1000 കോടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രാരംഭ ഫണ്ട് പ്രഖ്യാപിച്ചു
സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നത്തെ വ്യവസായത്തിന്റെ ജനസംഖ്യാശാസ്ത്രപരമായ സവിശേഷതകള്‍ മാറ്റുന്നു: പ്രധാനമന്ത്രി
'യുവാക്കള്‍ക്കുവേണ്ടി യുവാക്കള്‍ നടത്തുന്ന, യുവാക്കളുടെ' സ്റ്റാര്‍ട്ടപ്പ് അനുകൂലാന്തരീക്ഷത്തിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നു: പ്രധാനമന്ത്രി
ആഗോള സംരംഭകത്വ മേളയില്‍ എണ്ണായിരം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തു; 2300 കോടി രൂപയുടെ വ്യവസായം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുകയും 'പ്രാരംഭ്: സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി'യെ അഭിസംബോധന ചെയ്യുകയും ചെയ്തു. ബിംസ്ടെക് ( ബഹുതല സാങ്കേതിക, സാമ്പത്തിക സഹകരണത്തിനുള്ള ബംഗാള്‍ ഉള്‍ക്കടല്‍ കൂട്ടായ്മ) രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കേന്ദ്രമന്ത്രിമാരായ ശ്രീ പ്രകാശ് ജാവദേക്കര്‍, ശ്രീ പീയൂഷ് ഗോയല്‍, ശ്രീ സോം പ്രകാശ് എന്നിവരും പങ്കെടുത്തു.

ഇന്നത്തെ വ്യവസായത്തിന്റെ ജനസംഖ്യാശാസ്ത്രപരമായ സവിശേഷതയായി സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. 44 ശതമാനം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ വനിതാ ഡയറക്ടര്‍മാരുണ്ടെന്നും ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ, 45 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്ന ടൂടയര്‍, ത്രീടയര്‍ നഗരങ്ങളിലാണ്. ഓരോ സംസ്ഥാനവും പ്രാദേശിക സാധ്യതകള്‍ക്കനുസരിച്ച് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇന്‍കുബേറ്റ് ചെയ്യുകയും ചെയ്യുന്നു, കൂടാതെ രാജ്യത്തെ 80 ശതമാനം ജില്ലകളും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ദൗത്യത്തിന്റെ ഭാഗമാണ്. എല്ലാത്തരം പശ്ചാത്തലമുള്ള യുവാക്കള്‍ക്കും ഈ ആവാസവ്യവസ്ഥയില്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ കഴിയും. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു ജോലി ചെയ്യുന്നില്ല?' എന്നതില്‍ നിന്നും 'എന്തുകൊണ്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ്?' എന്നതിലേക്കു മുതല്‍, 'ജോലി ശരിയാകും, പക്ഷേ, എന്തുകൊണ്ട് നിങ്ങളുടെ സ്വന്തം സ്റ്റാര്‍ട്ട്അപ്പ് സൃഷ്ടിക്കുന്നില്ല?' എന്നതും വരെ മനോഭാവം മാറിയതിന്റെ ഫലം നമ്മുടെ മുന്‍പിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ല്‍ നാല് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് 'യൂണികോണ്‍ ക്ലബ്ബില്‍' ഉണ്ടായിരുന്നത്. ഇപ്പോള്‍ 30ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കോടി കടന്നു. ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

2020ല്‍, കൊറോണ കാലത്ത് 11 സ്റ്റാര്‍ട്ടപ്പുകള്‍ 'യൂണികോണ്‍ ക്ലബില്‍' പ്രവേശിച്ചുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി പ്രതിസന്ധി ഘട്ടത്തില്‍ ആത്മനിര്‍ഭര്‍ഭാരത് നല്‍കിയ സംഭാവനകള്‍ അടിവരയിട്ടു പറഞ്ഞു. സാനിറ്റൈസറുകള്‍, പിപിഇ കിറ്റുകള്‍, അനുബന്ധ വിതരണ ശൃംഖലകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പലചരക്ക്, വാതില്‍പ്പടിയിലെ മരുന്ന് വിതരണം, മുന്‍നിര തൊഴിലാളികളുടെ സഞ്ചാരസൗകര്യം, ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ തുടങ്ങിയ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ അവസരം കണ്ടെത്താനുള്ള സ്റ്റാര്‍ട്ടപ്പ് മനോഭാവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നിരവധി 'പ്രാരംഭമാണ്' ഇന്നു കുറക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി, അതായത് ഇന്ന് ആരംഭിക്കുന്നു. ഇന്ന്, ബിംസ്റ്റെക് രാജ്യത്തിന്റെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി് സംഘടിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രസ്ഥാനം അതിന്റെ വിജയകരമായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ഇന്ന് ഇന്ത്യ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു. ഈ ദിവസം നമ്മുടെ യുവാക്കളുടെയും ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കഴിവുകള്‍ക്കും ഞങ്ങളുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

 

ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഊര്‍ജ്ജസ്വലത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നൂറ്റാണ്ട് ഡിജിറ്റല്‍ വിപ്ലവത്തിന്റെയും നവയുഗ നവീകരണത്തിന്റെയും നൂറ്റാണ്ടാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഏഷ്യയുടെ നൂറ്റാണ്ട് കൂടിയാണ്. അതിനാല്‍, ഭാവി സാങ്കേതികവിദ്യയും സംരംഭകരും ഈ മേഖലയില്‍ നിന്ന് വരണം എന്നത് നമ്മുടെ കാലത്തെ ആവശ്യമാണ്. ഇതിനായി, സഹകരണത്തിന് ഇച്ഛാശക്തിയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒത്തുചേരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മനുഷ്യരാശിയുടെ അഞ്ചിലൊന്നിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഉത്തരവാദിത്തം സ്വാഭാവികമായും ബിംസ്റ്റെക് രാജ്യങ്ങളില്‍ വന്നു ചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്ത്യയുടെ 5 വര്‍ഷത്തെ യാത്രാനുനുഭവങ്ങള്‍ വിവരിക്കുന്ന 'എവല്യൂഷന്‍ ഓഫ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' എന്ന ലഘുലേഖയും പ്രധാനമന്ത്രി പുറത്തിറക്കി. നാല്‍പ്പത്തിയ1ന്നായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ഓര്‍മിച്ചു. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ 5700 പേര്‍ ഐടി മേഖലയിലും 3600 ആരോഗ്യ മേഖലകളിലും 1700 പേര്‍ കാര്‍ഷിക മേഖലയിലും സജീവമാണ്. ആളുകള്‍ അവരുടെ ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നതിനാല്‍ ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ പുതിയ സാധ്യതകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം കോടി മൂലധന അടിത്തറയുള്ള ഒരു അഗ്രി ഇന്‍ഫ്രാ ഫണ്ട് സൃഷ്ടിച്ചതിനാല്‍ ഈ മേഖലകളുടെ വളര്‍ച്ചയില്‍ ഇന്ത്യ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ പുതിയ വഴികളിലൂടെ, സ്റ്റാര്‍ട്ടപ്പ് കര്‍ഷകരുമായി സഹകരിക്കുകയും മികച്ചതും ഗുണനിലവാരമുള്ളതുമായ കൃഷിസ്ഥലങ്ങളില്‍ നിന്ന് മേശയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

 

സ്റ്റാര്‍ട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ യുഎസ്പി അതിന്റെ തടസ്സവും വൈവിധ്യവല്‍ക്കരണ ശേഷിയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തടസ്സപ്പെടുത്തല്‍, അവ പുതിയ സമീപനങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യയ്ക്കും പുതിയ വഴികള്‍ക്കും കാരണമാകുമ്പോള്‍; വൈവിധ്യവല്‍ക്കരണം മൂലം വിപ്ലവം കൊണ്ടുവരുന്ന വൈവിധ്യമാര്‍ന്ന ആശയങ്ങളുമായി അവര്‍ മുന്നോട്ട് വരുന്നത് മുമ്പില്ലാത്തവിധം തോതും സത്തയുമുള്ള വൈവിധ്യമാര്‍ന്ന മേഖലകളാണ്. ഈ ആവാസ വ്യവസ്ഥയുടെ ഏറ്റവും വലിയ സവിശേഷത പ്രായോഗികതയേക്കാള്‍ അഭിനിവേശത്താല്‍ നയിക്കപ്പെടുന്നു എന്നതാണ്. ഇന്ന് ഇന്ത്യ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഈ 'ചെയ്യാന്‍ കഴിയും' എന്ന മനോഭാവം പ്രകടമാണെന്ന് ശ്രീ മോദി പറഞ്ഞു.

പണമടയ്ക്കല്‍ സമ്പ്രദായത്തില്‍ വിപ്ലവം സൃഷ്ടിച്ച ഭീം യുപിഐയുടെ ഉദാഹരണമാണ് പ്രധാനമന്ത്രി 2020 ഡിസംബറില്‍ ഇന്ത്യയില്‍ യുപിഐ വഴി 4 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നത്. അതുപോലെ സൗരോര്‍ജ്ജ മേഖലയിലും ഇന്ത്യ മുന്നിലാണ്. ദരിദ്രര്‍ക്കും കൃഷിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുന്നതും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതും വഴി 1.75 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച തടയുന്ന സംവിധാനത്തെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു.

8000 സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ സംഭരണ ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ജിഎം വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ അതുവഴി വഴി 2300 കോടി ബിസിനസ്സ് നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും സമയങ്ങളില്‍ ജിഎമ്മില്‍ സ്റ്റാര്‍ട്ടപ്പ് സാന്നിധ്യം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാദേശിക ഉല്‍പ്പാദനം, പ്രാദേശിക തൊഴില്‍, സ്റ്റാര്‍ട്ടപ്പ് ഗവേഷണത്തിലും നവീകരണത്തിലും മികച്ച നിക്ഷേപം എന്നിവയിലേക്ക് നയിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ മുടക്കുമുതലിന് ഒരു കുറവും ഉണ്ടാകാതിരിക്കാന്‍ ആയിരം കോടി രൂപയുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് ആരംഭിക്കുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും വളരുന്നതിനും ഇത് സഹായിക്കും. മൂലധന നിക്ഷേപം ഉയര്‍ത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ ഫണ്ട് ഓഫ് ഫണ്ട് സ്‌കീം ഇപ്പോള്‍ത്തന്നെ സഹായിക്കുന്നുണ്ട്. ഗ്യാരണ്ടികളിലൂടെ മൂലധനം സമാഹരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ സഹായിക്കും. 'യുവാക്കള്‍ക്കു വേണ്ടി, യുവാക്കളാല്‍, യുവാക്കളുടെ' എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിനായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നാം നമ്മുടെ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കേണ്ടതുണ്ട്. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍, നമ്മുടെ യൂണികോണ്‍സ് ആയിരിക്കണം ആഗോള ഭീമന്മാരും ഭാവിയുടെ സാങ്കേതികവിദ്യകളിലെ നേതാക്കളും ആയിത്തീരുക എന്നതാകണം ഈ ലക്ഷ്യങ്ങള്‍: ശ്രീ മോദി പറഞ്ഞു

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi