പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2020 ലെ ദേശീയ ബാല പുരസ്‌ക്കാര ജേതാക്കക്കളുമായി ഇന്ന് ആശയവിനിമയം നടത്തി.
2020 ജനുവരി 22ന് ഇന്ത്യന്‍ രാഷ്ട്രപതിയാണ് ദേശീയ ബാല പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്‌ക്കാര ജേതാക്കള്‍ റിപ്പബ്ലിക്ക് ദിന പരേഡിലും പങ്കെടുക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 49 പുരസ്‌ക്കാര ജേതാക്കളില്‍ ജമ്മു കാശ്മീര്‍, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കുട്ടികളുമുണ്ട്. കല, സംസ്‌ക്കാരം, നവീനാശയം, പാണ്ഡിത്യം, സാമൂഹികസേവനം, കായികം, ധീരത എന്നീ മേഖലകളിലെ വിജയികളാണ് ഈ കുട്ടികള്‍. രാഷ്ട്രനിര്‍മ്മാണത്തിലെ പ്രധാനപ്പെട്ട പങ്കാളികളായാണ് കുട്ടികളെ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് നവീനാശയം, പാണ്ഡിത്യപരമായ നേട്ടങ്ങള്‍, സാമൂഹിക സേവനം, കല, സാംസ്‌ക്കാരികം, കായികം, ധീരത എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് എല്ലാവര്‍ഷവും ഗവണ്‍മെന്റ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.
ഈ ചെറുപ്രായത്തില്‍ തന്നെ അവര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആശ്ചര്യപ്പെടുത്തുന്നതായി വിവിധ മേഖലകളിലെ കുട്ടികളുടെ ശ്രദ്ധേയമായ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”നിങ്ങള്‍ സമൂഹത്തിനോടും രാഷ്ട്രത്തോടുമുള്ള നിങ്ങളുടെ കടമ നിര്‍വഹിക്കുന്ന രീതികാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ യുവ ചങ്ങാതിമാരുടെ ധീരതയുടെയും നേട്ടങ്ങളുടെയും ഗാഥകള്‍ കേള്‍ക്കുന്നത് കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാനുള്ള അധിക ഊര്‍ജ്ജം എനിക്ക് നല്‍കുന്നു”.
യഥാര്‍ത്ഥ വസ്തുകളില്‍ അടിയുറച്ചുനിന്നു കൊണ്ട് കൂടുതല്‍ കഠിനമായി പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി പുരസ്‌ക്കാര ജേതാക്കളോട് ആവശ്യപ്പെട്ടു. ”ഇത് കുടുതല്‍ നേട്ടങ്ങള്‍ക്കുള്ള തുടക്കമാകണം. അതോടൊപ്പം ഇത് ഇവിടെ അവസാനിക്കുന്നില്ലെന്നും നിങ്ങള്‍ മനസിലാക്കണം. ഇത്തരം പുരസ്‌ക്കാരങ്ങള്‍ നേട്ടങ്ങള്‍ ലഭിക്കുന്നവരാകാന്‍ നിങ്ങളുടെ കൂട്ടാളികളേയും മറ്റ് കുട്ടികളേയും പ്രേരിപ്പിക്കട്ടെ”, പ്രധാനമന്ത്രി പറഞ്ഞു.
थोड़ी देर पहले आप सभी का परिचय जब हो रहा था, तो मैं सच में हैरान था। इतनी कम आयु में जिस प्रकार आप सभी ने अलग-अलग क्षेत्रों में जो प्रयास किए, जो काम किया है, वो अदभुत है: PM @narendramodi pic.twitter.com/L0PE4XYiGv
— PMO India (@PMOIndia) January 24, 2020
आप अपने समाज के प्रति, राष्ट्र के प्रति अपनी ड्यूटी के लिए जिस प्रकार से जागरूक हैं, ये देखकर गर्व होता है: PM @narendramodi pic.twitter.com/USU0Wo2Y5N
— PMO India (@PMOIndia) January 24, 2020
मैं आप सभी युवा साथियों के ऐसे साहसिक काम के बारे में जब भी सुनता हूं, आपसे बातचीत करता हूं, तो मुझे भी प्रेरणा मिलती है, ऊर्जा मिलती है: PM @narendramodi
— PMO India (@PMOIndia) January 24, 2020