ബിനാ-പങ്കി ബഹുഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
'' ഉത്തര്‍പ്രദേശിലെ ഇന്നത്തെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് മുന്‍കാലങ്ങളിലെ സമയനഷ്ടം നികത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ ഇരട്ട വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്''
''ഞങ്ങളുടെ ഗവണ്‍മെന്റാണ് കാണ്‍പൂര്‍ മെട്രോയുടെ തറക്കല്ലിട്ടത്, ഞങ്ങളുടെ ഗവണ്‍മെന്റ് തന്നെ അത് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിടുകയും ഞങ്ങളുടെ ഗവണ്‍മെന്റ് തന്നെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു''
''കാണ്‍പൂര്‍ മെട്രോ കൂടി ഇന്ന് നമ്മള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, ഉത്തര്‍പ്രദേശിലെ മെട്രോയുടെ നീളം ഇപ്പോള്‍ 90 കിലോമീറ്റര്‍ കവിഞ്ഞു. 2014 ല്‍ അത് 9 കിലോമീറ്ററും 2017ല്‍ 18 കിലോമീറ്ററും ആയിരുന്നു''
''സംസ്ഥാനങ്ങളുടെ തലത്തില്‍, സമൂഹത്തിലെ അസമത്വം നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്മെന്റ് സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്''
എങ്ങനെ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കണമെന്നും അവ എങ്ങനെ നേടാമെന്നും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് അറിയാം

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിച്ച അദ്ദേഹം ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ യാത്രയും നടത്തി. ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മെട്രോ ബന്ധിപ്പിക്കലിനും പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനും കാണ്‍പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നഗരവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ചുകൊണ്ട്, നിരവധി പ്രാദേശിക പരാമര്‍ശങ്ങളോടെയും കാണ്‍പൂരിലെ ജനങ്ങളുടെ അല്ലല്ലില്ലാത്തതും രസകരവുമായ സ്വഭാവത്തെക്കുറിച്ചുള്ള ആഹ്‌ളാദകരമായ അഭപ്രായപ്രകടനങ്ങളോടെയുമാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ദീന്‍ ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്‌പേയി, സുന്ദര്‍ സിംഗ് ഭണ്ഡാരി തുടങ്ങിയ അതികായരെ രൂപപ്പെടുത്തുന്നതിലുള്ള നഗരത്തിന്റെ പങ്കും അദ്ദേഹം പരാമര്‍ശിച്ചു. ഇന്നത്തെ ദിവസവും അദ്ദേഹം എടുത്തുകാട്ടി അതായത് ചൊവ്വാഴ്ച ഉത്തര്‍പ്രദേശിന്റെ വികസനത്തിലെ മറ്റൊരു സുവര്‍ണ അദ്ധ്യായത്തിന് പങ്കി വാലെ ഹനുമാന്‍ ജിയുടെ അനുഗ്രഹം അഭ്യര്‍ത്ഥിച്ച ദിവസം. ''മുന്‍കാലങ്ങളിലെ സമയനഷ്ടം നികത്താന്‍ ഉത്തര്‍പ്രദേശിലെ ഇന്നത്തെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. ഞങ്ങള്‍ ഇരട്ട വേഗതയിലാണ് പ്രവര്‍ത്തിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പ്രതിച്ഛായയിലെ മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ആയുധങ്ങള്‍ക്ക് പേരുകേട്ട ഒരു സംസ്ഥാനം ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും സംഭാവന നല്‍കുന്ന പ്രതിരോധ ഇടനാഴിയുടെ കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. തറക്കല്ലിട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുകള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുവെന്ന് സമയപരിധികള്‍ പാലിക്കുന്ന തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '' ഞങ്ങളുടെ ഗവണ്‍മെന്റാണ് കാണ്‍പൂര്‍ മെട്രോയുടെ തറക്കല്ലിട്ടത്, ഞങ്ങളുടെ ഗവണ്‍മെന്റ് തന്നെഅത് സമര്‍പ്പിക്കുകയുമാണ്. ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിട്ടു, ഞങ്ങളുടെ തന്നെ ഗവണ്‍മെന്റ് അതിന്റെ പണി പൂര്‍ത്തിയാക്കി'', ശ്രീ മോദി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം, സംസ്ഥാനത്ത് തന്നെ നിര്‍മ്മാണം നടക്കുന്ന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേ, ഉത്തര്‍പ്രദേശില്‍ വരുന്ന സമര്‍പ്പിത ചരക്ക് ഇടനാഴി കേന്ദ്രം തുടങ്ങിയ പ്രധാന നേട്ടങ്ങളുടെ പട്ടികയും വിശദീകരിച്ചു.

2014-ന് മുമ്പ് ഉത്തര്‍പ്രദേശില്‍ ഓടിയിരുന്ന മെട്രോയുടെ ആകെ ദൈര്‍ഘ്യം 9 കിലോമീറ്ററായിരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2014 നും 2017 നും ഇടയില്‍ മെട്രോയുടെ നീളം മൊത്തം 18 കിലോമീറ്ററായി വര്‍ദ്ധിച്ചു. ഇന്ന് കാണ്‍പൂര്‍ മെട്രോ കൂടി ഉള്‍പ്പെടുത്തിയാല്‍, സംസ്ഥാനത്തെ മെട്രോയുടെ നീളം ഇപ്പോള്‍ 90 കിലോമീറ്റര്‍ കവിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങളായി, ഒരു ഭാഗം വികസിപ്പിച്ചാല്‍ മറ്റൊന്ന് പിന്നിലാകുമായിരുന്നുവെന്ന് മുന്‍കാലങ്ങളിലെ അസന്തുലിതമായ വികസനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ''സംസ്ഥാനങ്ങളുടെ തലത്തില്‍, സമൂഹത്തിലെ ഈ അസമത്വം ഇല്ലാതാക്കുക എന്നതും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ഗവണ്‍മെന്റ് സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികസനം) എന്ന മന്ത്രത്തോടെ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് സുദൃഡമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തിയിരുന്നില്ല. 'ഹര്‍ ഘര്‍ ജല്‍ മിഷനി' (എല്ലാവീട്ടിലും ജലം)ലൂടെ ഇന്ന് ഞങ്ങള്‍ യു.പിയിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുകയാണ്. എങ്ങനെ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാമെന്നും അവ എങ്ങനെ നേടാമെന്നും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് അറിയാം. പ്രസരണം (ട്രാന്‍സ്മിഷന്‍), വൈദ്യുതിയുടെ സ്ഥിതി, നഗരങ്ങളുടെയും നദികളുടെയും ശുചിത്വം എന്നിവയിലെ പുരോഗതിയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. 2014-ഓടെ സംസ്ഥാനത്തെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കുണ്ടായിരുന്ന വെറും 2.5 ലക്ഷം വീടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 17 ലക്ഷം വീടുകള്‍ക്കാണ് അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. അതുപോലെ വഴിയോരക്കച്ചവടക്കാര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ ശ്രദ്ധ ലഭിച്ചു, പ്രധാനമന്ത്രി സ്വാനിധി യോജനയിലൂടെ സംസ്ഥാനത്തെ 7 ലക്ഷത്തിലധികം ആളുകള്‍ക്ക് 700 കോടിയിലധികം രൂപ ലഭിച്ചു. മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ 15 കോടിയിലധികം പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തി. 2014ല്‍ രാജ്യത്ത് 14 കോടി പാചകവാതക (എല്‍.പി.ജി) കണക്ഷനുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 30 കോടിയിലേറെയുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 1.60 കോടി കുടുംബങ്ങള്‍ക്ക് പുതിയതായി പാചകവാതക (എല്‍.പി.ജി) കണക്ഷന്‍ ലഭിച്ചു.

യോഗി ഗവണ്‍മെന്റ് മാഫിയ സംസ്‌കാരം ഇല്ലാതാക്കിയത് യു.പിയിലെ നിക്ഷേപ വര്‍ദ്ധനയിലേക്ക് നയിച്ചുവെന്ന് മെച്ചപ്പെട്ട ക്രമസമാധാന നിലയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചു. വ്യാപാര, വ്യവസായ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കാണ്‍പൂരിലും ഫസല്‍ഗഞ്ചിലും ഒരു മെഗാ ലെതര്‍ €സ്റ്ററിന് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രതിരോധ ഇടനാഴിയും ഒരു ജില്ല ഒരു ഉല്‍പ്പന്നം പോലുള്ള പദ്ധതികളും കാണ്‍പൂരിലെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തെ ഭയന്ന് കുറ്റവാളികള്‍ പിന്നോട്ടടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഔദ്യോഗിക റെയ്ഡുകളിലൂടെ അനധികൃത പണം കണ്ടെത്തിയതിനെ പരാമര്‍ശിച്ച അദ്ദേഹം ഇത്തരക്കാരുടെ തൊഴില്‍ സംസ്‌കാരം ആളുകള്‍ കാണുകയാണെന്നും പറഞ്ഞു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Waqf Law Has No Place In The Constitution, Says PM Modi

Media Coverage

Waqf Law Has No Place In The Constitution, Says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.