Government will keep taking decisions to achieve the goal of 5 trillion dollar economy: PM Modi
This year’s Budget has given utmost thrust to Manufacturing and Ease of Doing Business: PM
GeM has made it easier for small enterprises to sell goods to the government, says PM

അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായുള്ള തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. വാരണാസിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേ, പരമ്പരാഗത കരകൗശല തൊഴിലാളികളെയും കൈത്തൊഴിലുകാരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശക്തിപ്പെടുത്തുകയും അത്തരം മേഖലകള്‍ക്കു സൗകര്യം ഒരുക്കുകയും ചെയ്യുന്നതു ലക്ഷ്യം നേടാന്‍ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാരണാസി ബദ ലാല്‍പൂരിലെ ദീനദയാല്‍ ഉപാധ്യായ വ്യാപാര സൗകര്യ കേന്ദ്രത്തില്‍ നടന്ന 'കാശി കീ രൂപ് അനേക്' പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിനിടെ കാശിയിലെയും യു.പിയിലെ മറ്റു ജില്ലകളിലെയും നെയ്ത്തുകാരും കരകൗശല വിദഗ്ധരും നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനം അദ്ദേഹം കണ്ടു. ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതി പ്രകാരമുള്ള കൈത്തറി, പിങ്ക് മീനകരി, മരത്തില്‍ നിര്‍മിച്ച കളിക്കോപ്പുകള്‍, ചന്ദൗലി കറുത്ത അരി, കനൗജിലെ സുഗന്ധ ദ്രവ്യങ്ങള്‍, മൊറാദാബാദിലെ ലോഹനിര്‍മിതികള്‍, ആഗ്രയിലെ തുകല്‍ പാദരക്ഷകള്‍, ലക്‌നൗവിലെ ചികങ്കരി, അസംഗഢിലെ കറുത്ത മണ്‍പാത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച സ്റ്റാളുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, കരകൗശല വിദഗ്ധരുമായി സംസാരിക്കുകയും ചെയ്തു. വിവിധ കരകൗശല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശില്‍പികള്‍ക്കും കരകൗശല പണിക്കാര്‍ക്കും കിറ്റുകളും സാമ്പത്തിക സഹായവും അദ്ദേഹം വിതരണം ചെയ്തു. 

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു രാജ്യാന്തര വിപണിയില്‍ കൂടുതല്‍ അവസരവും നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും യന്ത്രങ്ങള്‍, വായ്പ എന്നിവയും ലഭ്യമാക്കുന്നത് ഉള്‍പ്പെടെ പല വഴിയിലും നീക്കങ്ങള്‍ നടത്തുന്നതിന് യു.പി. ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. യു.പി. ഗവണ്‍മെന്റിന്റെ ഒരു ജില്ല, ഒരു ഉല്‍പന്നം പോലുള്ള പദ്ധതികള്‍ നിമിത്തം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു.പിയില്‍നിന്നുള്ള കയറ്റുമതി ഗണ്യമായി വര്‍ധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യു.പിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ വിദേശത്തും ഓണ്‍ലൈന്‍ വിപണിയിലും എത്തിച്ചേരുന്നതു രാജ്യത്തിനു ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ ഓരോ ജില്ലയിലും സവിശേഷമായ കലയോ പട്ട്, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളോ ഉണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇതാണ് മെയ്ക്ക് ഇന്‍ ഇന്ത്യ, ഒരു ജില്ല ഒരു ഉല്‍പന്നം തുടങ്ങിയ പദ്ധതികള്‍ക്കുള്ള ഏറ്റവും പ്രധാന പ്രചോദനം. 
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 30 ജില്ലകളിലെ 3500ലേറെ നെയ്ത്തുകാര്‍ക്കും കരകൗശല പണിക്കാര്‍ക്കും യു.പി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈ(യു.പി.ഐ.ഡി.)നിന്റെ പിന്‍തുണ ലഭിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലേറെ തൊഴിലാളികള്‍ക്കു പണിയായുധ കിറ്റുകള്‍ നല്‍കിവരുന്നു. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും യു.പി.ഐ.ഡി. നല്‍കിവരുന്ന പിന്‍തുണയെ ശ്രീ. മോദി പ്രശംസിച്ചു. 

21ാം നൂറ്റാണ്ട് ആവശ്യപ്പെടും വിധം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നവീകരിക്കുന്നതിലും അവയുടെ മേന്‍മ വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പരമ്പരാഗത വ്യവസായങ്ങള്‍ക്കു സ്ഥാപനപരമായ പിന്‍തുണയും സാമ്പത്തിക സഹായവും വിപണന സൗകര്യവും ഒരുക്കേണ്ടത് അത്യാവശ്യമാണെന്നു വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. രാജ്യത്തെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനുള്ള പദ്ധതിയുമായി നാം മുന്നോട്ടു നീങ്ങുകയാണ്. 

വ്യവസായത്തിനും സ്വത്തു സമ്പാദനത്തിനും സൗകര്യമൊരുക്കാന്‍ കൈക്കൊണ്ട പല നടപടികളും ഉയര്‍ത്തിക്കാട്ടവേ, ഉല്‍പാദനത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമാണ് ഈ വര്‍ഷത്തെ ബജറ്റ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 1500 കോടി രൂപ വകയിരുത്തി ദേശീയ ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍ മിഷന്‍ സ്ഥാപിക്കുന്നതിനു നിര്‍ദേശം ഉയര്‍ന്നുകഴിഞ്ഞു എന്നു ശ്രീ. മോദി വെളിപ്പെടുത്തി. യു.പിയില്‍ പ്രതിരോധ ഇടനാഴിക്കായി 3,700 കോടി രൂപ നീക്കിവെച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇടനാഴി ചെറുകിട വ്യവസായങ്ങള്‍ക്കു ഗുണം ചെയ്യുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 

ചെറുകിട സംരംഭങ്ങള്‍ ഗവണ്‍മെന്റിന് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസു(ജെം)കള്‍ എളുപ്പമാക്കിത്തീര്‍ത്തു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഏകീകൃത സംഭരണ സംവിധാനം സ്ഥാപിക്കുന്നത് വിവിധ ചെറുകിട വ്യവസായങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിന് ഗവണ്‍മെന്റിന് ഒറ്റ ഇടം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
ഏകജാലക ഇ-ലോജിസ്റ്റിക്‌സ് യാഥാര്‍ഥ്യമാക്കാന്‍ സഹായകമായ ദേശീയ ലോജിസ്റ്റിക്‌സ് നയം രാജ്യത്ത് ആദ്യമായി തയ്യാറാക്കപ്പെട്ടുവരികയാണെന്നും ഇതുവഴി ചെറുകിട വ്യവസായങ്ങള്‍ കൂടുതല്‍ മല്‍സരക്ഷമതയാര്‍ന്നതും തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതും ആയിത്തീരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ഇന്ത്യയെ ഉല്‍പാദന കേന്ദ്രമായി മാറ്റാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
BrahMos and beyond: How UP is becoming India’s defence capital

Media Coverage

BrahMos and beyond: How UP is becoming India’s defence capital
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi shares Sanskrit Subhashitam emphasising the importance of Farmers
December 23, 2025

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam-

“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।

तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।”

The Subhashitam conveys that even when possessing gold, silver, rubies, and fine clothes, people still have to depend on farmers for food.

The Prime Minister wrote on X;

“सुवर्ण-रौप्य-माणिक्य-वसनैरपि पूरिताः।

तथापि प्रार्थयन्त्येव कृषकान् भक्ततृष्णया।।"