പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ  ഉദ്ഘാടനം ചെയ്തു. ടെർമിനൽ 2 കെട്ടിടത്തിന്റെ മാതൃകയെക്കുറിച്ച് പ്രധാനമന്ത്രി വിമാനത്താവള അധികൃതരുമായി ആശയവിനിമയം നടത്തി. എക്സ്പീരിയൻസ് സെന്ററിലെ സൗകര്യങ്ങൾ പ്രധാനമന്ത്രി പരിശോധിക്കുകയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ലൂടെ കാൽനടയാത്ര നടത്തുകയും ചെയ്തു. ടെർമിനൽ 2 നെക്കുറിച്ചുള്ള ഹ്രസ്വചിത്രവും അദ്ദേഹം  വീക്ഷിച്ചു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ശേഷിയും കൂടുതൽ സൗകര്യവും വർദ്ധിപ്പിക്കും. നമ്മുടെ നഗര കേന്ദ്രങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ടെർമിനൽ മനോഹരവും യാത്രക്കാർക്ക് സൗകര്യപ്രദവുമാണ് ! ഉദ്ഘാടനം ചെയ്തതിൽ സന്തോഷം.''

പശ്ചാത്തലം

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ഏകദേശം  5000  കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ടെർമിനൽ വിമാനത്താവളത്തിന്റെ പാസഞ്ചർ ഹാൻഡ്‌ലിംഗ് ശേഷി നിലവിലെ ശേഷിയായ  ഏകദേശം 2.5 കോടിയിൽ നിന്ന്. പ്രതിവർഷം 5-6 കോടി യാത്രക്കാരായി ഇരട്ടിയാക്കും, 

പൂന്തോട്ട നഗരമായ ബെംഗളൂരുവിനുള്ള ആദരം  എന്ന നിലയിലാണ് ടെർമിനൽ 2 രൂപകൽപ്പന ചെയ്തിരിക്കുന്നത് .  "പൂന്തോട്ടത്തിലെ നടത്തം" എന്നതാണ് യാത്രക്കാരുടെ അനുഭവം . 10,000+ ചതുരശ്ര മീറ്റർ ഹരിത  മതിലുകൾ, തൂക്കു പൂന്തോട്ടങ്ങൾ, പുറം പൂന്തോട്ടങ്ങൾ എന്നിവയിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാം . കാമ്പസിലുടനീളം പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ 100% ഉപയോഗത്തിലൂടെ വിമാനത്താവളം സുസ്ഥിരതയുടെ ഒരു മാനദണ്ഡം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.  സുസ്ഥിരതാ തത്വങ്ങൾ ഉപയോഗിച്ചാണ് ടെർമിനൽ 2 രൂപകല്പന ചെയ്തിട്ടുള്ളത് . സുസ്ഥിര സംരംഭങ്ങളെ അടിസ്ഥാനമാക്കി, പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് യുഎസ് ജിബിസി (ഗ്രീൻ ബിൽഡിംഗ് കൗൺസിൽ) പ്രീ-സർട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടിയ ലോകത്തിലെ ഏറ്റവും വലിയ ടെർമിനൽ ഇതായിരിക്കും.  . 'നൗരസ'യുടെ പ്രമേയം  ടെർമിനൽ 2-ന് വേണ്ടി കമ്മീഷൻ ചെയ്ത എല്ലാ കലാസൃഷ്ടികളെയും ഒരുമിപ്പിക്കുന്നു. കലാസൃഷ്ടികൾ കർണാടകയുടെ പൈതൃകത്തെയും സംസ്കാരത്തെയും അതുപോലെ തന്നെ വിശാലമായ ഇന്ത്യൻ ധാർമ്മികതയെയും പ്രതിഫലിപ്പിക്കുന്നു.

മൊത്തത്തിൽ, ടെർമിനൽ 2 ന്റെ രൂപകൽപ്പനയും വാസ്തുവിദ്യയും നാല് മാർഗ്ഗനിർദ്ദേശ തത്വങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്: ഒരു പൂന്തോട്ടത്തിലെ ടെർമിനൽ, സുസ്ഥിരത, സാങ്കേതികവിദ്യ, കല & സംസ്കാരം. ഈ എല്ലാ വശങ്ങളും T2 നെ ഒരു ടെർമിനലായി കാണിക്കുന്നു, അത് ആധുനികവും എന്നാൽ പ്രകൃതിയിൽ വേരൂന്നിയതും എല്ലാ യാത്രക്കാർക്കും അവിസ്മരണീയമായ ഒരു 'ലക്ഷ്യ' അനുഭവം പ്രദാനം ചെയ്യുന്നു.

പ്രധാനമന്ത്രിക്കൊപ്പം കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും ഉണ്ടായിരുന്നു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi