സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവുമൂലമുണ്ടായിട്ടുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ആശയവിനിമയം നടത്തി.
''മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേജിയുമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവുമൂലമുണ്ടായിട്ടുള്ള സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. ഇതില്‍ ബാധിക്കപ്പെട്ട സഹോദരി സഹോദരന്മാരോടൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ആവര്‍ത്തിച്ച് ഉറപ്പുനല്‍കി'' പ്രധാനമന്ത്രി പറഞ്ഞു.
Spoke to Maharashtra CM Uddhav Thackeray Ji regarding the situation arising due to flooding and heavy rain in parts of the state. My thoughts and prayers are with those sisters and brothers affected. Reiterated Centre’s support in the ongoing rescue and relief work. @OfficeofUT
— Narendra Modi (@narendramodi) October 16, 2020