12-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച വെര്‍ച്വല്‍ കൂടിച്ചേരലില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അപ്രതീക്ഷിതമായി പങ്കുചേര്‍ന്നു.
വിദ്യാർത്ഥികളുടെ സർഗാത്മകതയെയും പ്രായോഗികതയെയും പ്രശംസിച്ച പ്രധാനമന്ത്രി, നമ്മുടെ വിദ്യാർത്ഥികൾ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അവരുടെ ശക്തിയാക്കി മാറ്റുന്നത് നമ്മുടെ രാജ്യത്തിന് സന്തോഷകരമാണെന്നും ഇത് നമ്മുടെ രാജ്യത്തിന്റെ ശക്തിയാണെന്നും പറഞ്ഞു. ആശയവിനിമയ വേളയിൽ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു.
നിങ്ങളുടെ അനുഭവങ്ങൾ വളരെ പ്രധാനമാണെന്നും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇത് ഉപയോഗപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാം സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ടീം സ്പിരിറ്റിന്റെ ഉദാഹരണം അദ്ദേഹം നൽകി. കൊറോണ കാലഘട്ടത്തിൽ നാം ഈ പാഠങ്ങൾ ഒരു പുതിയ രീതിയിൽ പഠിക്കുകയും ഈ ദുഷ്‌കരമായ സമയത്ത് നമ്മുടെ രാജ്യത്തിന്റെ ടീം സ്പിരിറ്റിന്റെ കരുത്ത് കാണുകയും ചെയ്തു.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതിക്കായി എന്തെങ്കിലും ചെയ്യണമെന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളെ ആഹ്വനം ചെയ്തു. അതുപോലെ തന്നെ നിങ്ങളുടെ കുടുംബത്തോടൊപ്പം അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് യോഗയും ചെയ്യുക. വാക്സിനേഷൻ രജിസ്ട്രേഷനിൽ കുടുംബാംഗങ്ങളെയും അയൽക്കാരെയും സഹായിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.