളിക്കെതിരെ നമ്മള്‍ ഒരുമിച്ചുള്ള ഒരു ഐക്യമുന്നണി ഉയര്‍ത്തുകയും വിജയികളായി തീരുകയും ചെയ്തിട്ടുണ്ടെന്ന് ഈ പ്രതിസന്ധി ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. 'സബ്കപ്രയാസ്' (എല്ലാവരുടെയും പ്രയത്‌നങ്ങള്‍) ഈ രക്ഷാപ്രവര്‍ത്തനത്തിലും ഒരു പ്രധാന പങ്ക് വഹിച്ചു'', ശ്രീ മോദി പറഞ്ഞു.

ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവരോടും വിശദാംശങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാനും ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷ്മമായി പഠിക്കാനും അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക "

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi