തോമസ് കപ്പിലെയും യൂബര്‍ കപ്പിലെയും അനുഭവങ്ങള്‍ പങ്കുവെച്ചു ബാഡ്മിന്റണ്‍ ചാമ്പ്യന്‍മാരുടെ തോമസ് കപ്പ്, യൂബര്‍ കപ്പ് ടീമുമായി പ്രധാനമന്ത്രി സംവദിച്ചു. കളിക്കാര്‍ തങ്ങളുടെ കളിയുടെ വിവിധ വശങ്ങളെ കുറിച്ചും ബാഡ്മിന്റണിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും ഉള്‍പ്പെടെ സംസാരിച്ചു.
പ്രധാനമന്ത്രി അംഗീകരിച്ചതില്‍ കളിക്കാര്‍ക്കുണ്ടായിട്ടുള്ള വലിയ വൈകാരികതയെക്കുറിച്ച് കിഡംബി ശ്രീകാന്ത് അഭിമാനത്തോടെ സംസാരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വ ശൈലിയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ടീം ക്യാപ്റ്റനോട് ചോദിച്ചു. വ്യക്തിപരമായി എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഒരു ടീമെന്ന നിലയില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ചുമതലയെന്നും ശ്രീകാന്ത് പറഞ്ഞു. നിര്‍ണായക മത്സരം കളിക്കാനുള്ള അവസരം ലഭിച്ചതില്‍ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു. ലോക ഒന്നാം നമ്പര്‍ റാങ്കിംഗും തോമസ് കപ്പിലെ സ്വര്‍ണവും സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, രണ്ട് നാഴികക്കല്ലുകളും തന്റെ സ്വപ്നങ്ങളാണെന്നും അവ നേടിയതില്‍ സന്തോഷമുണ്ടെന്നും ഷട്ടില്‍ താരം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ അത്ര മികച്ച പ്രകടനങ്ങള്‍ ഇല്ലാത്തതിനാല്‍ തോമസ് കപ്പിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെടാറുണ്ടായിരുന്നില്ലെന്നും ഈ ടീമിന്റെ നേട്ടത്തില്‍ മുങ്ങാന്‍ രാജ്യത്ത് കുറച്ച് സമയമെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ദശാബ്ദങ്ങള്‍ക്കുശേഷം ഇന്ത്യന്‍ പതാക ദൃഢമായി നാട്ടിയതിനു രാജ്യത്തിന്റെ മുഴുവന്‍ പേരില്‍ നിങ്ങളെയും നിങ്ങളുടെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതൊരു ചെറിയ നേട്ടമല്ല. മനോധൈര്യം കൈവിടാതെ ടീമിനെ കടുത്ത സമ്മര്‍ദ്ദത്തില്‍ ഒരുമിച്ച് നിര്‍ത്തുന്നത് തനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ഞാന്‍ നിങ്ങളെ ഫോണില്‍ അഭിനന്ദിച്ചു, പക്ഷേ ഇപ്പോള്‍ നിങ്ങളെ വ്യക്തിപരമായി അഭിനന്ദിച്ചതിന്റെ സന്തോഷം ഞാന്‍ അനുഭവിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
സാത്വിക് സായിരാജ് രങ്കിറെഡ്ഡി കഴിഞ്ഞ പത്തുദിവസത്തെ സന്തോഷവും ക്ലേശങ്ങളും അറിയിച്ചു. ടീമില്‍ നിന്നും സഹജീവനക്കാരില്‍ നിന്നും തനിക്ക് ലഭിച്ച അവിസ്മരണീയമായ പിന്തുണ അദ്ദേഹം അനുസ്മരിച്ചു. ടീം ഇപ്പോഴും വിജയത്തിന്റെ നിമിഷങ്ങളില്‍ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അവരുടെ സന്തോഷം പങ്കുവെക്കുകയും തങ്ങളുടെ മെഡലുമായി ഉറങ്ങിയ ടീം അംഗങ്ങളുടെ ട്വീറ്റുകള്‍ ഓര്‍മ്മിക്കുകയും ചെയ്തു. തന്റെ പരിശീലകരുമായുള്ള പ്രകടനത്തിന്റെ അവലോകനവും രങ്കിറെഡ്ഡി വിശദീകരിച്ചു. സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാവി ലക്ഷ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
ചിരാഗ് ഷെട്ടി തന്റെ ടൂര്‍ണമെന്റിന്റെ യാത്ര വിവരിക്കുകയും ഒളിമ്പിക് സംഘത്തോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയില്‍ ചെന്നത് അനുസ്മരിക്കുകയും ചെയ്തു. ഒളിമ്പിക്സില്‍ ചിലര്‍ക്ക് മെഡല്‍ നേടാനാകാതെ വന്നപ്പോള്‍ ചില താരങ്ങള്‍ക്കിടയിലെ നിരാശ താന്‍ ശ്രദ്ധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, കളിക്കാര്‍ നിശ്ചയദാര്‍ഢ്യമുള്ളവരായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ എല്ലാ പ്രതീക്ഷകളും ശരിയാണെന്ന് തെളിയിച്ചതായും അദ്ദേഹം അനുസ്മരിച്ചു. ''ഒരു തോല്‍വിയും അവസാനമല്ല, ജീവിതത്തില്‍ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും ആവശ്യമാണ്. അത്തരം ആളുകള്‍ക്ക് വിജയം സ്വാഭാവിക ഫലമാണ്, അത് നിങ്ങള്‍ കാണിച്ചുതന്നു,' അദ്ദേഹം പറഞ്ഞു. കാലക്രമേണ നിരവധി മെഡലുകള്‍ നേടുമെന്ന് പ്രധാനമന്ത്രി ടീമിനോട് പറഞ്ഞു. ഒരുപാട് കളിക്കുകയും ശോഭിക്കുകയും വേണം (ഖേല്‍നാ ഭി ഹൈ ഖില്‍നാ ഭി ഹൈ) രാജ്യത്തെ കായിക ലോകത്തേക്ക് കൊണ്ടുപോകണം. 'ഇപ്പോള്‍ ഇന്ത്യക്ക് പിന്നിലാകാനാകില്ല. നിങ്ങളുടെ വിജയങ്ങള്‍ തലമുറകളെ കായികരംഗത്തേക്ക് പ്രചോദിപ്പിക്കുന്നു,'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിജയത്തിന് തൊട്ടുപിന്നാലെ ടെലിഫോണ്‍ വിളിക്കിടെ വാഗ്ദാനം ചെയ്തതുപോലെ 'ബാല്‍ മിഠായി' കൊണ്ടുവന്നതിന് ലക്ഷ്യ സെന്നിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നേരത്തെ യൂത്ത് ഒളിംപിക്‌സില്‍ വിജയിച്ചതിനുശേഷവും പ്രധാനമന്ത്രിയെ കണ്ടിരുന്നതായി ലക്ഷ്യ ഓര്‍മിച്ചു. ഇപ്പോള്‍ തോമസ് കപ്പ് വിജയിച്ചപ്പോഴും കാണുന്നു. ഇത്തരം കൂടിക്കാഴ്ചകള്‍ക്കു ശേഷം കളിക്കാര്‍ക്ക് ആഴത്തിലുള്ള പ്രചോദനം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ''ഇന്ത്യയ്ക്കായി മെഡലുകള്‍ നേടുന്നത് തുടരാനും അങ്ങയെ ഇതുപോലെ കണ്ടുമുട്ടാനും ഞാന്‍ ആഗ്രഹിക്കുന്നു,'' യുവ ബാഡ്മിന്റണ്‍ കളിക്കാരന്‍ എയ്സ് പറഞ്ഞു. ടൂര്‍ണമെന്റിനിടെ ലക്ഷ്യ നേരിട്ട ഭക്ഷ്യവിഷബാധയെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. തന്റെ ശക്തിയും സന്തുലിതാവസ്ഥയും ഓര്‍ത്തെടുക്കാനും തന്റെ കരുത്തും ദൃഢനിശ്ചയവും വിനിയോഗിക്കാന്‍ പഠിച്ച പാഠങ്ങള്‍ ഓര്‍ക്കാനും പ്രധാനമന്ത്രി ലക്ഷ്യയോട് ആവശ്യപ്പെട്ടു. കായികരംഗത്തേക്ക് കടന്നുവരുന്ന കൊച്ചുകുട്ടികള്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പരിശീലനത്തില്‍ മുഴുവന്‍ ശ്രദ്ധയും നല്‍കണമെന്ന് ലക്ഷ്യ അവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ടീമിന് അഭിമാനകരമായ ടൂര്‍ണമെന്റില്‍ വിജയിക്കാനായതിനാല്‍ ഇത് കൂടുതല്‍ അഭിമാനകരമായ നിമിഷമാണെന്ന് എച്ച്എസ് പ്രണോയ് പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും സമ്മര്‍ദം വളരെ വലുതായിരുന്നു. ടീമിന്റെ പിന്തുണകൊണ്ട് അത് മറികടക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രണോയിയിലെ പോരാളിയെ പ്രധാനമന്ത്രി അംഗീകരിച്ചു. വിജയത്തിനായുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് അദ്ദേഹത്തിന്റെ വലിയ ശക്തിയെന്ന് പറഞ്ഞു.
മെഡല്‍ ജേതാക്കളും അല്ലാത്തവരുമായി ഒരിക്കലും വിവേചനം കാണിക്കാത്തതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച ഏറ്റവും പ്രായം കുറഞ്ഞ ഉന്നതി ഹൂഡയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.അവരുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി, മികവുറ്റ നിരവധി കായികതാരങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ഹരിയാന മണ്ണിന്റെ സവിശേഷ ഗുണത്തെക്കുറിച്ച് ചോദിച്ചു. 'ദൂദ് ധായി' ഭക്ഷണമാണ് അവിടെയുള്ള എല്ലാവരുടെയും സന്തോഷത്തിന് പ്രധാന ഘടകമെന്ന് ഉന്നതി മറുപടി നല്‍കി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉന്നതി തിളങ്ങുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി അവരോട് പറഞ്ഞു. ഒരുപാട് ദൂരം പോകാനുണ്ടെന്നും വിജയങ്ങളില്‍ തൃപ്തയാകാന്‍ ഒരിക്കലും സ്വയം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കായികാന്വേഷണത്തിന് ലഭിച്ച മികച്ച കുടുംബ പിന്തുണയെക്കുറിച്ച് ട്രീസ ജോളി പറഞ്ഞു. ഊബര്‍ കപ്പില്‍ നമ്മുടെ വനിതാ ടീം കളിച്ച രീതിയില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തോമസ് കപ്പ് നേടിയതിലൂടെ ഈ ടീം രാജ്യത്ത് വലിയ ഊര്‍ജം പകര്‍ന്നുവെന്ന് ഉപസംഹാരമായി പ്രധാനമന്ത്രി പറഞ്ഞു. ഏഴു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമമായി. 'ബാഡ്മിന്റണ്‍ മനസ്സിലാക്കുന്ന ഏതൊരു വ്യക്തിയും ഇതിനെക്കുറിച്ച് സ്വപ്നം കണ്ടിരിക്കണം, നിങ്ങള്‍ സാക്ഷാത്കരിച്ച ഒരു സ്വപ്‌നം'. ''ഇത്തരം വിജയങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ കായിക വ്യവസ്ഥയിലും വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നു. ഏറ്റവും മികച്ച പരിശീലകര്‍ക്കോ നേതാക്കളുടെ വാക്ചാതുര്യത്തിനോ സാധിക്കാത്ത കാര്യമാണ് നിങ്ങളുടെ വിജയം ചെയ്തിരിക്കുന്നത്'', ശ്രീ മോദി പറഞ്ഞു.
വിജയത്തിനായി കാത്തിരിക്കുമ്പോള്‍ അതിനുള്ള ക്രമീകരണവും ഞങ്ങള്‍ ചെയ്യുമെന്ന് ഊബര്‍ കപ്പിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ടീമിലെ നിലവാരമുള്ള അത്ലറ്റുകള്‍ക്ക് ഉടന്‍ തന്നെ മികച്ച ഫലങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ''ഞങ്ങളുടെ വനിതാ ടീം അവരുടെ മികവു വീണ്ടും വീണ്ടും കാണിച്ചു. ഇത് സമയത്തിന്റെ കാര്യം മാത്രമാണ്, ഇത്തവണ ഇല്ലെങ്കില്‍, അടുത്ത തവണ നമ്മള്‍ തീര്‍ച്ചയായും വിജയിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, ഈ വിജയങ്ങളും കൊടുമുടിയിലെത്തുന്നതും ഓരോ ഇന്ത്യക്കാരനെയും വലിയ അഭിമാനത്തില്‍ നിറയ്ക്കുന്നു. 'എനിക്ക് അത് ചെയ്യാന്‍ കഴിയും' എന്നാണ് പുതിയ ഇന്ത്യയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തെക്കുറിച്ച് വിഷമിക്കുന്നതിനേക്കാള്‍, സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം. ഇപ്പോള്‍ പ്രതീക്ഷയുടെ സമ്മര്‍ദം വര്‍ദ്ധിക്കുമെന്നും അത് ശരിയാണെന്നും രാജ്യത്തിന്റെ പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ''നമുക്ക് മര്‍ദ്ദം ഊര്‍ജമാക്കി മാറ്റേണ്ടതുണ്ട്. നമ്മള്‍ അതിനെ ഒരു പ്രോത്സാഹനമായി കണക്കാക്കണം,' അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ നമ്മുടെ കളിക്കാര്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ബധിര ലിമ്പിക്സ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ചിന്താഗതി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പുതിയ അന്തരീക്ഷം വരുന്നു. 'ഇത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അധ്യായം പോലെയാണ്, നിങ്ങളെപ്പോലുള്ള ചാമ്പ്യന്മാരും നിങ്ങളുടെ തലമുറയിലെ കളിക്കാരുമാണ് ഇതിന്റെ രചയിതാക്കള്‍. ഈ ഊര്‍ജം നമുക്ക് തുടരേണ്ടതുണ്ട്,'' രാജ്യത്തെ കായികതാരങ്ങള്‍ക്ക് പ്രധാനമന്ത്രി എല്ലാ പിന്തുണയും ഉറപ്പുനല്‍കി.
Interacted with our badminton champions, who shared their experiences from the Thomas Cup and Uber Cup. The players talked about different aspects of their game, life beyond badminton and more. India is proud of their accomplishments. https://t.co/sz1FrRTub8
— Narendra Modi (@narendramodi) May 22, 2022