പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ജാംനഗറിൽ വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ സംരംഭമായ ‘വൻതാര’ ഉദ്ഘാടനം ചെയ്തു. ശ്രീ അനന്ത് അംബാനിയുടെയും സംഘത്തിന്റെയും കാരുണ്യപരമായ ശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ മോദി, ‘വൻതാര’ മൃഗങ്ങൾക്കു സുരക്ഷിതതാവളമൊരുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
എക്സിൽ വിവിധ പോസ്റ്റുകളിലായി അദ്ദേഹം കുറിച്ചതിങ്ങനെ:
“വൻതാര, പാരിസ്ഥിതിക സുസ്ഥിരതയും വന്യജീവിക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, മൃഗങ്ങൾക്കു സുരക്ഷിതമായ താവളവുമൊരുക്കുന്നു. അനന്ത് അംബാനിയെയും അദ്ദേഹത്തിന്റെ സംഘത്തെയാകെയും അനുകമ്പയുള്ള ഈ ശ്രമത്തിനു ഞാൻ അഭിനന്ദിക്കുന്നു.”
“വൻതാരപോലുള്ള ഉദ്യമം ശരിക്കും പ്രശംസനീയമാണ്. നമ്മുടെ ഭൂമി പങ്കിടുന്നവരെ സംരക്ഷിക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധർമചിന്തയുടെ ഉജ്വല ഉദാഹരണമാണിത്. ചില കാഴ്ചകൾ ഇതാ...”
“ജാംനഗറിലെ വൻതാരയിലേക്കുള്ള എന്റെ സന്ദർശനത്തിൽനിന്നുള്ള ചില കാഴ്ചകൾകൂടി.”
“വൻതാരയിൽ, ആസിഡ് ആക്രമണത്തിന് ഇരയായ ആനയെ ഞാൻ കണ്ടു. ആനയെ അതീവ ശ്രദ്ധയോടെയാണു ചികിത്സിക്കുന്നത്. മറ്റ് ആനകളും അവിടെ ഉണ്ടായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ അവയും അവയുടെ പാപ്പാൻമാർകാരണം കാഴ്ച നഷ്ടപ്പെട്ടവയാണ്. അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചതാണു മറ്റൊരു ആനയെ. ഇതു പ്രധാന ചോദ്യത്തിന് അടിവരയിടുന്നു - എങ്ങനെയാണ് ഇത്ര അശ്രദ്ധയും ക്രൂരതയുമുണ്ടാകുന്നത്? അത്തരം നിരുത്തരവാദപരമായ പെരുമാറ്റം അവസാനിപ്പിച്ചു മൃഗങ്ങളോടുള്ള ദയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.”
“വേറെയും ഉദാഹരണങ്ങളുണ്ട്. വാഹനം ഇടിച്ച സിംഹക്കുട്ടിക്കു നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. അവൾക്കു ശരിയായ പരിചരണം ലഭിച്ചു. കുടുംബം ഉപേക്ഷിച്ച പുള്ളിപ്പുലിക്കു ശരിയായ പോഷകാഹാരപരിചരണം നൽകി പുതിയൊരു ജീവിതമേകി. അത്തരം നിരവധി മൃഗങ്ങൾക്കു നൽകിയ പരിചരണത്തിനു വൻതാര സംഘത്തെ ഞാൻ അഭിനന്ദിക്കുന്നു.”
Inaugurated Vantara, a unique wildlife conservation, rescue and rehabilitation initiative, which provides a safe haven for animals while promoting ecological sustainability and wildlife welfare. I commend Anant Ambani and his entire team for this very compassionate effort. pic.twitter.com/NeNjy5LnkO
— Narendra Modi (@narendramodi) March 4, 2025
An effort like Vantara is truly commendable, a vibrant example of our centuries old ethos of protecting those we share our planet with. Here are some glimpses… pic.twitter.com/eiq74CSiWx
— Narendra Modi (@narendramodi) March 4, 2025
Some more glimpses from my visit to Vantara in Jamnagar. pic.twitter.com/QDkwLwdUod
— Narendra Modi (@narendramodi) March 4, 2025