പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ചു. വാരണാസിയിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി നടത്തിയ ഓഡിയോ സംഭാഷണത്തിൽ, വികസനത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു. കാശി വിശ്വനാഥ് ഇടനാഴി പുനഃസ്ഥാപിക്കൽ, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണ വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ദേഹം കാര്യകർത്താകളുമായി ആശയവിനിമയം നടത്തി.
ഗവൺമെന്റിന്റെ ക്ഷേമപദ്ധതികൾ കർഷകരിലേക്ക് വ്യാപിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു കാര്യകർത്തായുമായി സംവദിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, “രാസവള രഹിത വളങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അവർ കർഷകരെ ബോധവാന്മാരാക്കണം,” പ്രധാനമന്ത്രി പറഞ്ഞു. ഇതു കൂടാതെ, കാശിയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി കേന്ദ്ര പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.
പ്രചോദനാത്മകമായ ചില പാർട്ടി അംഗങ്ങളെ ഉൾക്കൊള്ളുന്ന തന്റെ ആപ്പിൽ കമൽ പുഷ്പ് എന്ന വിഭാഗത്തിലേക്ക് സംഭാവന നൽകാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. "നമോ ആപ്പിന് 'കമൽ പുഷ്പ്' എന്നറിയപ്പെടുന്ന വളരെ രസകരമായ ഒരു വിഭാഗമുണ്ട്, അതിൽ പ്രചോദനാത്മകമായ പാർട്ടി പ്രവർത്തകരെ കുറിച്ച് അറിയാനും അവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും നിങ്ങൾക്ക് അവസരം ഒരുക്കുന്നു,"അദ്ദേഹം പറഞ്ഞു. കൂടാതെ, അംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ചെറിയ സംഭാവനകളിലൂടെ ഫണ്ട് ശേഖരിക്കാൻ ശ്രമിക്കുന്ന, ബിജെപിയുടെ പ്രത്യേക മൈക്രോ-ഡോണേഷൻ കാമ്പെയ്‌നിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു.